Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആന്ധ്രാപ്രദേശിലെ വിഷവാതക ചോർച്ച; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി

ആന്ധ്രാപ്രദേശിലെ വിഷവാതക ചോർച്ച; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി

സ്വന്തം ലേഖകൻ

ഹൈദരാബാദ്: വിശാഖപട്ടത്തെ രാസനിർമ്മാണ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. വാതകം ശ്വസിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോടെ വെന്റിലേറ്ററിൽ ചികിത്സയിലുള്ളവർക്ക് 10 ലക്ഷം രൂപയും നൽകും.

രണ്ട്, മൂന്ന് ദിവസംകൂടി ആശുപത്രിയിൽ ചികിത്സ തുടരേണ്ടവർക്ക് ഒരു ലക്ഷം രൂപയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ടവർക്ക് 25,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി അറിയിച്ചു. വാതക ചോർച്ച ബാധിച്ച ഫാക്ടറിക്ക് ചുറ്റുമുള്ള കുടുംബങ്ങൾക്ക് 10,000 രൂപ വീതവും കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് 20,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും.

ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വിഷവാതക ചോർച്ചയിൽ 11 പേരാണ് ഇതുവരെ മരണപ്പെട്ടത്. വിഷവാതകം ശ്വസിച്ച നൂറിലേറേ പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഫാക്ടറിക്ക് സമീപത്തുള്ള ഗ്രാമങ്ങളിൽനിന്ന് മൂവായിരത്തോളം പേരെ അധികൃതർ ഒഴിപ്പിച്ചിരുന്നു. അതേസമയം വാതക ചോർച്ച ഉണ്ടായത് എങ്ങിനെ ന്നെ് അന്വേഷിക്കാൻ സ്‌പെഷ്യൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചതായും ജഗന്മോഹൻ റെഡ്ഡി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP