Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം ഡ്യൂട്ടി ചെയ്ത ടീം പിന്നീട് കോവിഡ് ഡ്യൂട്ടി നോക്കുന്നതിന് 10 സ്റ്റേജ് കഴിഞ്ഞെന്നത് മാനദണ്ഡം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത് ലംഘിക്കാൻ നീക്കമെന്ന് ബിജെപി; നഴ്‌സുമാരോട് ആരോഗ്യവകുപ്പിന്റെ സമീപനം മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

ആദ്യം ഡ്യൂട്ടി ചെയ്ത ടീം പിന്നീട് കോവിഡ് ഡ്യൂട്ടി നോക്കുന്നതിന് 10 സ്റ്റേജ് കഴിഞ്ഞെന്നത് മാനദണ്ഡം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത് ലംഘിക്കാൻ നീക്കമെന്ന് ബിജെപി; നഴ്‌സുമാരോട് ആരോഗ്യവകുപ്പിന്റെ സമീപനം മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സ് മാരോട് ആരോഗ്യവകുപ്പിന്റെ സമീപനം മനുഷ്യാവകാശ ലംഘനമെന്ന ആരോപണവുമായി ബിജെപി നേതാവ് ആർ എസ് രാജീവ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സ്മാരോട് മനുഷ്യാവകാശ ലംഘനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഏതാണ്ട് 1200 ളം സ്റ്റാഫ് നഴ്‌സ്മാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട്. ഒരു സ്റ്റേജിൽ 70 മുതൽ 100 നഴ്‌സുമാർ കോവിഡ് ഡ്യൂട്ടി നോക്കുന്നു. ആദ്യം ഡ്യൂട്ടി ചെയ്ത ടീം പിന്നീട് കോവിഡ് ഡ്യൂട്ടി നോക്കുന്നതിന് 10 സ്റ്റേജ് കഴിഞ്ഞാണ് വരേണ്ടത്. എന്നാൽ മെഡിക്കൽ കോളേജിൽ ആദ്യ സ്റ്റേജിൽ കോവിഡ് ഡ്യൂട്ടി 10 ദിവസം ചെയ്യുകയും, 14 ദിവസം കോറന്റ്റയിൻ നടത്തുകയും ചെയ്തവർക്ക് വളരെ പെട്ടന്ന് വീണ്ടും ഡ്യൂട്ടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇത് രാഷ്ട്രീയത്തിന്റെയും മറ്റ് സ്വാധീനങ്ങളുടെയും ഭാഗമാണെന്ന് സംശയിക്കേണ്ടിരിക്കുന്നു. ഡ്യൂട്ടിക്ക് ആൾക്കാർ ഉണ്ടെന്നിരിക്കെ ഒരിക്കൽ സ്വമേധയാ ഡ്യൂട്ടി നോക്കിയവരെ വളരെ പെട്ടന്ന് വീണ്ടും ഡ്യൂട്ടിക്ക് ഇടുമ്പോൾ അവരെ മാനസികമായും ശാരീരകമായും തകർക്കുവാനേ ഈ നടപടികൾ കൊണ്ട് സാധിക്കൂ.അടിക്കടിയുള്ള കോവിഡ് ഡ്യൂട്ടി നഴ്‌സ്മാരുടെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുകയും, രോഗത്തിന് പെട്ടന്ന് അടിമപ്പെടുവാനും സാധ്യത കൂടുതൽ ഉള്ളതിൽ ആരോഗ്യ വകുപ്പ് ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്ന് ബിജെപിയുടെ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ എസ് രാജീവ് ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP