Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്നെക്കുറിച്ച് മുമ്പ് എഴുതിയതിനെയും പറഞ്ഞതിനെയും സംബന്ധിച്ച് എനിക്ക് അറിയില്ല.; ഇത് ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം; പക്ഷേ വീട്ടിലിരിക്കുന്ന ഞാൻ വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്; വ്യാജ അക്കൗണ്ടുകൾക്കെതിരെ പൊട്ടിത്തെറിച്ച് നടി സ്വാതി റെഡ്ഡി

മറുനാടൻ ഡെസ്‌ക്‌

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് എതിരെ നടി സ്വാതി റെഡ്ഡി. തന്റെ ഔദ്യോഗിക അക്കൗണ്ട് എന്ന പേരിൽ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് സ്വാതി റെഡ്ഡി രംഗത്ത് എത്തിരിയിരിക്കുന്നത്. എങ്ങനെയാണ് വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ സമയം കിട്ടുന്നത്.

വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് താൻ എന്നും സ്വാതി റെഡ്ഡി പറയുന്നു.ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് ഇൻസ്റ്റാഗ്രാം പരിശോധിച്ചു, സ്വാതി റെഡ്ഡി ഒഫീഷ്യൽ എന്ന അക്കൗണ്ട് എന്റേതല്ല. ഞാൻ ട്വിറ്ററിൽ ഇല്ല. ഫേസ്‌ബുക്കിൽ ഇല്ല. 2011ൽ ഞാൻ അത് ഉപേക്ഷിച്ചിരുന്നു (മറ്റൊരാൾ കൈകാര്യം ചെയ്യുന്ന ഒരു പേജ് എനിക്കുണ്ട്, അത് പ്രവർത്തനരഹിതമാണ്).

ഇപ്പോഴും എന്തുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ തുടരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ഇക്കാര്യങ്ങളൊക്കെ പറയാൻ ഒരു ശബ്ദം നൽകുന്നതിനാലാവാം. ഇതെന്റെ ശ്രദ്ധയിൽപ്പെടുത്തിയവർക്ക് നന്ദി. വ്യാജ അക്കൗണ്ട് മടങ്ങിയെത്തുകയും എന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. (നിങ്ങൾ ആരാണ് ബോസ്) നിങ്ങൾക്ക് ട്വിറ്ററും എനർജിയും ഉണ്ടെങ്കിൽ ദയവായി അത് ഉപയോഗിക്കൂ. എന്നെക്കുറിച്ച് മുമ്പ് എഴുതിയതിനെയും പറഞ്ഞതിനെയും സംബന്ധിച്ച് എനിക്ക് അറിയില്ല. ഇത് ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. പക്ഷേ വീട്ടിലിരിക്കുന്ന ഞാൻ വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

എനിക്ക് പോലും ഓൺലൈനിൽ ചെലവഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല, അപ്പോൾ എന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് സമയം.വ്യാജ അക്കൗണ്ടുകൾ കൊണ്ടു മടുത്തു. യഥാർഥത്തിൽ ഓൺലൈനിൽ തുടരാൻ സാധിക്കുന്നില്ല. അപ്പോഴാണ് വ്യാജ അക്കൗണ്ടുകൾ, വ്യാജ പ്രൊഫൈലുകൾ, വ്യാജ ലേഖനങ്ങൾ, വ്യാജ പോസ്റ്റുകൾ, വ്യാജ ബന്ധ മാനദണ്ഡങ്ങൾ, വ്യാജ ചിത്രങ്ങൾ, വ്യാജ പോസിറ്റീവ് എനർജി തുടങ്ങിയവ.

തൊണ്ണൂറുകളിലേക്ക് എന്നെ തിരികെ കൊണ്ടു പോവുക. അന്ന് ലാൻഡ്‌ലൈൻ ഫോണുകൾ നല്ല ശബ്?ദ നിലവാരത്തതിലുള്ള ഫോൺ സംഭാഷണങ്ങൾ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വൈദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റൈൻ അല്ല ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്‌ക്രീമും എഗ് പഫ്‌സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉന്മേഷം നൽകിയിരുന്നുവെന്നും സ്വാതി റെഡ്ഡി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP