Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സൂചന; രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും മരണാനന്തരം നടത്തിയ പരിശോധനയിൽ കൊവിഡ് ബാധയുണ്ടാതായി സ്ഥിരീകരണമെന്ന് റിപ്പോർട്ട്; മരിച്ചത് വടകര മണിയൂർ സ്വദേശി മജീദ്; ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിൽ നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നതായും റിപ്പോർട്ട്

ബഹ്റൈനിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സൂചന; രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും മരണാനന്തരം നടത്തിയ പരിശോധനയിൽ കൊവിഡ് ബാധയുണ്ടാതായി സ്ഥിരീകരണമെന്ന് റിപ്പോർട്ട്; മരിച്ചത് വടകര മണിയൂർ സ്വദേശി മജീദ്; ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിൽ നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നതായും റിപ്പോർട്ട്

ജാസിം മൊയ്തീൻ

കോഴിക്കോട്: ഇന്നലെ ബഹ്റൈനിൽ മരണപ്പെട്ട കോഴിക്കോട് വടകര മണിയൂർ മങ്കര സ്വദേശി പുത്തൻപീടികയിൽതാഴ പരേതനായ മൂസയുടെ മകൻ മജീദിന്റെ മരണാനന്തരം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതു വരെയും വന്നിട്ടില്ല. രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ മജീദിന്റെ റിസൾട്ട് നെഗറ്റീവായിരുന്നു.

ബഹ്റൈനിൽ ആദ്യമായിട്ടാണ് ഒരു മലയാളിക്ക് മരണ ശേഷം കോവിഡ് പോസിറ്റീവായതായി റിപ്പോർട്ട് ചെയ്യുന്നത്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിൽ നേരത്തെ മറ്റൊരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി അധികൃതരെത്തി കെട്ടിടം അടച്ചുപൂട്ടി താമസക്കാരെ ക്വാറെന്റെയിനിലാക്കി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് കെട്ടിടത്തിലുണ്ടായിരുന്നവരെല്ലാം കൊവിഡ് പരിശോധനക്ക് വിധേയരാകുകയും ചെയ്തിരുന്നു. ഇതിൽ മജീദിന്റേതടക്കം കെട്ടിടത്തിലെ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായിരുന്നു.

ഇതേ തുടർന്ന് ഇന്ന് മുതൽ കെട്ടിടത്തിന് ഇളവ് നൽകി തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്നലെ മജീദ് മരണപ്പെടുന്നത്. ഇതോടെ മജീദിന്റെ സ്രവങ്ങൾ വീണ്ടും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇപ്പോൾ മരണാനന്തരം നടത്തിയ ഈ പരിശോധനയിൽ ഫലം പോസിറ്റിവായതോടെയാണ് മജീദിന്റെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ മരണവിവരം ഇപ്പോഴും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി 8 മണിക്ക് പ്രസിദ്ധീകരിച്ച ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇപ്പോഴും ഔദ്യോഗിക വെബ്സൈറ്റിൽ 8 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളിയുടെ ഈ മരണം കൂടി സ്ഥിരീകരിക്കുന്നതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആകും.

റമളാനിൽ നോമ്പെടുക്കുന്ന മജീദ് പതിവുപോലെ ബുധനാഴ്ച അത്താഴവും സുബഹി നമസ്‌കാരവും കഴിഞ്ഞ് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ആദ്യം കരുതിയത്. പിന്നീട് മരണാനന്തരം സൽമാനിയെ ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഇക്കാര്യം രാത്രിയോടെ തന്നെ മജീദിന്റെ സ്പോൺസറെ അറിയിക്കുകയും ചെയ്തിരുന്നു.

ബഹ്റൈനിലെ സിത്ര അക്ക പ്രവിശ്യയിലെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് മരണപ്പെട്ട മജീദ്. ഒരു കോൾഡ് സ്റ്റോറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന മജീദ് കഴിഞ്ഞ അഞ്ചു വർഷമായി ബഹ്ഋൈറനിലുണ്ട്. ഏഴ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്. നിലവിലെ സാഹചര്യത്തിൽ കൊറോണ പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്‌കരിച്ചു. ഹസീനയാണ് മജീദിന്റെ ഭാര്യ. മിഷാൽ,നിഹാൽ, അനാൻ, സിനാൻ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP