Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണിയായ ആതിരയ്ക്ക് സ്‌നേഹ സമ്മാനമായി വിമാന ടിക്കറ്റ് ഷാഫി പറമ്പിൽ നൽകിയതിനെ ആക്രമിച്ച സൈബർ സഖാക്കൾ; പരിഹാസവുമായി രംഗത്തെത്തിയത് ഭർത്താവ് നിതിൻ രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഓഫർ ചെയ്തപ്പോൾ; 'ഇനീപ്പോ വല്ല ടിക്കറ്റ് ചലഞ്ചോ മറ്റോ എംഎൽഎ വഴി പ്രഖ്യാപിച്ചിരുന്നോ? എന്ന് ദീപാ നിശാന്തിന്റെയും പരിഹാസം; വസ്തുത മനസ്സിലാക്കിയപ്പോൾ മുൻ പോസ്റ്റു വലിച്ചു ക്ഷമാപണം നടത്തി ടീച്ചർ; ഒരു നുണപ്രചരണം പൊളിഞ്ഞ നിരാശയിൽ ദീപ നിശാന്തിനെ ആക്രമിച്ചു സൈബർ സഖാക്കളും

ഗർഭിണിയായ ആതിരയ്ക്ക് സ്‌നേഹ സമ്മാനമായി വിമാന ടിക്കറ്റ് ഷാഫി പറമ്പിൽ നൽകിയതിനെ ആക്രമിച്ച സൈബർ സഖാക്കൾ; പരിഹാസവുമായി രംഗത്തെത്തിയത് ഭർത്താവ് നിതിൻ രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഓഫർ ചെയ്തപ്പോൾ; 'ഇനീപ്പോ വല്ല ടിക്കറ്റ് ചലഞ്ചോ മറ്റോ എംഎൽഎ വഴി പ്രഖ്യാപിച്ചിരുന്നോ? എന്ന് ദീപാ നിശാന്തിന്റെയും പരിഹാസം; വസ്തുത മനസ്സിലാക്കിയപ്പോൾ മുൻ പോസ്റ്റു വലിച്ചു ക്ഷമാപണം നടത്തി ടീച്ചർ; ഒരു നുണപ്രചരണം പൊളിഞ്ഞ നിരാശയിൽ ദീപ നിശാന്തിനെ ആക്രമിച്ചു സൈബർ സഖാക്കളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികളെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പോരാട്ടത്തിൽ നിർണായക ഇടപെടൽ നടത്തിയവരുടെ കൂട്ടത്തിൽ മുന്നിലാണ് ആതിര ഗീതാ ശ്രീധരൻ എന്ന ഗർഭിണിയായ മലയാളി യുവതിയും. നാട്ടിലേക്ക് പോകാനിരിക്കവേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചും മറ്റു ദുബായിൽ കുടുങ്ങിയ ആതിരക്ക് പ്രസവകാര്യത്തിൽ കടുത്ത ആശങ്കയായിരുന്നു. ഇതോടെ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര സുപ്രീംകോടതിയിൽ നിയമപോരാട്ടവും നടത്തി. ഒടുവിൽ ഇന്ന് മുതൽ പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ ആതിരയും ഉണ്ടാകും.

കേരളത്തിലേക്കുള്ള ആദ്യ വിമാനമായ 2.10നു കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്‌പ്രസ്‌ െഎഎക്‌സ് 344 വിമാനത്തിലാണ് യാത്രയാവുക. ആതിരയ്ക്ക് വേണ്ടി ടിക്കറ്റ് നൽകിയത് ഇൻകാസിന്റെ യൂത്ത് കെയർ ക്യാംപെയിനിന്റെ ഭാഗമായി ഷാഫി പറമ്പിൽ എംഎൽഎയായിരുന്നു. ആതിരയ്ക്ക് വിമാന ടിക്കറ്റ് സമ്മാനിച്ചുതോടെ പകരം അർഹതപ്പെട്ട 2 പേർക്ക് താൻ വിമാന ടിക്കറ്റ് സൗജന്യമായി നൽകുമെന്ന് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രനും അറിയിക്കുകയായിരുന്നു.

ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര, താനടക്കമുള്ള ഗർഭിണികളെ പ്രവാസ ലോകത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഗൾഫിലെ പോഷക സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ്ങാണ് ആതിരയുടെ പേരിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഈ ആവശ്യം ഉന്നയിച്ചുള്ള ആതിരയുടെ വീഡിയോ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വൈറലായി. ഭർത്താവിനോടൊപ്പം ദുബായിൽ താമസിക്കുന്ന ആതിര ജൂലൈ ആദ്യവാരം ഒരു കുഞ്ഞിന് ജന്മം നൽകാനിരിക്കുകയാണ്. ആദ്യ പ്രസവമായതിനാൽ നാട്ടിൽ കുടുംബത്തിന്റെ പരിചരണം ആവശ്യമാണെന്നതിനാലാണ് യാത്രയ്ക്ക് ഒരുങ്ങിയത്. എന്നാൽ, ലോകത്തെ തന്നെ ആകെ വിറപ്പിക്കുന്ന കോവിഡ്19 നെ തുടർന്നുള്ള ലോക്ക് ഡൗൺ തീരുമാനങ്ങൾ തകിടം മറിച്ചതോടെ യാത്ര പ്രതിസന്ധിയിലായി. 32 ആഴ്ചകൾ കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമന്നായിരുന്നു ആതിരയുടെ ആവശ്യം.

അതേസമയം ആതിരയ്ക്ക് ടിക്കറ്റ് നൽകിയതിനെ വിമർശിച്ചു കൊണ്ട് ഷാഫി പറമ്പിലിന്റെ എതിരാളികളും രംഗത്തെതതിയിരുന്നു. സൈബർ ലോകത്ത് ഇവർ വലിയ രാഷ്ട്രീയ പ്രചരണമാണ് നടത്തിയത്. സൈബർ സഖാക്കളായിരുന്നു ഷാഫിയെ പരിഹസിച്ചു കൊണ്ടും തട്ടിപ്പാണ് ഷാഫി നടത്തിയതെന്നും വിമർശിച്ചു രംഗത്തെത്തിയത്. ഇടതുസഹയാത്രികയായി ദീപാ നിശാന്തും ഷാഫിയെ കളിയാക്കി പോസ്റ്റിട്ടു. 'ഇനീപ്പോ വല്ല ടിക്കറ്റ് ചലഞ്ചോ മറ്റോ എംഎൽഎ വഴി പ്രഖ്യാപിച്ചിരുന്നോ? എന്നായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്. ഇതോടെ സൈബർ ലോകത്ത് വിമർശനം പെരുകി. ഇതിനിടെ ദീപാന്തിനെ സംഭവത്തിന്റെ വസ്തുത മനസ്സിലാക്കി ചിലർ രംഗത്തെത്തി. ഇതോടെ നിലവിൽ ഇട്ട പോസ്റ്റു പിൻവലിച്ചു ദീപ ക്ഷമാപണം നടത്തുകയാണ് ഉണ്ടാത്.

സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയതിനുള്ള ഇൻകാസിന്റെ സ്‌നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പിൽ ടിക്കറ്റ് നൽകികൊണ്ട് പറഞ്ഞത്. സമ്മാനം സ്വീകരിച്ച ആതിരയും ഭർത്താവ് നിതിനും ടിക്കറ്റെടുക്കാൻ തങ്ങൾക്ക് ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. ഈക്കാര്യത്തിലെ വസ്തുത മനസ്സിലാക്കയതു കൊണ്ടാണ് ദീപാ നിശാന്ത് ക്ഷമാപണം നടത്തിയത്.

ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. മനോരമ വാർത്ത കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇട്ടതാണ്. യു എ ഇ യി ലുള്ള എഞ്ചിനീയറായ യുവതിക്ക് എം എൽ എ ടിക്കറ്റെടുത്തു കൊടുക്കേണ്ട ആവശ്യം എന്താണെന്ന ന്യായമായ സംശയം തോന്നി. അതിനേക്കാൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അർഹരായ മറ്റുള്ളവർക്കല്ലേ അതുകൊടുക്കേണ്ടത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലിട്ടതാണ്. മറ്റു വാർത്തകൾ കണ്ടതിപ്പോഴാണ്.

അവർ ഗർഭിണിയായിരുന്നു എന്നും അവരെപ്പോലുള്ള നിരവധി മനുഷ്യർക്കു നാട്ടിലേക്ക് വരുന്നതിനു വേണ്ടി സുപ്രീം കോടതിയിൽ കേസു കൊടുത്ത വ്യക്തിയാണെന്നും അറിഞ്ഞു.ഇത്തരമൊരു കാര്യത്തിന് നിയമപോരാട്ടത്തിനൊരുങ്ങിയ വ്യക്തി എന്ന നിലയിൽ അവരോടുള്ള ആദരസൂചകമായി യൂത്ത് കെയർ അവർക്ക് ടിക്കറ്റെടുത്തു കൊടുത്തു എന്നും വ്യക്തമായി.അവരുടെ ഭർത്താവ് അതിനു പകരമായി മറ്റു 2 പേർക്ക് ടിക്കറ്റെടുത്തു കൊടുത്തു എന്നുമറിഞ്ഞു...

തെറ്റിദ്ധരിച്ചതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഏതു രാഷ്ട്രീയമായാലും അത് അഭിനന്ദനീയമായ ഒരു കാര്യമാണ്.. ഇത്തരം വാർത്തകൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന് അതെഴുതിയ ലേഖകന് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നഭ്യർത്ഥിക്കുന്നു. എന്റെ പോസ്റ്റിനു കീഴെ വന്ന തരം താണ കമന്റുകൾക്ക് ഞാനൊരിക്കൽ കൂടി ആ പെൺകുട്ടിയോട് ക്ഷമ ചോദിക്കുന്നു..

കുപ്രചരണത്തിനെതിരെ സ്മിത സുനിൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്:

ഈ പടം വച്ച് ആഘോഷിക്കുന്നവരോട്,

കഥയറിയാതെ ആട്ടം കാണുകയാണ് പലരും.
ഇൻകാസ് ആണ് ആതിരക്കു വേണ്ടി (പ്രവാസി സമൂഹത്തിനു വേണ്ടി ) സുപ്രീം കോടതിയിൽ കേസ് കൊടുക്കാൻ മുൻകൈ എടുത്തത്, ആതിര 7മാസം pregnant ആണ്, ഈ ആഴ്ച കൂടി മാത്രം യാത്ര ചെയ്യാൻ കഴിയു എന്ന സ്ഥിതിയിൽ ആയിരുന്നു.
കേസ് കൊടുത്തത് മുതൽ മീഡിയ വാർത്തകൾ ഒക്കെ ആയി കുറെയധികം അവര് ഓടിയിട്ടുണ്ട്. ഇന്നലെ മാത്രം ആണ് യാത്ര confirn ആയത്. ഇൻകാസ് ഒരു token of appreciation എന്ന നിലക്ക് ആതിരക്കു ഒരു ടിക്കറ്റ് ഓഫർ ചെയ്യുകയും നിധിൻ (ആതിരയുടെ ഭർത്താവ്) അത് നിരസിക്കുകയും ചെയ്തു. താൻ ഒരു ടിക്കറ്റ് എടുക്കാൻ തല്ക്കാലം ബുദ്ധിമുട്ട് ഇല്ലാത്ത അവസ്ഥയിൽ ആണെന്നും, ടിക്കറ്റ് സ്വീകരിക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചതും ആണ്. പിന്നെയും നിർബന്ധിച്ചപ്പോൾ 2പാവപ്പെട്ട ആളുകൾക്ക് ടിക്കറ്റ് എടുത്തുകൊടുക്കാം എന്ന നിബന്ധനയിൽമാത്രം ടിക്കറ്റ് സ്വീകരിച്ചു എന്നത് ആണ് സംഭവിച്ചത്.

രാഷ്ട്രീയപരമായി കോൺഗ്രസ് എന്ന പ്രസ്ഥാനത്തോട് ഒരു സൗഹാർദ്ദവും കാണിക്കാത്ത, അവരോടു എതിർപ്പുകൾ ഉള്ള എനിക്ക് ഇത് പറയാൻ കഴിയുന്നത് ഞങ്ങൾ എല്ലാവരും UAE യിൽ ഒരുപാടു പേർക്ക് ജീവൻ നൽകാൻ രാപകൽ ഇല്ലാതെ ഓടുന്ന ഒരു രക്ത ദാന കൂട്ടായ്മയുടെ ഭാഗം ആയതുകൊണ്ടു കൂടിയാണ്.. രാഷ്ട്രീയപരമായി, ആശയപരമായി വിയോജിപ്പുകൾ ഉണ്ടാകാം... പക്ഷെ ഒരു കാര്യത്തിന് മുൻകൈ എടുത്ത് ഇറങ്ങിയ ഒരു പ്രസ്ഥാനം, അവരുടെ സന്തോഷം പങ്കു വയ്ക്കുവാൻ ഒരു ടിക്കറ്റ് എടുത്ത് നൽകി എന്നത് എന്ത് വൃത്തികേടും വിളിച്ചു പറയാൻ ഉള്ള ഒരു കഥ ആക്കി മാറ്റരുത്.

ഇൻകാസും KMCC യും പിന്നെ ഒരു സംഘടനയിലും ഇല്ലാത്ത ഒരുപാടു പേരും ഇവിടെ രാപകൽ ഇല്ലാതെ ഇവിടെ പ്രവാസ ലോകത്തു ഓടുന്നുണ്ട്. ആവശ്യക്കാരന് അന്നവുമായി... അതിൽ ഒരാൾ Nithin Ze O Positive ആണ് എന്ന് എനിക്ക് പറയാൻ കഴിയും. അല്ലെങ്കിൽ തന്നെ പട്ടിണിക്കും പ്രവാസിക്കും എന്ത് രാഷ്ട്രീയം. പൊതു പ്രവർത്തനത്തിൽ ഒരു രാഷ്ട്രീയവും ഇല്ലാതെ ഓടുന്ന ആളാണ് നിധിൻ. UAE യിൽ രക്തദാന രംഗത്തെ സജീവ പ്രവർത്തകനാണ്. KET emergency team member എന്ന നിലയിൽ ഒക്കെ പ്രവർത്തിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP