Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ച് പേർക്ക് അസുഖം; ആരോഗ്യ സേതു ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കർ

പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ച് പേർക്ക് അസുഖം; ആരോഗ്യ സേതു ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് രോഗികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റ് വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് ആരോഗ്യസേതു ആപ്പിലെ വീഴ്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേർക്ക് സുഖമില്ലെന്ന് ട്വീറ്റിൽ അവകാശപ്പെട്ട റോബർട്ട് സൈനിക ആസ്ഥാനത്തെ രണ്ട് പേർ അസുഖ ബാധിതരാണെന്നും പറഞ്ഞു. പാർലമെന്റിലെ ഒരാളും ആഭ്യന്തര വകുപ്പിലെ ഓഫിസിലെ 3 പേരും അസുഖ ബാധിതരെന്നും ട്വീറ്റിൽ കുറിച്ചു.

And yes, yesterday:
- 5 people felt unwell at the PMO office
- 2 unwell at the Indian Army Headquarters
- 1 infected people at the Indian parliament
- 3 infected at the Home Office

Should I continue?

— Elliot Alderson (@fs0c131y) May 6, 2020

സുരക്ഷയിലെ ആശങ്ക സംബന്ധിച്ച് രാഹുൽഗാന്ധി പറഞ്ഞത് ശരിയാണെന്ന് കൂടി ചൂണ്ടിക്കാട്ടി ട്വിറ്ററിൽ എലിയറ്റ് ആൽഡർസൺ എന്ന പേരിൽ അറിയിപ്പെടുന്ന വൈറ്റ് ഹാറ്റ് ഹാക്കറായ റോബർട്ട് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് പുറത്തു വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാൻ തന്നെ സമീപിച്ചെന്നും റോബർട്ട് ബാപ്റ്റിസ്റ്റ് വ്യക്തമാക്കി.

The article with the technical details of the issues described below should be available in 2 hours or 3 hours max https://t.co/UKbTuRVuqc pic.twitter.com/cFps7QjUGs

— Elliot Alderson (@fs0c131y) May 6, 2020

എന്നാൽ രോഗബാധിതരുടെ വിവരങ്ങൾ സുരക്ഷിതമെന്ന് ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു. വിവരങ്ങൾ ചോർന്നിട്ടില്ല, വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധമാണ് സംവിധാനം. ആരോഗ്യസേതു ആപ്പിൽ സുരക്ഷാവീഴ്ചയുണ്ടെന്നു ഫ്രഞ്ച് ഹാക്കർ പറഞ്ഞതിനു പിന്നാലെയാണ് വിശദീകരണം. വ്യക്തികളുള്ള സ്ഥലം നിർബന്ധപൂർവം നിരീക്ഷിക്കുന്നില്ല. ആപ്പ് സ്ഥിരമാക്കില്ല, കോവിഡ് പ്രതിസന്ധി നേരിടാൻ മാത്രമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP