Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെയർഹോമിൽ ജോലി ചെയ്യവേ 24ാം വയസ്സിൽ എംപിയായി; കൊറോണയെ നേരിടാൻ വീണ്ടും കെയർഹോമിലേക്ക് മടക്കം; പ്രതിരോധ ഉപകരണങ്ങളുടെ അഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ പണി തെറിച്ചു; ബ്രിട്ടണിൽ നോട്ടിങ്ഹാം എംപി നാദിയ പുലിവാല് പിടിച്ച കഥ

കെയർഹോമിൽ ജോലി ചെയ്യവേ 24ാം വയസ്സിൽ എംപിയായി; കൊറോണയെ നേരിടാൻ വീണ്ടും കെയർഹോമിലേക്ക് മടക്കം; പ്രതിരോധ ഉപകരണങ്ങളുടെ അഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ പണി തെറിച്ചു; ബ്രിട്ടണിൽ നോട്ടിങ്ഹാം എംപി നാദിയ പുലിവാല് പിടിച്ച കഥ

സ്വന്തം ലേഖകൻ

കൊറോണക്കാലത്ത് സേവന സന്നദ്ധയായി കെയർഹോമിൽ കെയററായി പ്രവർത്തിക്കാനെത്തിയ ലേബർ എംപി നാദിയ വിറ്റോമിനെ കെയർഹോം അധികൃതർ ജോലിയിൽ നിന്നും പിരിച്ച് വിട്ടുവെന്ന് റിപ്പോർട്ട്. കൊറോണയെ പ്രതിരോധിക്കുന്നതിന് കെയർഹോമിൽ പ്രതിരോധ ഉപകരണങ്ങളുടെ അഥവാ പഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റിന്റെ (പിപിഇ) കടുത്ത അഭാവമുണ്ടെന്ന് തുറന്നടിച്ചതിനെ തുടർന്നാണ് ഈ 24 കാരിക്ക് കെയററുടെ ജോലി തെറിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന ഇമേജിൽ മാധ്യമങ്ങളിൽ തിളങ്ങാറുണ്ടായിരുന്ന നാദിയ ഈ സംഭവത്തോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.

കെയർഹോമിൽ ജോലി ചെയ്യവേയായിരുന്നു തന്റെ 24ാം വയസിൽ എംപിയായി നാദിയ ഏവരുടെയും കൈയടി നേടിയിരുന്നത്. കൊറോണക്കാലത്ത് കെയർഹോമുകളിൽ കെയറർമാരുടെ അഭാവം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലായിരുന്നു നാദിയ വീണ്ടും തന്റെ പഴയ പണി സ്വീകരിച്ച് സേവനത്തിൽ സജീവമായിരുന്നത്. എന്നാൽ അപ്രിയസത്യങ്ങൾ വിളിച്ച് പറഞ്ഞതിനെ തുടർന്ന് കെയർ ഹോം അധികൃതരുടെ നീരസത്തിന് പാത്രമായതിനെ തുടർന്ന് ജോലി തുടങ്ങി കുറച്ച് ദിവസങ്ങൾക്കം പിരിച്ച് വിടപ്പെട്ട് പുലിവാൽ പിടിച്ചിരിക്കുകയാണ് നാദിയ.

ഇക്കഴിഞ്ഞ ഡിസംബർ 12നായിരുന്നു നോട്ടിങ്ഹാം ഈസ്റ്റിലെ ലേബർ എംപിയായി നാദിയ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന പട്ടവും അവർക്ക് ചാർത്തപ്പെട്ടു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വെറും ഒരു മാസം മുമ്പായിരുന്നും ഈ യുവ എംപി നോട്ടിങ്ഹാംഷെയറിലെ ലാർക്ക് ഹിൽ റിട്ടയർമെന്റ് വില്ലേജ് എന്ന കെയർഹോമിലെ തന്റെ പഴയ ജോലിയിലേക്ക് മടങ്ങിയെത്തിയിരുന്നത്. ഈ പ്രതിസന്ധി വേളയിൽ തന്റെ മുൻജോലി ചെയ്തുകൊണ്ട് വയോജനങ്ങളെ സേവിക്കാനായിരുന്നു നാദിയുടെ മടങ്ങി വരവ്.

എന്നാൽ ലാർക്ക് ഹില്ലിലെ ജീവനക്കാർക്ക് പര്യാപ്തമായ തോതിൽ പിപിഇ പ്രദാനം ചെയ്യുന്നില്ലെന്നും കോവിഡ് ടെസ്റ്റിന് വിധേയരാക്കുന്നില്ലെന്നും ബിബിസി, സ്‌കൈ ന്യൂസ് എന്നിവയിലൂടെയും തന്റെ സോഷ്യൽ മീഡിയ ചാനലുകളിലൂടെയും തുറന്നടിച്ചതിനെ തുടർന്നാണ് കെയർ ഹോം അധികൃതർ എംപിയുടെ പണി തെറിപ്പിച്ചിരി്കുന്നത്. പിപിഇയുടെ കുറവ് മൂലം കെയർഹോമിലെ അന്തേവാസികളുടെയും ജീവനക്കാരുടെയും ജീവൻ കൊറോണ കവരുമെന്ന ഭീഷണി ശക്തമായിരിക്കുന്നുവെന്നാണ് മിററിനോട് നാദിയ പ്രതികരിച്ചിരുന്നത്. ഇവിടുത്തെ ജീവനക്കാർക്ക് ദിവസത്തിൽ ഒരു മാസ്‌ക് മാത്രമാണ് അനുവദിക്കുന്നതെന്നും ജീവനക്കാർ എടുക്കുമെന്ന പേടിയാൽ ഈ കെയർഹോമിലെ പിപിഇ സൂക്ഷിച്ചിരിക്കുന്ന ഷെൽഫ് പൂട്ടിയിട്ടിരിക്കുന്നുവെന്നും നാദിയ തുറന്നടിച്ചിരുന്നു.

ഈ കെയർഹോമിൽ പ്രദാനം ചെയ്യുന്ന മാസ്‌കുകൾക്ക് കൊറോണയെ ചെറുക്കുന്നതിനുള്ള ശേഷിയില്ലെന്നും നാദി വെളിപ്പെടുത്തുന്നു. എംപിയെ കെയറർ റോളിൽ നിന്നും പിരിച്ച് വിട്ടുവെന്ന കാര്യം ഈ കെയർഹോം നടത്തുന്ന എക്സ്ട്രാ കെയർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവർ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയാൻ ഈ ട്രസ്റ്റ് തയ്യാറായിട്ടുമില്ല. എംപിയുടെ ഈ തുറന്നടിക്കൽ കെയർഹോമിലെ പ്രായമായ അന്തേവാസികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചതിനെ തുടർന്നാണ് നാദിയക്കെതിരെ നടപടിയെടുക്കേണ്ടി വന്നതെന്നും കെയർഹോം അധികൃതർ ന്യായീകരിക്കുന്നു.എംപിയെന്ന നിലയിലുള്ള തന്റെ ശമ്പളത്തിന്റെ സിംഹഭാഗവും ചാരിറ്റികൾക്ക് നൽകുമെന്ന നിർണയാക പ്രസ്താവന നടത്തി നാദിയ എംപിയായ ഉടൻ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP