Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നമ്മുടെ സ്വന്തം കേരളത്തിൽ നിന്ന് നമ്മുടെ മെസ്സി; മലപ്പുറത്തെ കുട്ടിമെസ്സിയുടെ യുടെ വീഡിയോ പങ്കുവച്ച് സുരേഷ് റെയ്‌നയും; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിൽ തൂക്കിയിട്ട വളയത്തിനുള്ളിലൂടെ പന്ത് വലയ്ക്ക് അകത്തേക്ക്...ഏതാനും ദിവസങ്ങളായി മലപ്പുറം മമ്പാട് നിന്നുള്ള കുട്ടി മെസിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന മിഷാലിന്റെ വീഡിയോ പങ്കുവെച്ച് എത്തുന്നു...

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് മിഷാലിനെ റെയ്ന ലോകത്തിന് പരിചയപ്പെടുത്തിയത്. നമ്മുടെ സ്വന്തം കേരളത്തിൽ നിന്ന് നമ്മുടെ സ്വന്തം മെസി എന്നാണ് ഇവിടെ റെയ്ന കുറിച്ചത്. മെസിയുടെ ജേഴ്സി അണിഞ്ഞ് ബാഴ്സ സൂപ്പർ താരത്തിന്റെ ഫ്രീകിക്ക് അതേപടി അനുകരിക്കുകയാണ് മിഷാൽ..

മമ്പാട് ഗവ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിഷാൽ. ജില്ലാ ടീമിന്റെ മുൻ ഗോൾ കീപ്പറായ അബുലൈസ് കണിയാനാണ് മിഷാലിന്റെ പിതാവ്. നാട്ടിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റുകളെല്ലാം കാണാൻ സഹോദരനൊപ്പം മിഷാലും പോവും. നേരത്തെ ക്രിസ്റ്റിയാനോയേയും മിഷാൽ അനുകരിച്ചിരുന്നു.

 

      View this post on Instagram

#football #soccer #nfl #futbol #sports #sport #fifa #calcio #premierleague #like #messi #championsleague #follow #futebol #ronaldo #cr #love #seriea #basketball #nike #goal #superbowl #realmadrid #f #juventus #laliga #instagram #fussball #a #bhfyp

A post shared by mishal abulais (MAMPAD) (@_abulais__1) on May 2, 2020 at 10:14pm PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP