Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലാനിട്ടത് കൂടെ പഠിക്കുന്ന പെൺകുട്ടികളെ ട്രാപ്പ് ചെയ്ത് കൂട്ടബലാൽസംഗത്തിന്; ഡൽഹിയിലെ മുന്തിയ സ്‌കൂളിലെ ആൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം 'ബോയ്‌സ് ലോക്കർ റൂം'പ്രൈവറ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നത് അശ്ലീല ചിത്രങ്ങൾക്ക് അപ്പുറം മറ്റുപലതും; പുറത്തുവന്ന സ്‌ക്രീൻ ഷോട്ടുകളിൽ അന്വേഷണം തുടങ്ങിയപ്പോൾ ഗ്രൂപ്പിനെ ലീഡ് ചെയ്യുന്നത് 18 വയസിന് മുകളിലുള്ളവരെന്നും കണ്ടെത്തൽ; രക്ഷിതാക്കളുടെ അറിവില്ലാതെ ഗ്രൂപ്പുണ്ടാക്കിയത് ഏപ്രിലിൽ

പ്ലാനിട്ടത് കൂടെ പഠിക്കുന്ന പെൺകുട്ടികളെ ട്രാപ്പ് ചെയ്ത് കൂട്ടബലാൽസംഗത്തിന്; ഡൽഹിയിലെ മുന്തിയ സ്‌കൂളിലെ ആൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം 'ബോയ്‌സ് ലോക്കർ റൂം'പ്രൈവറ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നത് അശ്ലീല ചിത്രങ്ങൾക്ക് അപ്പുറം മറ്റുപലതും; പുറത്തുവന്ന സ്‌ക്രീൻ ഷോട്ടുകളിൽ അന്വേഷണം തുടങ്ങിയപ്പോൾ ഗ്രൂപ്പിനെ ലീഡ് ചെയ്യുന്നത് 18 വയസിന് മുകളിലുള്ളവരെന്നും കണ്ടെത്തൽ; രക്ഷിതാക്കളുടെ അറിവില്ലാതെ ഗ്രൂപ്പുണ്ടാക്കിയത് ഏപ്രിലിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'അവളെ നമുക്ക് എളുപ്പത്തിൽ ബലാൽസംഗം ചെയ്യാം..എനിക്കുറപ്പാണ്; വിളിക്ക് അവളെ ..ഞാൻ നിന്റെ കൂടെ എവിടെ വേണമെങ്കിലും വരാം': പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നരാക്കി ഷെയർ ചെയ്യുന്ന ഡൽഹിയിലെ മുന്തിയ സ്‌കൂളുകളിലെ ആൺകുട്ടികൾ അംഗങ്ങളായ ഇൻസ്റ്റാ -സ്പാപ് ചാറ്റ് ചാറ്റ് ഗ്രൂപ്പുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഒരു കൂട്ടം പെൺകുട്ടികൾ കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു. കൂട്ടമാനഭംഗ ഗൂഢപദ്ധതിയും നഗ്‌നചിത്രം പോസ്റ്റ് ചെയ്യുമെന്ന ഭീഷണിയും അടക്കം ഡൽഹിയിലെ മുന്തിയ സ്‌കൂളുകളിലെ 100 ഓളം ആൺകുട്ടികളുടെ സ്വകാര്യ ഗ്രൂപ്പായ 'ബോയ്സ് ലോക്കർ റൂം' ചാറ്റാണ് ചോർന്നത്. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് കുട്ടികളിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്ന് കണ്ടെത്തി.

സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം 18 വയസിന് മുകളിലുള്ളവരും ഉണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത സ്‌കൂൾ വിദ്യാർത്ഥികളെ ചോദ്യം ചെയ്‌തോടെയാണ് ഇത് പുറത്തുവന്നത്. ഇൻസ്റ്റഗ്രാം അധികൃതരിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.ഒരുസ്വകാര്യ ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ ചോർന്നതോടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. 'bois locker room എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഡൽഹിയിലെ പേരുകേട്ട സ്‌കൂളുകളിലെ 100 ഓളം ആൺകുട്ടികളാണ് ഗ്രൂപ്പ് അംഗങ്ങൾ. സമപ്രായക്കാരായ പെൺകുട്ടികളുടെ ശരീരങ്ങൾ മോർഫ് ചെയ്ത ശേഷം അശ്ലീല കമന്റുകളും, രതി വൈകൃതങ്ങളും പ്രകടിപ്പിക്കുകയാണ് ഗ്രൂപ്പ് ചാറ്റിലൂടെ ഇക്കൂട്ടർ ചെയ്യുന്നത്. ഇൻസ്റ്റായിലും സ്നാപ് ചാറ്റിലൂം ഈ ഗ്രൂപ്പ് സജീവമാണ്.

സ്‌കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ട്വിറ്ററിൽ ഈ ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവയ്ക്കുകയായിരുന്നു. 17 മുതൽ 18 വയസ് വരെയുള്ള കൗമരക്കാരാണ് ഗ്രൂപ്പിൽ ഭൂരിഭാഗവും. വൈകാതെ ട്വിറ്ററിലും വാർത്ത വ്യാപിച്ചു. ബോയ്സ് ലോക്കർ റൂം ട്രെൻഡിങ്ങായി മാറി. ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്കൊപ്പം തങ്ങൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ടെന്ന് ചിലർ വെളിപ്പെടുത്തി.സ്‌ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.50 ഓളം അംഗങ്ങളുള്ള ഗ്രൂപ്പിലെ 26 സ്‌കൂൾ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്.

ഓരോരുത്തരെയായി ചോദ്യം ചെയ്യൽ തുടരുകയാണ്. ആദ്യം കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു 26 പേരെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെല്ലാം ദക്ഷിണ ഡൽഹിയിലെ മുന്തിയ സ്‌കൂളുകളിൽ നിന്നുള്ളവരാണ്. 13 വയസുകാരൻ വരെ ഗ്രൂപ്പിൽ അംഗമായിരുന്നു.

ഗ്രൂപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുകൊണ്ടുവന്ന പെൺകുട്ടി ഇങ്ങനെ കുറിച്ചു:' ദക്ഷിണ ഡൽഹിയിലെ 17 മുതൽ 18 വരെ പ്രായമുള്ള ബോയ്സ് ലോക്കർ റൂം എന്ന ഇൻസ്റ്റാ ഗ്രൂപ്പിൽ അവർ സമപ്രായക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ട് അശ്ലീല കമന്റുകൾ പറഞ്ഞ് രസിക്കുകയാണ്. എന്റെ സ്‌കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികളും ഇതിന്റെ ഭാഗമാണ്. പെൺകുട്ടികളെ കൂട്ടമാനഭംഗം ചെയ്ത് രസിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഏറെയും. 14 വയസ് പ്രായമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇക്കൂട്ടർ മോർഫ് ചെയ്ത് 'മാനഭംഗപ്പെടുത്തി' രസിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്‌നരാക്കി ഷെയർ ചെയ്യുക, അവരുടെ ശാരീരിക അഴകളവുകളെ വിലയിരുത്തി വിമർശിക്കുക, ബലാൽസംഗ ഭീഷണി മുഴക്കുക ഇങ്ങനെ പോകുന്നു ഇവരുടെ ലീലാവിലാസങ്ങൾ.

ഗ്രൂപ്പ് അംഗങ്ങളുടെ ചിത്രങ്ങളും പെൺകുട്ടി ഷെയർ ചെയ്തിട്ടുണ്ട്. 'അവളെ നമുക്ക് വളരെ എളുപ്പത്തിൽ ബലാൽസംഗം ചെയ്യാം. സത്യമായിട്ടുംഞാൻ സീരിയസായി പറയുകയാ. അവളെ വിളിക്ക്..നമുക്കത് ചെയ്യാം. നീ എവിടെ വരണമെന്ന് പറഞ്ഞാലും വരാ...ഇങ്ങനെ പോകുന്നു കമന്റുകൾ. കൂട്ടബലാൽസംഗം, ബലാൽസംഗം, ബോഡി ഷെയിമിങ്, സ്ലട്ട് ഷെയിമിങ് ഇതെല്ലാമാണ് സ്നാപ് ചാറ്റിലും ഇൻസ്റ്റാ ഗ്രൂപ്പ് ചാറ്റിലുമൊക്കെ ഈ 15-16 വയസുകാരുടെ ചർച്ച.

അതിനിടെ, സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിട്ട പെൺകുട്ടികൾക്ക് നേരേ ബലാൽസംഗ ഭീഷണി ഉയരുന്നുണ്ട്. ഇവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും ശ്രമം നടക്കുന്നു. പലരും യൂസർ നെയിം മാറ്റിയാണ് നൂലാമാലകളിൽ നിന്ന് ഒഴിവാകുന്നത്.

കഥ ഇവിടം കൊണ്ടും തീരുന്നില്ല. മറ്റൊരു കൂട്ടം സ്‌കീൻ ഷോട്ടുകളിൽ തങ്ങളെ തുറന്നുകാട്ടിയ സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് പ്രതികാരം ചെയ്യുന്നതിനെ കുറിച്ചാണ് ചർച്ച. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ ഗ്രൂപ്പിലെ ചില ആൺകുട്ടികൾ പൊതുവായി മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്തെത്തി. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും, സ്വകാര്യത ലംഘിക്കുകയും ചെയ്തത് നിഷക്കളങ്കമായ അബദ്ധമല്ലെന്നും അവരെ വെറുതെ വിടരുതെന്നുമാണ് സോഷ്യൽ മീഡിയയിലെ ചൂടേറിയ വാദം. ബലാത്സംഗത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നത്. സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ ഗ്രൂപ്പ് സംബന്ധിച്ച് അറിയുമായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ് പല രക്ഷിതാക്കളും കാര്യങ്ങളറിയുന്നത്.ഈ ഗ്രൂപ്പ് ഏപ്രിലിലാണ് ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ട്യൂഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്പോർട്സ് മത്സരങ്ങൾ തുടങ്ങിയവയിലൂടെ പരസ്പരം ബന്ധമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ. ഗ്രൂപ്പംഗങ്ങൾ ഉപയോഗിച്ച ഐ.പി അഡ്രസുകൾ അറിയാൻ ഇൻസ്റ്റഗ്രാമുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റ അധികൃതരിൽ നിന്നുള്ള മറുപടി ലഭിച്ചിട്ടില്ല.സംഭവം വിവാദമായതോടെ കുട്ടികൾ വിശദാംശങ്ങൾ തങ്ങളുടെ മൊബൈലുകളിൽനിന്ന് നീക്കിയതായാണ് പൊലീസ് കരുതുന്നത്. ഐ.പി അഡ്രസുകൾ ലഭിച്ച ഉടനെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നു.

ഡൽഹിയിലെ ഒന്നോ, രണ്ടോ സ്‌കൂളുകളിൽ ഒതുങ്ങി നിൽക്കുന്നതല്ല, പ്രശ്നം വളരെ വലുതാണെന്ന അഭിപ്രായങ്ങളും വരുന്നു. റേപ്പിനെ കുറിച്ചുള്ള ചർച്ചകളിൽ ഇരകളെ പഴിക്കുന്നത് ഇന്ത്യയിൽ പതിവായതുകൊണ്ട്തന്നെ ഈ പ്രവണതയ്ക്ക് തടയിട്ടേ മതിയാവൂ എന്നാണ് പലരുടെയും അഭിപ്രായം. നിർഭയ കേസിലെ പ്രതിയും ബസ് ഡ്രൈവറുമായിരുന്ന മുകേഷ് സിങ്ങിന്റെ പഴയ കമന്റ് ഓർക്കുക: 'അവൾ രാത്രി ഇറങ്ങി നടന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഒരു ബലാൽസംഗം സംഭവിക്കുന്നതിന് ആൺകുട്ടിയെക്കാൾ ഉത്തരവാദിത്വം പെൺകുട്ടിക്കാണ്. തങ്ങളുടെ വസ്ത്രങ്ങളും പെരുമാറ്റവും വഴി സ്ത്രീകളാണ് ബലാൽസംഗം ക്ഷണിച്ചുവരുത്തുന്നതെന്ന കമന്റുകൾ രാഷ്ട്രീയക്കാർ പോലും ഉളുപ്പില്ലാതെ പാസാക്കി വിടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP