Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ തീരുമാനങ്ങൾ; ധനസഹായം നൽകുന്നില്ല; ഗ്രൗണ്ടിലെ സ്ഥിതിയറിയാതെ ഡൽഹിയിൽ ഇരുന്ന് സോണുകൾ തിരിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പ്രതിരോധകോൺഗ്രസ് പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. കേന്ദ്രം സഹകരിക്കുന്നില്ലെന്നും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും ഫണ്ട് നൽകുന്നില്ലെന്നും ഇവർ ആരോപിച്ചു. ലോക്ക്ഡൗണിന്റെ മൂന്നാംഘട്ട നടത്തിപ്പിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വീഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തവെയാണ് രൂക്ഷ വിമർശനം.

കേന്ദ്രസർക്കാർ നിലവിൽ നടപ്പാക്കിവരുന്ന നപടികളെക്കുറിച്ച് സോണിയ ഗാന്ധി വിമർശനമുന്നയിച്ചു. മെയ് പതിനേഴിന് ശേഷം എന്ത്, എങ്ങനെ? ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തീരുമാനമെടുക്കുന്നതെന്നും അവർ ചോദിച്ചു.

ഗ്രൗണ്ടിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് ഡൽഹിയിലിരിക്കുന്നവർ സോണുകൾ തിരിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കുറ്റപ്പെടുത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തര സഹായം നൽകണമെന്നും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. ഛത്തീസ്‌ഗഡിൽ 80 ശതമാനം ചെറുകിട വ്യവസായങ്ങളും പ്രവർത്തിച്ചു തുടങ്ങിയെന്നും 85,000 തൊഴിലാളികൾ ജോലിയിൽ തിരികെ പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സോണുകൾ തിരിക്കുന്നതിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്നും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള സാമ്പത്തിക പാക്കേജിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരവും മിണ്ടുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിപുലമായ ഉത്തേജക പാക്കേജ് നൽകുന്നതുവരെ, സംസ്ഥാനങ്ങളും രാജ്യവും എങ്ങനെ മുന്നോട്ടുപോകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചോദിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP