Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ മടക്കം; സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പൊലീസ് സ്‌പെഷ്യൽ ഓഫീസർമ്മാരെ നിയോഗിച്ചു; ഡി.ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രവാസികൾ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പൊലീസ് സ്‌പെഷൽ ഓഫീസർമാരായി നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡും നെടുന്പാശേരിയിൽ കൊച്ചി റേഞ്ച് ഡിഐജി മഹേഷ് കുമാർ കാളിരാജും കരിപ്പൂരിൽ തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രനുമാണ് പൊലീസ് സ്‌പെഷൽ ഓഫീസർമാർ.

കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതല കണ്ണൂർ ഡിഐജി കെ.സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയ്ക്കാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP