Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ഡൗൺ കാലത്ത് കൺസ്യൂമർ ഫെഡിന്റെ വിൽപ്പന ഒന്നര ഇരട്ടിയായി; പ്രതിമാസം 18 കോടിയുടെ വിൽപ്പന നടത്തിയിരുന്നിടത്ത് ലോക് ഡൗൺ കാലത്ത് 40 ദിവസം 55 കോടിയുടെ വിൽപ്പന; നേട്ടം വിദേശമദ്യ ഷോപ്പുകൾ അടഞ്ഞു കിടന്നതുവഴിയുണ്ടായ 25 കോടിയുടെ നഷ്ടം മറികടന്ന്; ഹോം ഡെലിവറി പദ്ധതിക്ക് മികച്ച സ്വീകരണം; കോവിഡ് കാലത്തും കോടികളുടെ ലാഭമുണ്ടാക്കി കൺസ്യൂമർഫെഡ്

ലോക്ഡൗൺ കാലത്ത് കൺസ്യൂമർ ഫെഡിന്റെ വിൽപ്പന ഒന്നര ഇരട്ടിയായി; പ്രതിമാസം 18 കോടിയുടെ വിൽപ്പന നടത്തിയിരുന്നിടത്ത് ലോക് ഡൗൺ കാലത്ത് 40 ദിവസം 55 കോടിയുടെ വിൽപ്പന; നേട്ടം വിദേശമദ്യ ഷോപ്പുകൾ അടഞ്ഞു കിടന്നതുവഴിയുണ്ടായ 25 കോടിയുടെ നഷ്ടം മറികടന്ന്; ഹോം ഡെലിവറി പദ്ധതിക്ക് മികച്ച സ്വീകരണം; കോവിഡ് കാലത്തും കോടികളുടെ ലാഭമുണ്ടാക്കി കൺസ്യൂമർഫെഡ്

കെ വി നിരഞ്ജൻ

 കോഴിക്കോട്: കോവിഡ് കാലത്ത് വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. കോടികളുടെ നഷ്ടമാണ് വ്യാപാര മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ലാഭത്തിന്റെ കണക്കുകൾ പറയുകയാണ് കൺസ്യൂമർ ഫെഡ്.കോവിഡ് ലോക്ഡൗൺ കാലത്ത് കൺസ്യൂമർ ഫെഡിന്റെ വിൽപ്പന ഒന്നര ഇരട്ടിയിലേറെയാണ് വർദ്ധിച്ചത്. പ്രതിമാസം 18 കോടിയുടെ വിൽപ്പന നടത്തിയിരുന്ന കൺസ്യൂമർ ഫെഡ് ലോക്ഡൗൺ കാലത്ത് 40 ദിവസം കൊണ്ട് നടത്തിയത് 55 കോടിയുടെ വിൽപ്പനയാണെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.

കോവിഡ് കാലത്തെ വിപണി ഇടപെടൽ ആരംഭിക്കുമ്പോൾ 25 കോടിയുടെ പലചരക്ക് സാധനങ്ങളുടെ സ്റ്റോക്കാണ് ഉണ്ടായിരുന്നത്. ഈ സ്റ്റോക്ക് 65 കോടിയുടേതാക്കി വർധിപ്പിച്ചാണ് വിൽപ്പന കൂട്ടിയത്. അരി, പഞ്ചസാര, ഉൾപ്പെടെയുള്ള 10 ഇനം സാധനങ്ങളുടെ സ്റ്റോക്ക് മൂന്നിരിട്ടിയാക്കി വർധിപ്പിച്ചു. കൺസ്യൂമർഫെഡിന്റെ 45 മൊബൈൽ ത്രിവേണികൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിച്ചു.. നാട്ടിൻപുറങ്ങളിലും തീരദേശങ്ങളിലും മലയോരങ്ങളിലുമുള്ളവർക്ക് മൊബൈൽ ത്രിവേണികളുടെ സേവനം ഏറെ സഹായകമായി. ഇതിനു പുറമെ ഹോം ഡെലിവറിയായി ഭക്ഷ്യ വസ്തുക്കളും മരുന്നുകളും എത്തിച്ചു. കൺസ്യൂമർ നീതി മെഡിക്കൽ സ്റ്റോറുകളിലെ സ്റ്റോക്ക് 28 കോടിയിൽ നിന്ന് 32 കോടിയായി ഉയർത്തി.

അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി ആരംഭിച്ച ഹോം ഡെലിവറി പദ്ധതിക്ക് മികച്ച സ്വീകരമാണ് ലഭിച്ചത്. ഹോം ക്വാറന്റയിനിൽ കഴിയുന്ന ആളുകൾ, വൃദ്ധദമ്പതികൾ, മറ്റ് സഹായം ആവശ്യമുള്ളവർ എന്നിവർക്കായിരുന്നു പദ്ധതി പ്രഥമ പരിഗണന നൽകിയിരുന്നത്. ഡോർ ഡെലിവറി ചാർജ് ഈടാക്കാതെയായിരുന്നു സേവനം.

കോവിഡ് 19 കാലയളവിൽ കസ്യൂമർഫെഡ് സുപ്രധാനമായ ഒരു ചുവട് വെയ്‌പ്പ് കൂടി നടത്തുകയുണ്ടായി. ജനങ്ങൾക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വീടുകളിലെത്തിക്കുന്ന ഓൺലൈൻ വ്യാപാരം എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിച്ചു. www. consumerfed. online എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ഉപഭോക്താക്കൾക്ക് സാധനങ്ങൾ ഓഡർ ചെയ്യാവുതാണ്. 99 രൂപ വിലയുള്ള 'കനിവ്' എന്ന കിറ്റും 799 രൂപ വിലയുള്ള 'കാരുണ്യം' എന്ന കിറ്റും, 999 രൂപ വിലയുള്ള 'കരുതൽ' എന്ന കിറ്റുമാണ് ആദ്യഘട്ടമായി ഓലൈൻ വ്യാപാരത്തിൽ ഉൾപ്പെടുത്തുയിട്ടുള്ളത്. ലോക്ക്ഡൗണിനുശേഷം എല്ലാ ജില്ലകളിലേക്കും ഓൺലൈൻ വ്യാപാരം വ്യാപിപ്പിക്കും.

കർണാടക സർക്കാർ റോഡ് അടച്ചതിനെത്തുടർന്ന് നിത്യേപയോഗ സാധനങ്ങൾ ലഭിക്കാതെ ദുരിതം നേരിട്ട കാസർഗോഡ് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ 10 സ്ഥിരം സഹകരണ സ്റ്റോറുകൾ കൺസ്യൂമർഫെഡ് ആരംഭിച്ചു. ആരംഭിച്ചു. കസ്യൂമർഫെഡിന്റെ 36 വിദേശ മദ്യഷോപ്പുകളും മൂന്ന് ബിയർ പാർലറുകളും ലോക്ക്ഡൗൺ കാലത്ത് പൂർണ്ണമായും അടഞ്ഞു കിടക്കുകയായിരുന്നു. കൺസ്യൂമർഫെഡിന്റെ പ്രധാന വരുമാന മാർഗമായിരുന്നു വിദേശ മദ്യഷോപ്പുകൾ. ഇവ അടഞ്ഞുകിടന്നത് വഴി 25 കോടി രൂപയുടെ നഷ്ടം കൺസ്യൂമർ ഫെഡിനുണ്ടായതായി മെഹബൂബ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP