Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹലോ മാമുക്കോയയല്ലെ?, നിങ്ങൾ മരിച്ചില്ലാ?', സ്വന്തം മരണവാർത്തയ്ക്ക് മറുപടിയുമായി മമ്മൂക്കോയ; വാർത്തയ്ക്ക് പിന്നിലെ ശത്രു ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്ന് ഉത്തരവും; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മമ്മൂക്കോയ

മറുനാടൻ ഡെസ്‌ക്‌

'ഹലോ മാമുക്കോയയല്ലെ?, നിങ്ങൾ മരിച്ചില്ലാ?', താൻ മരിച്ചോ എന്നറിയാൻ വിളിക്കുന്നവരോട് മറുപടി പറയുന്ന മാമുക്കോയയാണ് രംഗത്തിൽ. സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി മരണവാർത്തകൾ ഇടയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. പലതാരങ്ങളും ഇത്തരത്തിൽ പല തവണ 'കൊല്ലപ്പെട്ടവരാണ്'. ഏറ്റവും ഒടുവിൽ നടൻ മോഹൻലാൽ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജസന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇത്തരത്തിൽ സ്വന്തം മരണവാർത്തയ്ക്ക് നിർത്താതെ മറുപടി പറയേണ്ടി വരുന്ന അവസ്ഥ അവതരിപ്പിച്ച് കാണിക്കുകയാണ് നടൻ മാമുക്കോയ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വ്യാജ വാർത്തയ്ക്കെതിരായ ക്യാംപെയിനിന്റെ ഭാഗമായായിരുന്നു വീഡിയോ തയ്യാറാക്കിയത്.

ആർക്കാണ് തന്നോട് ഇത്രയും ശത്രുത എന്ന് ചോദിക്കുമ്പോൾ, മമ്മൂട്ടിക്ക് എന്നാണ് മാമുക്കോയ തമാശ രൂപേണ മറുപടി പറയുന്നത്. യാതൊരു പണിയുമില്ലാത്ത കുറെ പേർ പടച്ചുവിടുന്ന വാർത്തയാണ് ഇതെന്നും, അത് വിശ്വസിക്കാൻ കുറേപേരുണ്ടെന്നും വീഡിയോയിൽ മാമുക്കോയ പറയുന്നുണ്ട്. ഇതുപോലുള്ള വ്യാജവാർത്തകൾ ഇഷ്ടംപോലെ വന്നുകൊണ്ടിരിക്കും. അത് കേട്ടപടി വിശ്വസിക്കാതെ ശരിയാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷമെ പങ്കുവെക്കാവൂ എന്ന സന്ദേശവും അദ്ദേഹം നൽകുന്നുണ്ട്.

      View this post on Instagram

Don't share news without verification and be part of the Fake News Industry. If you come across any misinformation, especially regarding COVID-19, report it to the Kerala Anti Fake News Division on the FB page or WhatsApp number given at the end of the video. #NoFakeryInKerala

A post shared by Vineeth C K (@vineethck) on May 6, 2020 at 7:55am PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP