Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാനഡയിലെയും തീവ്രഹിന്ദുത്വ വാദികൾക്ക് എട്ടിന്റെ പണി കിട്ടിത്തുടങ്ങി; കാനഡയിലെ മുസ്ലിംങ്ങളെ അധിക്ഷേപിച്ചു ട്വീറ്റു ചെയ്ത ഇന്ത്യൻ പൗരനെ ജോലിയിൽ നിന്നും പുറത്താക്കി; രവി ഹൂഡയ്ക്ക് പണി കിട്ടിയത് നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന പ്രക്ഷേപണം ചെയ്യാൻ ടൊറന്റോ മുനിസിപാലിറ്റി അനുമതി നൽകിയതിനെ പരിഹസിച്ച ട്വീറ്റ്; ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഇസ്ലാമോഫോബിയ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിൽ കാനഡയും; കോവിഡ് കാലത്തെ വിദ്വേഷ പ്രചരത്തിൽ പണി തെറിക്കുന്നവരുടെ എണ്ണം കൂടുന്നു

കാനഡയിലെയും തീവ്രഹിന്ദുത്വ വാദികൾക്ക് എട്ടിന്റെ പണി കിട്ടിത്തുടങ്ങി; കാനഡയിലെ മുസ്ലിംങ്ങളെ അധിക്ഷേപിച്ചു ട്വീറ്റു ചെയ്ത ഇന്ത്യൻ പൗരനെ ജോലിയിൽ നിന്നും പുറത്താക്കി; രവി ഹൂഡയ്ക്ക് പണി കിട്ടിയത് നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന പ്രക്ഷേപണം ചെയ്യാൻ ടൊറന്റോ മുനിസിപാലിറ്റി അനുമതി നൽകിയതിനെ പരിഹസിച്ച ട്വീറ്റ്; ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഇസ്ലാമോഫോബിയ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിൽ കാനഡയും; കോവിഡ് കാലത്തെ വിദ്വേഷ പ്രചരത്തിൽ പണി തെറിക്കുന്നവരുടെ എണ്ണം കൂടുന്നു

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ: കോവിഡ് മഹാമാരിയുടെ കാലത്താണ് ലോകം. എങ്ങനെ കോവിഡിനെ പിടിച്ചുകെട്ടും എന്നറിയാത്ത അവസ്ഥയിലാണ് ലോകരാഷ്ട്രങ്ങൾ. അമേരിക്ക പോലും കോവിഡ് പോരാട്ടത്തൽ തോൽവിയുടെ വക്കിലാണ്. ഇന്ത്യയും പോരാട്ട തുടരുന്നു. ഇതിനിടെ കോവിഡ് കാലമാണെന്ന അവസ്ഥ പോലും മറന്ന് വർഗീയ വിദ്വേഷം വിതയ്ക്കുന്ന ചിലരുണ്ട്. പ്രവാസികളായ ഇന്ത്യക്കാരാണ് ഇക്കൂട്ടത്തിരിൽ ചിലർ. തീവ്രഹിന്ദുത്വ വാദികളായ ഇക്കൂട്ടർ പലപ്പോഴും പണി ഇരന്നു വാങ്ങുന്ന അവസ്ഥയാണ്. ഗൾഫ് നാടുകളിൽ യുഎഇയിൽ അടക്കം സോഷ്യൽ മീഡിയയിൽ ഇരുന്ന വർഗീയ വിദ്വേഷം പരത്തിയതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് നിരവധി ഇന്ത്യാക്കാരെയാണ്. ഇക്കൂട്ടത്തിൽ കൂടുതലും സംഘപരിവാർ അനുകൂലികളും ആയിരുന്നു.

സംഘപരിവാർ വാദം മുസ്ലിം രാജ്യങ്ങളിൽ പോയിരുന്നു വാദിച്ചു പണി വാങ്ങുന്നവർക്ക് പുറമേ ഇപ്പോൾ എട്ടിന്റെ പണി വാങ്ങിയിരിക്കയാണ് കാനഡയിലെ ഒരു ഹിന്ദുത്വ വാദിയും. മുസ്ലിംങ്ങളെ അധിക്ഷേപിച്ചു സംസാരിച്ച ഇന്ത്യൻ പൗരനാണ് കാനഡ അധികാരികൾ എട്ടിന്റെ പണി കൊടുത്തത്. മുസ്ലിംങ്ങളെ അധിക്ഷേപിച്ചു സംസാരിച്ചതിന്റെ പേിൽ ഇന്ത്യൻ പൗരനായ ആളെ ജോലിയിൽ നിന്നും പുറത്താക്കി. രവി ഹൂഡയെന്നയാളെയാണ് കാനഡയിൽ സ്‌കൂൾ ബോഡിയിൽ നിന്നും പിരിച്ചു വിട്ടത്. വടക്കേ അമേരിക്കയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ഇയാളുടെ കോൺട്രാക്ടും എടുത്തു കളഞ്ഞിട്ടുണ്ട്.

കൊവിഡ് പടരുന്ന സാഹചര്യത്തിൽ മുസ്ലിങ്ങൾക്ക് റമദാൻ മാസത്തിൽ പള്ളിയിൽ പോവാനോ ഒത്തു കൂടാനോ സാധിക്കുന്നില്ല. അതിനാൽ നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന പ്രക്ഷേപണം ചെയ്യാൻ ടൊറന്റോ മുനിസിപാലിറ്റി അനുമതി നൽകിയിരുന്നു. ബ്രാംപ്റ്റണിലും ഇതേ രീതിയിൽ പ്രാർത്ഥനയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റാണ് ഹൂഡയ്ക്ക് പണിയായത്.

തീരുമാനത്തെ അവഹേളിച്ചു കൊണ്ട് രംഗത്തെത്തുകയാിരുന്നു ഹുഡ. 'അടുത്തതെന്താണ്? ഒട്ടകത്തെയും ആടിനെയും കൊണ്ടു നടക്കാൻ പുതിയ വഴി, ത്യാഗത്തിന്റെ പേരിൽ മൃഗങ്ങളെ വീടുകളിൽ കൊല്ലുക, വോട്ടുകൾക്കായി വിഡ്ഢികളെ സന്തോഷിപ്പിക്കുന്നതിന് നിയമപ്രകാരം അടിമുതൽ മുടിവരെ സ്ത്രീകളോട് മറച്ച് നടക്കാൻ പറയുക. ഇതൊക്കയാവും,' ഹൂഡ ട്വീറ്റ് ചെയ്തു. പുരോഗമന ആശയങ്ങൾ വെച്ചു പുലർത്തുന്ന കാനഡ പോലൊരു പ്രദേശത്ത് ഇത്തരത്തിൽ പ്രചരണങ്ങൾ അഴിച്ചുവിട്ടതിനെതിരെ ശക്തമായ പ്രതികരണങ്ങളാണുണ്ടായത്.

ഇതിനെതുടർന്ന് കൗൺസിൽ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതായി ബ്രാംപ്റ്റണിലെ പീൽ ഡിസ്ട്രിക്ട് സ്‌കൂൾ അറിയിച്ചു. തുടർന്ന് കാനഡയിലെ ഏറ്റവും വലിയ മാർക്കറ്റിങ് വെബ്സൈറ്റായ റീമാക്സ് ഹൂഡയെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും ഇയാളെ റീമാക്കസിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നെന്നും കമ്പനി പറഞ്ഞു. കടുത്ത ഇസ്ലാമോഫോബിയ പ്രകടിപ്പിക്കുന്നതിനെതിരെ കാനഡയിലെ രാഷ്ട്രീയക്കാരും പൗര സമൂഹവും പ്രതികരിച്ചതിനെ തുടർന്ന ഹൂഡ തന്റെ ട്വിറ്റർ അക്കൗണ്ട് സ്വകാര്യമാക്കിയിരുന്നു.

കാനഡയിൽ ഇസ്ലാമോഫോബിയ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗണും അറിയിച്ചു. നേരത്തെ മറ്റുചില അറബ് രാജ്യങ്ങളിലും മുസ്ലിങ്ങളെ അധിക്ഷേപിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ചിലരെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. വിദ്വേഷവും വിവേചനവും പ്രകടിപ്പിക്കുന്നവർ രാജ്യത്തിനു പുറത്തുപോകേണ്ടിവരുമെന്നു യുഎഇ രാജകുടുംബാഗമുൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ കോവിഡ് പടരാൻ കാരണം ഇസ്‌ളാം മത വിശ്വാസികളാണെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെയടക്കമാണ് യുഎഇയിൽ ജോലിയിൽ നിന്നും പുറത്താക്കിയ സാഹചര്യവും ഉണ്ടായിരുന്നു. ഇവരെ നിയമനടപടികൾക്കു ശേഷം നാടുകടത്തും. സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പരത്തിയെന്ന ആരോപണത്തെ തുടർന്ന് മലയാളി വ്യവസായി സോഹൻ റോയ് ക്ഷമാപണം നടത്തിയിരുന്നു.ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്ത ശേഷമായിരുന്നു ക്ഷമാപണം. യുഎഇ അടക്കം ഗൾഫിലെ വിവിധ രാജ്യങ്ങളിലെ മലയാളികളടക്കമുള്ള നിരവധി പേർക്കാണ് വിദ്വേഷപ്രചരണത്തെതുടർന്നു ജോലി നഷ്ടപ്പെട്ടത്.

ഈ സാഹചര്യത്തിലാണ് യുഎഇയിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും രാജകുടുംബാംഗവുമായ ഷെയ്ഖ ഹിൻത് ബിൻത് ഫൈസൽ അൽ ഖാസിമി അടക്കമുള്ളവർ രംഗത്തുവന്നത്. ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അഗീകരിക്കാനാവില്ല. നിങ്ങൾക്കു ഭക്ഷണം നൽകുന്ന രാജ്യത്തെക്കൂടിയാണ് നിങ്ങൾ പരിഹസിക്കുന്നതെന്നും ആക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഷെയ്ഖ ഹിൻത് ബിൻത് ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP