Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുണിക്കടകൾ തുറക്കാനുള്ള ഉത്തരവിൽ കോഴിക്കോട് ജില്ലയിൽ അവ്യക്തത; കുന്ദമംഗലത്ത് തുറന്ന കടകൾ അടപ്പിച്ചു; ജില്ലയുടെ ചുമതലയുള്ള മന്ത്രി ടിപി രാമകൃഷ്നുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയിട്ടുണ്ടെന്ന് പിടിഎ റഹീം എംഎൽഎ മറുനാടൻ മലയാളിയോട്; നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുവദിക്കണമെന്ന് വ്യാപാരികൾ

തുണിക്കടകൾ തുറക്കാനുള്ള ഉത്തരവിൽ കോഴിക്കോട് ജില്ലയിൽ അവ്യക്തത; കുന്ദമംഗലത്ത് തുറന്ന കടകൾ അടപ്പിച്ചു; ജില്ലയുടെ ചുമതലയുള്ള മന്ത്രി ടിപി രാമകൃഷ്നുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയിട്ടുണ്ടെന്ന് പിടിഎ റഹീം എംഎൽഎ മറുനാടൻ മലയാളിയോട്; നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുവദിക്കണമെന്ന് വ്യാപാരികൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: തുണിക്കടകൾ തുറക്കാനുള്ള സർക്കാർ ഉത്തരവിൽ കോഴിക്കോട് ജില്ലയിൽ അവ്യക്തത. ഒറ്റ നിലയിലുള്ള ചെറിയ തുണിക്കടകൾ പരമാവധി 5 ജീവനക്കാരെ മാത്രം നിശ്ചയിച്ച് തുറന്ന് പ്രവർത്തിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും കോഴിക്കോട് ജില്ലയിൽ പലയിടത്തും ഇത്തരത്തിൽ തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചു. തുണിക്കടകൾ തുറക്കരുതെന്ന് കളക്ടറുടെ ഉത്തരവുണ്ടെന്നാണ് പൊലീസ് കാരണമായി പറഞ്ഞത്.

കോഴിക്കോട് കുന്ദമംഗലത്ത് ഇന്നലെ ഇത്തരത്തിൽ തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചതോടെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത് വന്നു. മിഠായിത്തെരുവിലും ഇത്തരത്തിൽ വ്യാപാരികളെ പൊലീസെത്തി അടപ്പിച്ചിരുന്നു. പിന്നീട് ഒരു ദിവസം ഒരു സൈഡിലുള്ള കടകൾ തുറക്കുക എന്ന തീരുമാനത്തിലേക്ക് പൊലീസും വ്യാപാരികളും എത്തുകയായിരുന്നു. എന്നാൽ കുന്ദമംഗലത്ത് ഇപ്പോഴും തുണിക്കടകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാന സർക്കാറിന്റെ ഉത്തരവിന് മുകളിൽ ജില്ല കളക്ടർ നൽകിയ ഉത്തരവിൽ നിറയെ അവ്യക്തതകളാണെന്ന് വ്യാപാരികൾ ആരോപിച്ചു.

എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വ്യാപാരം നടത്താൻ തങ്ങൾ തയ്യാറാണെന്ന് വ്യാപാരികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനിയും വ്യാപാരം തുടങ്ങാനായിട്ടില്ലെങ്കിൽ വ്യാപാരികളെ സംബന്ധിച്ച് വലിയ നഷ്ടം സംഭവിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. അതേ സമയം വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും സ്ഥലം എംഎൽഎ പിടിഎ റഹീം മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യാപാരികളുടെ ആശങ്ക മന്ത്രിയുമായ ചർച്ച ചെയ്തിട്ടുണ്ട്. ഉടൻ തന്നെ ഉത്തരവിൽ വ്യക്തത വരുത്തി ഉചിതമായ തീരുമാനമെടുക്കും.

പൊതുവിൽ കേന്ദ്ര സർക്കാർ അനുവദിച്ച ഇളവുകൾക്കനുസൃതമായല്ല സംസ്ഥാനത്ത് ഇളവുകൾ നടപ്പിലാക്കിയിട്ടുള്ളത്. എന്നിരുന്നാലും കൺസൈന്മെന്റ് സോണുകൾ ഒഴികെ ഒരു ജില്ലയിൽ ബാക്കിയുള്ള എല്ലായിടത്തും ഒരേ പോലെ ഇളവുകൾ അനുവദിക്കേണ്ടതുണ്ട്. അതിന് ജില്ല കളക്ടർ അനുമതി നൽകേണ്ടതുണ്ട്. മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഉടൻ തന്നെ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും പിടിഎ റഹീം എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP