Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയൽവാസിയും ബന്ധുവുമായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഒൻപത് വയസുള്ള മകൾക്ക് നേരേ പീഡനശ്രമം: ബിജെപി നേതാവ് കസ്റ്റഡിയിൽ; രാഷ്ട്രീയ ഇടപെടലിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും വാർത്ത വന്നതോടെ പോക്‌സോ കേസ് ചുമത്തി; പിടിയിലായത് ബിജെപി നേതാവും പുനലൂർ മുനിസിപ്പൽ മുൻ പ്രസിഡന്റുമായ കലയനാട് ബിജു

അയൽവാസിയും ബന്ധുവുമായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഒൻപത് വയസുള്ള മകൾക്ക് നേരേ പീഡനശ്രമം: ബിജെപി നേതാവ് കസ്റ്റഡിയിൽ; രാഷ്ട്രീയ ഇടപെടലിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും വാർത്ത വന്നതോടെ പോക്‌സോ കേസ് ചുമത്തി; പിടിയിലായത് ബിജെപി നേതാവും പുനലൂർ മുനിസിപ്പൽ മുൻ പ്രസിഡന്റുമായ കലയനാട് ബിജു

വിനോദ്.വി.നായർ

പുനലൂർ: ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ. അയൽവാസിയും ബന്ധുവുമായ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഉപദ്രവിച്ച ബിജെപി പുനലൂർ മുനിസിപ്പൽ മുൻ പ്രസിഡന്റ് കലയനാട് ബിജു ആണ് പുനലൂർ പൊലിസിന്റെ പിടിയിലായത്. മെയ് നാലാം തീയതി നടന്ന സംഭവം പ്രദേശത്തെ ബിജെപി നേതാക്കന്മാരുടെ ഇടപെടലിനെത്തുടർന്ന് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരംകേസ് രജിസ്റ്റർ ചെയ്തതായി പുനലൂർ പൊലിസ് സ്ഥിരീകരിച്ചു. പ്രതിയായ കലയനാട് ബിജുവിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തതായി പുനലൂർ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു വർഗ്ഗീസ്പറഞ്ഞു.

അയൽവാസിയും അടുത്ത ബന്ധുവുമായ യുവതിയുടെ ഒൻപതു വയസുള്ള മകളെ പീഡിപ്പിച്ചതിനാണ് ബിജു പീതാംബരൻ എന്ന കലയനാട് ബിജു അറസ്റ്റിലായത്. യുവതിയും മക്കളും തനിച്ചുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ മൂത്ത കുട്ടിയായ ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് പിടിയിലായത്. യുവതിയുടെ കുടുംബവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറിയാൽ മൊബൈൽ ഫോണിൽ അത് ചിത്രീകരിക്കണമെന്ന നിർദ്ദേശം നൽകിയാണ് കുട്ടിയുടെ പിതാവ് ജോലിക്ക് പോയത്. സംഭവദിവസം രാവിലെ വീട്ടിലെത്തിയ ബിജുവും കൂട്ടാളിയായ ഓമനക്കുട്ടൻ എന്നയാളും കുട്ടിയുടെ മാതാവിനെആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികേച്ഛയോടെ കയറി പിടിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.

ബിജെപി പുനലൂർ മണ്ഡലം കൺവീനറുടെ സഹോദരൻ കൂടിയായ ഇയാൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് പുനലൂർ പൊലിസ്‌കേസെടുത്തത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ റൂറൽ എസ് പി ഹരിശങ്കറിന് പരാതി നൽകിയതിനെത്തുടർന്നാണ് പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ പൊലിസ് തയ്യാറായത്. തുടർന്ന് പുനലൂർ പൊലിസ് ക്രൈം നമ്പർ 1367/2020 ആയി രജിസ്റ്റർ ചെയ്ത കേസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനടക്കമുള്ളവർ രഹസ്യമായി ഒതുക്കി തീർക്കാൻ ശ്രമിച്ചതായാണ് സൂചന. ഇതുസംബന്ധിച്ചവിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിനും പൊലിസ് വിലക്കേർപ്പെടുത്തിയിരുന്നു.

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ കൺവീനർആയിരുന്ന കലയനാട് ബിജു ബിഎംഎസ് താലൂക്ക് കമ്മിറ്റി അംഗവും ആയിരുന്നു.പ്രദേശത്തെ പ്രധാന ബിജെപി പ്രവർത്തകനായ ബിജുവിനെതിരെ ഒട്ടനവധിക്രിമിനൽ കേസുകൾ നിലവിലുണ്ട്. വഞ്ചിയൂർ കോടതി വളപ്പിൽ ആയുധങ്ങളുമായെത്തി സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു വഞ്ചിയൂർ പൊലിസ്സ്‌റ്റേഷനിലും, പ്രവാസി മലയാളിയുടെ ഭാര്യയെ വീട്ടിൽകയറി ആക്രമിച്ചതിന് പുനലൂർ പൊലിസ് സ്റ്റേഷനിലുമടക്കം എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായഇയാൾ പുനലൂർ ഇംപീരിയൽ ബേക്കറി ഉടമയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽകോടതി ശിക്ഷിച്ചതിനെത്തുടർന്ന് അപ്പീൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ്‌പോക്‌സോ കേസിൽ പിടിയിലാവുന്നത്. സംഭവ ഇയാളുടെ കൂട്ടാളിയായഓമനക്കുട്ടൻ ഒളിവിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP