Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക്ഡൗണിനിടെ ന്യൂസിലന്റിലെ കാർ റെന്റൽ കമ്പനിയുടെ യാർഡിൽ നിന്നും മോഷണം പോയത് 97 കാറുകൾ; 85 ഉം കണ്ടെത്തി പൊലീസ്

ലോക്ക്ഡൗണിനിടെ ന്യൂസിലന്റിലെ കാർ റെന്റൽ കമ്പനിയുടെ യാർഡിൽ നിന്നും മോഷണം പോയത് 97 കാറുകൾ; 85 ഉം കണ്ടെത്തി പൊലീസ്

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: ലോക്ക്ഡൗൺ മോഷണത്തിന് ഒരു സൗകര്യമായി എടുത്തിരിക്കുകയാണ് വൻ മോഷ്ടാക്കൾ. ന്യൂസലൻഡിൽ ലോക്ഡൗണിനിടെ 97 കാറുകളാണ് മോഷ്ടാക്കൾ കടത്തി കൊണ്ടു പോയത്. കാർ റെന്റൽ കമ്പനിയുടെ യാർഡിൽ നിന്നുമാണ് മോഷ്ടാക്കൾ ഇത്രയും അധികം കാറുകൾ കടത്തിക്കൊണ്ടു പോയത്. ഇതിൽ 85കാറുകൾ പൊലീസ് കണ്ടെടുത്തു. 29 മോ,്ടാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ അവസാനത്തോടെയാണ് മോഷ്ടാക്കൾ യാർഡിൽ നിന്നും കാറുമായി കടന്നത്.

സൗത്ത് ഓക്ക്‌ലാൻഡിലുള്ള ജ്യൂസി കാർ റെന്റൽ കമ്പനിയുടെ യാർഡിൽനിന്നാണ് കാറുകൾ കൂട്ടത്തോടെ മോഷണം പോയത്. യാർഡിന്റെ വേലി പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ഘട്ടംഘട്ടമായാണ് കാറുകൾ കടത്തിയത്. ലോക്ക്ഡൗൺ കാരണം കമ്പനി അടച്ചിട്ടതിനാൽ മിക്ക കാറുകളുടെയും താക്കോൽ വാഹനത്തിലുള്ളിൽ തന്നെയായിരുന്നു. കാറുകൾ ലോക്കും ചെയ്തിരുന്നില്ല. ഇത് മനസിലാക്കിയാണ് മോഷ്ടാക്കൾ കാറുകൾ കടത്തിയത്.

എസ്.യു.വിയായ ഹോൾഡൻ കാപ്റ്റിവ, മസ്ദ 3 എസ്, സുസുക്കി സ്വിഫ്റ്റ് തുടങ്ങിയ കാറുകളാണ് മോഷണം പോയതിൽ ഭൂരിഭാഗവും. യാർഡിൽനിന്ന് കടത്തിയ വാഹനങ്ങൾ വിജനമായ ഉൾപ്രദേശങ്ങളിൽ ഉപേക്ഷിച്ചനിലയിലാണ് പൊലീസ് കണ്ടെത്തിയത്. ചില വാഹനങ്ങളാകട്ടെ ഓൺലൈൻ വെബ്സൈറ്റുകളിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടവർ വിവരമറിയിച്ചതനുസരിച്ച് ഇവയും പൊലീസ് കണ്ടെടുത്തു.

കമ്പനിയുടെ പേരും പ്രത്യേക നിറവുമുള്ള കാറുകൾ എവിടെയായാലും ആർക്കും തിരിച്ചറിയാനാകും. ഇത്തരത്തിലുള്ള ഒരു വാഹനം ദുരൂഹമായ സാഹചര്യത്തിൽ ഒരിടത്ത് കണ്ടത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണവിവരം കമ്പനി അധികൃതർ പോലും അറിഞ്ഞത്. ക്യാമ്പർ വാനുകളടക്കം നിരവധി വാഹനങ്ങളാണ് ജൂസിയുടെ ഉടമസ്ഥതയിലുള്ളത്. എന്നാൽ ക്യാമ്പർ വാനുകൾക്ക് പ്രത്യേക നിറവും ബ്രാൻഡിങ്ങും ഉള്ളതിനാൽ മോഷ്ടക്കാൾ മറ്റു കാറുകളെയാണ് ഉന്നംവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP