Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രയാസം അനുഭവിക്കുന്ന നൂറു പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകും; യൂത്ത് കെയർ വഴി സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ്

പ്രയാസം അനുഭവിക്കുന്ന നൂറു പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകും; യൂത്ത് കെയർ വഴി സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് എത്താൻ കാത്തിരിക്കയാണ് പ്രവാസികൾ. ഇവരിൽ പലർക്കു പണമില്ലാത്ത അവസ്ഥയിലാണ്. ജോലി ചെയ്തതിന്റെ കൂലി ലഭിക്കാത്തവരുമുണ്ട്. ഇങ്ങനെ എങ്ങനെ നാട്ടിലെത്തും എന്ന ആലോചനയിൽ കഴിയുന്ന പ്രവാസികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നാട്ടിലെത്താൻ വിമാന ടിക്കറ്റിനായി പ്രയാസം അനുഭവിക്കുന്ന നൂറ് പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിരിക്കുന്ന്. ജിസിസി യൂത്ത് കെയറാണ് ടിക്കറ്റ് നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

'വീടണയാൻ കാത്തിരിക്കുന്ന പ്രവാസലോകത്തെ സാധാരണക്കാരോടൊപ്പം യൂത്ത് കെയർ ഉണ്ട്. നാട്ടിലേക്ക് തിരികെ വരാൻ എംബസ്സി ലിസ്റ്റിലുള്ള, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 100 പേർക്ക് ആദ്യ ഘട്ടത്തിൽ ജിസിസി യൂത്ത് കെയർ വിമാന ടിക്കറ്റ് നൽകും.' ഷാഫി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, നാട്ടിലേക്ക് തിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റിനുള്ള പണം നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഡിസിസികൾ സമാഹരിച്ച പണം വാങ്ങാൻ വിവിധ ജില്ലകളിലെ കലക്ടടർമാർ വിസമ്മതിച്ചിരുന്നു. ഒരുവിഭാഗത്തിന് മാത്രം പണം നൽകാനുള്ള സംവിധാനം സർക്കാരിലില്ലെന്നും ദുരിതാശ്വാസ നിധിയിലേക്കാണ് പണം നൽകേണ്ടതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP