Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനി ദിവ്യ പി ജോണിന്റേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; രാവിലെ പതിനൊന്നരയോടെ വിദ്യാർത്ഥിനി മഠത്തിലെ കിണറ്റിൽ ചാടുകയായിരുന്നുവെന്ന് കന്യാസ്ത്രീകളുടെ മൊഴി; ദിവ്യ പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിൽ എത്തിയത് അഞ്ച് വർഷങ്ങൾക്ക് മുമ്പ്; മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി; മരണത്തിലെ കൂടുതൽ വ്യക്തതയ്ക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ

കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനി ദിവ്യ പി ജോണിന്റേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; രാവിലെ പതിനൊന്നരയോടെ വിദ്യാർത്ഥിനി മഠത്തിലെ കിണറ്റിൽ ചാടുകയായിരുന്നുവെന്ന് കന്യാസ്ത്രീകളുടെ മൊഴി; ദിവ്യ പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിൽ എത്തിയത് അഞ്ച് വർഷങ്ങൾക്ക് മുമ്പ്; മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി; മരണത്തിലെ കൂടുതൽ വ്യക്തതയ്ക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ

എസ് രാജീവ്

തിരുവല്ല: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സൂചന. ഇന്ന് പകൽ നടന്ന സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്നാണ് പൊതുവേ പുറത്തുവരുന്ന വിവരങ്ങൾ. സന്യാസിനി വിദ്യാർത്ഥിനിയായ യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ കാണപ്പെട്ടത് പ്രാഥമിക നിഗമനത്തിൽ ആത്മഹ്യയാണെന്നാണ് പൊലീസ് പറയുന്നത്.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലാണ് സംഭവം നടന്നത്. മഠത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിനിയായ ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ മകൾ ദിവ്യ പി ജോൺ (21) നെയാണ് മഠത്തിലൈ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ പതിനൊന്നരയോടെ സന്യാസിനി വിദ്യാർത്ഥിനിയായ ദിവ്യ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുെടെ മൊഴി. മഠത്തോടു ചേർന്നു ഉയരംകുറഞ്ഞ മറകെട്ടിയ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിത്. അപകടത്തിൽ പെട്ട് അബദ്ധത്തിൽ യുവതി കിണറ്റിൽ വീണതല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്ന കാര്യം.

ഫയർഫോഴ്‌സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മഠത്തിലെ അന്തേവാസിയായി സന്യാസന പഠനത്തിലായിരുന്നു ദിവ്യ. മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടു. അതേസമയം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാതെ സഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതിലും ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങളിൽ വ്യക്തത വരുത്താനാകുെവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദിവ്യയുമായി അടുപ്പമുള്ള മഠത്തിലെ സഹപ്രവർത്തകരുടെ മൊഴി എടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം എന്താണെന്നതിലാകും തുടർന്നുള്ള അന്വേഷണം. കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന വിദ്യാർത്ഥി മരിച്ച സംഭവം അതീവ ജനശ്രദ്ധ ലഭിക്കുന്ന കേസായതിനാൽ അന്വേഷണം സസൂക്ഷ്മം മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് ശ്രമിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP