Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായി 42 ദിവസമായി കെഎസ്ആർടിസിയുടെ അമരത്തിരുന്ന് കുഞ്ഞുമോൻ; ആരോഗ്യപ്രവർത്തകർക്കായി ദിവസവും 305 കിലോമീറ്റർ ഡ്രൈവ് ചെയ്ത് കുഞ്ഞുമോനെന്ന വലിയ മോൻ

തുടർച്ചയായി 42 ദിവസമായി കെഎസ്ആർടിസിയുടെ അമരത്തിരുന്ന് കുഞ്ഞുമോൻ; ആരോഗ്യപ്രവർത്തകർക്കായി ദിവസവും 305 കിലോമീറ്റർ ഡ്രൈവ് ചെയ്ത് കുഞ്ഞുമോനെന്ന വലിയ മോൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഈ കെ.എസ്.ആർ.ടി.സി.ഡ്രൈവർ വിശ്രമിച്ചിട്ടില്ല. ലോക്ക്ഡൗണിൽ എല്ലാവരും വീട്ടിലിരിപ്പായതോടെ അന്നു മുതൽ കർമ്മ നിരതനായി ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ബസ് ഓടിക്കുകയാണ് കുഞ്ഞുമോൻ. മാർച്ച് 27-ന് രാത്രി 12 മണിക്ക് ഡ്രൈവിങ് സീറ്റിൽ കയറിയ കുഞ്ഞുമോൻ തുടർച്ചയായ 42 ദിവസമായി ഡ്രൈവിങ് സീറ്റിലുണ്ട്. കുഞ്ഞുമോന് പിന്നിലായി ആരോാഗ്യപ്രവർത്തകരും. ആരോഗ്യപ്രവർത്തകരെ എല്ലാ ദിിവസവും ആുപത്രികളിലെത്തിക്കുന്ന് കുഞ്ഞുമോൻ ഒരു ദിവസം ഓടിത്തീർക്കുന്നത് 305 കിലോമീറ്ററാണ്.

മാർച്ച് 27-ന് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയവരെ തിരികെ വീടുകളിൽ എത്തിക്കുന്നതിനാണ് കുഞ്ഞുമോൻ കോവിഡ്-19 പ്രവർത്തനത്തിൽ ആദ്യമായി പങ്കാളിയാകുന്നത്. പിന്നീട് കെ.എസ്.ആർ.ടി.സി. ആരോഗ്യപ്രവർത്തകർക്കായി ഏർപ്പെടുത്തിയ സർവീസിന്റെ സാരഥിയായി. ആദ്യം കുറച്ച് ദിവസം മാത്രം കായംകുളത്തുനിന്ന് ആലപ്പുഴവരെയായിരുന്നു സർവീസ്.

വണ്ടാനം മെഡിക്കൽ കോളേജിലെയും ആലപ്പുഴയിലെ ഇ.എസ്‌ഐ. ആശുപത്രിയിലെയും ജീവനക്കാരായിരുന്നു യാത്രക്കാർ. പിന്നീട് സർവീസ് നൂറനാട്ടിൽനിന്ന് ആലപ്പുഴ വരെയായി. അങ്ങോട്ടും ഇങ്ങോട്ടും ഒട്ടേറെ ട്രിപ്പുകൾ. 305 കിലോമീറ്ററാണ് ഒരുദിവസം ഓടിത്തീർക്കേണ്ടത്. വെളുപ്പിന് അഞ്ചുമണിക്ക് തുടങ്ങി രാത്രി 8.40-നാണ് സർവീസ് അവസാനിപ്പിക്കുന്നത്. 1997-ൽ സർവീസിൽ കയറിയ കുഞ്ഞുമോന് ഈ സർവീസും ഒരു ആത്മസർപ്പണത്തിന്റെ ഭാഗമാണ്. ഡിപ്പോയിൽ മാറിക്കയറാൻ വേറെ ആളുണ്ടെങ്കിലും സന്തോഷവാനും സർവഥാ സന്നദ്ധനുമാണ് കുഞ്ഞുമോൻ. ഏറ്റെടുത്ത ജോലി പൂർത്തിയാകുന്നതുവരെ കുഞ്ഞുമോൻ ആനവണ്ടിയുടെ അമരത്തുതന്നെയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP