Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനക്ലാസിനിടെ മുറി വിട്ടുപുറത്തുപോയ ദിവ്യ രാവിലെ 11.15 ഓടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയെന്ന് മൊഴി; മദർ സുപ്പീരിയർ പൊലീസിൽ അറിയിച്ചത് 11.45 ഓടെ; ഫയർ ഫോഴ്‌സ് എത്തും മുമ്പേ ആംബുലൻസ് മഠത്തിലെത്തി; മഠത്തിന് ഒരുകിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രി ഒഴിവാക്കി സഭയുടെ ഉടമസ്ഥതയിലുള്ള പുഷ്പഗിരിയിൽ; തിരുവല്ല കന്യാസ്ത്രീ മഠത്തിലെ സന്യാസ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത എന്ന് ആരോപണം

പഠനക്ലാസിനിടെ മുറി വിട്ടുപുറത്തുപോയ ദിവ്യ രാവിലെ 11.15 ഓടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയെന്ന് മൊഴി; മദർ സുപ്പീരിയർ പൊലീസിൽ അറിയിച്ചത് 11.45 ഓടെ; ഫയർ ഫോഴ്‌സ് എത്തും മുമ്പേ ആംബുലൻസ് മഠത്തിലെത്തി; മഠത്തിന് ഒരുകിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രി ഒഴിവാക്കി സഭയുടെ ഉടമസ്ഥതയിലുള്ള പുഷ്പഗിരിയിൽ; തിരുവല്ല കന്യാസ്ത്രീ മഠത്തിലെ സന്യാസ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത എന്ന് ആരോപണം

എസ്.രാജീവ്‌

തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയെ മഠത്തിനോട് ചേർന്ന കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊരുത്തേക്കേടുകേളേറെയെന്ന ആരോപണം ശക്തമാകുന്നു. കന്യാസ്ത്രീ മഠത്തിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ മൃതദേഹം എത്തിച്ചതും സംഭവം സംബന്ധിച്ച് പൊലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസവുമാണ് കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങൾ ബലപ്പെടാൻ കാരണമാകുന്നത്.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലൈ അഞ്ചാം വർഷ വിദ്യാർത്ഥിനിയും സി ആർ പി എഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനും ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ മകൾ ദിവ്യ പി ജോൺ (21) നെ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അവ്യക്തതകൾ നിലനിൽക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മഠത്തിലെ പതിവ് പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പഠന ക്ലാസ് നടക്കവേ മുറിവിട്ടിറങ്ങി പുറത്തുപോയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക്
ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.

രാവിലെ പതിനൊന്നേകാലോടെയാണ് ദിവ്യ കിണറ്റിൽ ചാടിയെതെന്നാണ് മൊഴിയിൽ പറയുന്നത്. കിണറിന്റെ ഇരുമ്പ് മേൽ മൂടിയുടെ ഒരു ഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ സിസ്റ്റുടെ മൊഴി. മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ജോൺസിയാണ് 11.45 ഓടെ പൊലീസിൽ വിവരമറിയിച്ചത്. പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 12 മണിയോടെ ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് സംഘമെത്തും മുമ്പ് ആംബുലൻസ് മഠത്തിൽ എത്തിയതും പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായാണ് ഉയരുന്ന ആരോപണം.

സംഭവമറിഞ്ഞ് എത്തുമ്പോൾ കിണറിന്റെ ഇരുമ്പ് മേൽ മൂടി നാല് മീറ്ററോളം ദൂരത്തിൽ മാറിക്കിടക്കുന്ന നിലയിലായിരുന്നുവെന്നും പത്തടിയോളം താഴ്ചയിൽ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപേയോഗിച്ച് മുകളിൽ എത്തിക്കുകയായിരുന്നുമാണ് ഫയർ ഫോഴ്‌സ് തിരുവല്ല സ്റ്റേഷൻ ഓഫീസർ പറഞ്ഞത്. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മഠത്തിലെ അന്തേവാസിയായി സന്യാസന പഠനത്തിലായിരുന്നു മരിച്ച ദിവ്യ. വിരലടയാള വിദഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ദിവ്യയുടെ മൃതദേഹം വെള്ളിയാഴ്ച പൊലീസ് സർജന്റെ നേതൃത്വത്തിൽ പോ സ്റ്റുമോർട്ടം ചെയ്യും.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങളിൽ വ്യക്തത വരുത്താനാകുവെന്ന് തിരുവല്ല സി ഐ പി എസ് വിനോദ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP