Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ വീടിന്റെ ടെറസിൽ നിന്നു വീണു മരിച്ചത് മുൻ ദേശീയ കായികതാരമായിരുന്ന ശെൽവൻ; അപകടം സംഭവിച്ചത് ചെറുമകൾക്കൊപ്പം ടെറസിൽ കയറവേ കാൽതെന്നി അയൽവീട്ടിന്റെ മുറ്റത്തേക്കു വീണ്: പത്മിനി തോമസിന്റെ ഭർത്താവിന്റെ മരണത്തിൽ അുശോചിച്ച് കായിക ലോകം

മകളുടെ വീടിന്റെ ടെറസിൽ നിന്നു വീണു മരിച്ചത് മുൻ ദേശീയ കായികതാരമായിരുന്ന ശെൽവൻ; അപകടം സംഭവിച്ചത് ചെറുമകൾക്കൊപ്പം ടെറസിൽ കയറവേ കാൽതെന്നി അയൽവീട്ടിന്റെ മുറ്റത്തേക്കു വീണ്: പത്മിനി തോമസിന്റെ ഭർത്താവിന്റെ മരണത്തിൽ അുശോചിച്ച് കായിക ലോകം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മകളുടെ വീടിന്റെ ടെറസിൽ നിന്നു വീണു മരിച്ചത് മുൻ ദേശീയ കായികതാരവും റെയിൽവേ റിട്ട.ഉദ്യോഗസ്ഥനുമായ ശെൽവൻ (67). ബുധനാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു ദാരുണാന്ത്യം. ചെറുമകൾക്കൊപ്പം ടെറസിൽ കയറവേ കാൽതെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. മുൻ ദേശീയ കായികതാരവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭർത്താവാണ്.

മകളുടെ തിരുമല കട്ടച്ചൽ റോഡിലെ വീട്ടിലായിരുന്നു അപകടം. ചെറുമകൾക്കൊപ്പം ടെറസിൽ കയറവേ കാൽതെന്നി അയൽവീട്ടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജപ്പുര പൊലീസ് നടപടി സ്വീകരിച്ചു.

ദീർഘ ദൂര ഓട്ടത്തിൽ ദേശീയ താരമായിരുന്നു ശെൽവൻ. റെയിൽവേയുടെ താരമായി ക്രോസ് കൺട്രി, ദീർഘദൂര ഇനങ്ങളിൽ നിരവധി മെഡലുകളും നേടി. 1982 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ക്യാംപ് അംഗമായിരുന്നു. റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായിരിക്കെ വിരമിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

വഴുതക്കാട് രാജീവ് നഗർ 'പ്ലാമൂട്ടിൽ' വീട്ടിലായിരുന്നു താമസം. മക്കൾ: ഡയാന ജോൺ ശെൽവൻ (സതേൺ റെയിൽവേ) , ഡാനി ജോൺ ശെൽവൻ (എലെൻസ് ഏവിയേഷൻ, കൊച്ചി). മരുമകൻ : ക്ലിന്റ് (സതേൺ റെയിൽവേ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP