Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോറിസ് ജോൺസണിനു വിവാഹ മോചനം; നാലു കുട്ടികളുടെ അമ്മയുമായി ഇനി ബന്ധമൊന്നും വേണ്ടാ; പുതിയ കുഞ്ഞിന്റെ അമ്മയെ ഇനി മിന്നു കെട്ടാം

ബോറിസ് ജോൺസണിനു വിവാഹ മോചനം; നാലു കുട്ടികളുടെ അമ്മയുമായി ഇനി ബന്ധമൊന്നും വേണ്ടാ; പുതിയ കുഞ്ഞിന്റെ അമ്മയെ ഇനി മിന്നു കെട്ടാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനു രണ്ടാം വിവാഹ മോചനം. പ്രതിശ്രുത വധു കാരി സൈമണ്ട്സിനെ വിവാഹം ചെയ്യുന്നതിനാണ് വിവാഹ മോചനം നേടിയത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ വിവാഹം നടത്തുവാനാണ് തീരുമാനം. 55 കാരിയും ബോറിസിന്റെ നാലു മക്കളുടെ മാതാവുമായി മറീന വീലറുമായാണ് ബോറിസ് വിവാഹ ബന്ധം വേർപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച ബോറിസിന്റെ ആറാമത്തെ കുട്ടി വിൽഫ്രെഡ് സൈമണ്ട്സിന് കാരി സൈമണ്ട്സ് ജന്മം നൽകുന്നതിന് മുന്നേ തന്നെ വിവാഹ മോചനം അനുവദിച്ചു കിട്ടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ബാരിസ്റ്ററായ മറീന വീലർ കഴിഞ്ഞ വർഷം അവസാനമാണ് വിവാഹ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 2018 മുതൽ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.

ബോറിസ് ജോൺസണിന്റെ പണവും ആസ്തിയും എല്ലാം കണക്കാക്കുമ്പോൾ ഏകദേശം നാലു മില്യണോളം പൗണ്ട് മറീന വീലറിന് ലഭിക്കും. ഫെബ്രുവരി 18നാണ് വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിന്റെ നിയമപരമായ രേഖയായ ഡിക്രി അബ്സല്യൂട്ട് വീലറിന് ലഭിച്ചത്. പേപ്പർ വർക്കുകൾ അതിവേഗം പൂർത്തിയാക്കി ഡിക്രി അബ്സല്യൂട്ട് പുറപ്പെടുവിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

27 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതയിരുന്നു ബോറിസിന്റെയും വീലറിന്റെയും. ഈ ദാമ്പത്യ ജീവിതത്തിൽ നാലു മക്കളും ഉണ്ടായി. ലാറ ലെറ്റിസ് (26), മിലോ ആർതർ (24), കാസിയ പീച്ച്സ് (22), തിയോഡോർ അപ്പോളോ (20) എന്നിവരാണ് മക്കൾ. ആർട്ട് കൺസൾട്ടന്റായ ഹെലൻ മക്കിന്റൈറിനുമായുള്ള ബന്ധത്തിൽ പ്രധാനമന്ത്രിക്ക് 11 വയസ്സുള്ള സ്റ്റെഫാനി എന്ന മകളും ഉണ്ട്. വീലറിനു മുമ്പ് സോഷ്യലൈറ്റായ അല്ലെഗ്ര മോസ്റ്റിൻ-ഓവനുമായി വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. 1987 മുതൽ 1993 വരെ നീണ്ടു നിന്ന ദാമ്പത്യ ബന്ധമായിരുന്നു അത്.

ബോറിസിന്റെ രാഷ്ട്രീയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വീലർ എന്ന് ടെലിഗ്രാഫിലെ മുൻ സഹപ്രവർത്തകയും ബോറിസിന്റെ ജീവചരിത്രത്തിന്റെ രചയിതാവുമായ സോണിയ പർനെൽ പറഞ്ഞു. പൊലീസിനിടയിലുള്ള വംശീയതയെ കുറിച്ചുള്ള റിപ്പോർട്ട് ഗൗരവമായി എടുക്കാൻ ബോറിസിനെ പ്രേരിപ്പിച്ചത് വീലർ ആയിരുന്നു. കുടിയേറ്റം പോലുള്ള വിഷയങ്ങളിൽ കൂടുതൽ ഇടപെടാനും ഉദാര സമീപനം പുലർത്താനും ലണ്ടൻ മേയർ എന്ന നിലയിൽ വീലർ ബോറിസിനെ ഉപദേശിച്ചിരുന്നു.

വീലറിന്റെ അമ്മ ഡിപ് സിങ് ഇന്ത്യക്കാരി ആയിരുന്നു. രണ്ടു വർഷം മുമ്പ് ഇരുവരും വേർപിരിഞ്ഞ ശേഷം കഴിഞ്ഞ വർഷം സെർവിക്കൽ കാൻസറിനുള്ള ശസ്ത്രക്രിയയും അമ്മ ഡിപ് സിങ് ഫെബ്രുവരിയിൽ മരിക്കുകയും ചെയ്തിരുന്നു. കാൻസർ ബാധിച്ചപ്പോഴാണ് നമ്മളെ ഇഷ്ടപ്പെടുന്നവരും വിശ്വസിക്കുന്നവരുമായി എത്ര പേരുണ്ടെന്ന് മനസിലാക്കുവാൻ സാധിച്ചതെന്ന് വീലർ വ്യക്തമാക്കിയിരുന്നു. മറീനയുടെ കുടുംബവും അവൾക്കു വളരെയധികം പിന്തുണ നൽകിയിരുന്നു. പ്രത്യേകിച്ചും അവളുടെ സഹോദരി ഷിറിൻ. മറീനയുമായുള്ള വിവാഹ ബന്ധം തകർന്നതിൽ ബോറിസ് അതിയായി വിഷമിച്ചിരുന്നുവെന്നും സോണിയ പർനെൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP