Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ഘട്ടത്തിൽ സർക്കാരിൽ നിന്ന് കുടുബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങൾ അപേക്ഷിക്കുന്നത്; പകരം സർക്കാർ ചെയ്യുന്നത് തിരിച്ചും; ഇത് ക്രൂരമാണ്; പുതിയതും ഉയർന്നതുമായ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദരിദ്രമാക്കുമെന്ന് ചിദംബരം; പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ്

ഈ ഘട്ടത്തിൽ സർക്കാരിൽ നിന്ന് കുടുബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങൾ അപേക്ഷിക്കുന്നത്; പകരം സർക്കാർ ചെയ്യുന്നത് തിരിച്ചും; ഇത് ക്രൂരമാണ്; പുതിയതും ഉയർന്നതുമായ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദരിദ്രമാക്കുമെന്ന് ചിദംബരം; പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുമ്പോൾ ഉയർന്ന നികുതി ഭാരം ജനങ്ങളിൽ ചുമത്തരുതെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായി പി.ചിദംബരം ആവശ്യപ്പെട്ടു. പുതിയതോ ഉയർന്നതോ ആയ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദരിദ്രമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പെട്രോളിനും ഡീസലിനുമുള്ള നികുതി കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചത് ക്രൂരതയാണെന്നാണ് ചിദംബരം പറയുന്നത്.

സമ്പദ് വ്യവസ്ഥ കുതിച്ചുയരുമ്പോൾ മാത്രമാണ് പുതിയതോ ഉയർന്നതോ ആയ നികുതികൾ ന്യായീകരിക്കപ്പെടുകയുള്ളൂ. മധ്യവർഗത്തിനും ദരിദ്രർക്കും നികുതിഭാരം യഥാർത്ഥത്തിൽ അവരുടെ ദുരിതത്തിനുള്ള നികുതിയാണെന്നും ചിദംബരം ട്വിറ്ററിലൂടെ വ്യക്തമാക്കി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വർധനവാണ് റോഡ് ആൻഡ് ഇൻഫ്രാ സെസ് ഇനത്തിലും, എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചിദംബരത്തിന്റെ വിമർശനം.

'ഈ ഘട്ടത്തിൽ സർക്കാരിൽ നിന്ന് കുടുബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങൾ അപേക്ഷിക്കുന്നത്. എന്നാൽ പകരം സർക്കാർ ചെയ്യുന്നത് തിരിച്ചാണ്. ജനങ്ങളിൽ നിന്ന് സർക്കാർ പണം പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരമാണ്. പുതിയതും ഉയർന്നതുമായ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദരിദ്രമാക്കും. സർക്കാർ അവരുടെ ധനകമ്മി നികത്താൻ കടംവാങ്ങുകയാണ് വേണ്ടത്. സാമ്പത്തിക പ്രവർത്തനം നിലയ്ക്കുമ്പോൾ ഉയർന്ന നികുതി ഭാരം ജനങ്ങളിൽ ചുമത്തരുത്' ചിദംബരം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP