Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ചുവപ്പ് പാടുകളും പനിയും ഉണ്ടെങ്കിൽ ഒരു നിമിഷം പോലും കളയരുത്; കവാസാക്കി രോഗത്തെ പോലെ കുട്ടികളെ കാർന്നു തിന്നുന്ന കൊറോണയുടെ ഭയാനകമായ വേർഷൻ രംഗത്ത്; കടുത്ത പനിയും ശരീരം മുഴുവൻ ചുട്ടു പൊള്ളുന്ന വേദനയുമായി കുഞ്ഞുങ്ങളെ കീഴടക്കും മുൻപ് ഡോക്ടറെ കാണുക

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ചുവപ്പ് പാടുകളും പനിയും ഉണ്ടെങ്കിൽ ഒരു നിമിഷം പോലും കളയരുത്; കവാസാക്കി രോഗത്തെ പോലെ കുട്ടികളെ കാർന്നു തിന്നുന്ന കൊറോണയുടെ ഭയാനകമായ വേർഷൻ രംഗത്ത്; കടുത്ത പനിയും ശരീരം മുഴുവൻ ചുട്ടു പൊള്ളുന്ന വേദനയുമായി കുഞ്ഞുങ്ങളെ കീഴടക്കും മുൻപ് ഡോക്ടറെ കാണുക

മറുനാടൻ ഡെസ്‌ക്‌

നി, ചുമ, ശ്വാസതടസം തുടങ്ങിയവയായിരുന്നു കോവിഡ് 19 ന്റെ പൊതുവായ ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ ഈ ലക്ഷണങ്ങൾ പ്രകടമാക്കാത്തവരിലും കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ നടത്തിയ തുടരന്വേഷണങ്ങളിൽ, രുചി അനുഭവപ്പെടായ്ക തുടങ്ങിയ ചില പുതിയ ലക്ഷണങ്ങളും കണ്ടെത്തി. ലക്ഷണങ്ങൾ പ്രകടമാക്കാതെയും രോഗം മൂർച്ഛിക്കാം എന്നും തെളിഞ്ഞു.

കൊറോണയുടെ കഥ അങ്ങനെ തുടരുന്നതിനിടയിലാണ് ഈ ഭീകരനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്. മനുഷ്യകുലത്തെ നാശത്തിലേക്ക് തള്ളിവിടാൻ അവതാരമെടുത്ത ഈ കൊലയാളി വൈറസ് കുട്ടികളിൽ മരണകാരണം പോലും ആയേക്കാവുന്ന ഒരു പുതിയ ഇൻഫ്ലമേറ്ററി സിൻഡ്രത്തിന്കാരണമാകുന്നു എന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ. ബ്രിട്ടനിൽ നടന്ന ഒരു പഠനത്തിലാണ് ഇത് തെളിഞ്ഞത്.

വിവിധ ആശുപത്രികളിൽ, ഇത്തരത്തിലുള്ള ലക്ഷണങ്ങളോടെ ഇന്റൻസീവ് കെയറിൽ ആക്കിയ കുട്ടികളിലായിരുന്നു പഠനം നടത്തിയത്. ഇവരിൽ കൊറോണയെ ചെറുക്കുവാനുള്ള ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തുകയുണ്ടായി. അതായത്, ലക്ഷണങ്ങൾ പ്രകടമാക്കാതെ ഇവരെ കോവിഡ് 19 ബാധിച്ചിരുന്നു എന്ന് സാരം. ലാൻസ്ലെറ്റിൽ പ്രസിദ്ധീകരിച്ച് ഈ റിപ്പോർട്ട്, ഈ പുതിയ ലക്ഷണങ്ങൾക്ക് കാരണം കോറോണയാണെന്ന വാദത്തെ പിന്താങ്ങുന്നു എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ഏപ്രിൽ മദ്ധ്യത്തോടെ നാലിനും പതിനാലിനും ഇടയിൽ പ്രായമുള്ള എട്ടോളം കുട്ടികൾലണ്ടനിലെ ഇവെലിന ചിൽഡ്രൻസ് ആശുപത്രിയിൽ ഇത്തരം ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയിരുന്നു. ഇവരിൽ 14 കാരനായ ഒരു കുട്ടി, ആശുപത്രിയിൽ എത്തിയതിനു ശേഷം ഹൃദയാഘാതം മൂലം മരണമടയുകയും ചെയ്തു. ഇവരിൽ ഏഴുപേർ, അമിതവണ്ണമുള്ളവരും ആറുപേർ വംശീയ ന്യുനപക്ഷ (ആഫ്രിക്കൻ-ഏഷ്യൻ വംശജർ)ത്തിൽ പെട്ടവരും ആയിരുന്നു. എല്ലാവർക്കും കഠിനമായ പനിയും, ദേഹമാകെ ചുവന്നനിറത്ത് തണുർത്ത് പൊങ്ങുകയും ചെയ്തിരുന്നു. ശരീരവേദന, ശർദ്ദി, അതിസാരം എന്നിവയും അവർക്ക് അനുഭവപ്പെട്ടിരുന്നു.

ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവ് ആയിരുന്നെങ്കിലും ഇവർ എല്ലാവരും തന്നെ കോവിഡ് 19 പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. വൈറസിനെതിരെ ഉണ്ടാകുന്ന വൈകിയുള്ള പ്രതികരണത്തിന്റെ ഭാഗമാകാം ഈ ലക്ഷണങ്ങൾ എന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ കരുതുന്നത്.കവാസാക്കി രോഗത്തിനോട് സാമ്യമുള്ള ലക്ഷണങ്ങളുള്ള ഈ രോഗത്തിനെതിരേയും മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP