Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

295 ഏക്കറുകളിലായുള്ള വിശാലമായ കച്ചവട കേന്ദ്രം; പതിനായിരത്തിലേറെ കച്ചവടക്കാരുള്ള കേന്ദ്രത്തിൽ പ്രതിദിനം ഒത്തുകൂടുന്നത് അമ്പതിനായിരത്തിലേറെ ഉപഭോക്താക്കൾ; ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കറ്റായ കോയമ്പേട് കോവിഡ് പ്രഭവകേന്ദ്രമായി മാറിയത് ലോക്ക്ഡൗൺ കാലത്തും സാധാരണ രീതിയിൽ തുറന്നു പ്രവർത്തിച്ചതോടെ; കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ 500 പേർക്ക് വൈറസ് വ്യാപനം നടത്തിയത് കോയമ്പേട് മാർക്കറ്റിൽ എത്തിയവർ മുഖേന; നിരവധി പച്ചക്കറി ലോറികൾ കേരളത്തിലേക്ക് എത്തുന്ന കേരളത്തിനും കോയമ്പേട് വൻ ഭീഷണി

295 ഏക്കറുകളിലായുള്ള വിശാലമായ കച്ചവട കേന്ദ്രം; പതിനായിരത്തിലേറെ കച്ചവടക്കാരുള്ള കേന്ദ്രത്തിൽ പ്രതിദിനം ഒത്തുകൂടുന്നത് അമ്പതിനായിരത്തിലേറെ ഉപഭോക്താക്കൾ; ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കറ്റായ കോയമ്പേട് കോവിഡ് പ്രഭവകേന്ദ്രമായി മാറിയത് ലോക്ക്ഡൗൺ കാലത്തും സാധാരണ രീതിയിൽ തുറന്നു പ്രവർത്തിച്ചതോടെ; കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ 500 പേർക്ക് വൈറസ് വ്യാപനം നടത്തിയത് കോയമ്പേട് മാർക്കറ്റിൽ എത്തിയവർ മുഖേന; നിരവധി പച്ചക്കറി ലോറികൾ കേരളത്തിലേക്ക് എത്തുന്ന കേരളത്തിനും കോയമ്പേട് വൻ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഗ്രീൻസോണിൽ നിന്ന വയനാട് ജില്ലയിൽ നാല് പേർക്ക് കോവിഡ് പകരാൻ ഇടയാക്കിയത് ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നും പച്ചക്കറിയുമായി എത്തിയ ലോറി ഡ്രൈവർ മുഖേനയായിരുന്നു. നിരവധി ട്രക്കുകൾ കേരളത്തിലേക്ക് കോയമ്പേട് മാർക്കറ്റിൽ നിന്നും എത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലും രോഗം പകടരുമെന്ന ആശങ്കയ്ക്ക് ഇത് ഇടനൽകുന്നുണ്ട്. ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റായ കോയമ്പേട് മാർക്കറ്റ് അടച്ചിടാൻ സർക്കാർ തീരുമാനിച്ചത് ദക്ഷിണേന്ത്യയിലെ കോവിഡ് ഹോട്ട്‌സപോട്ടായി മാർക്ക്റ്റ് മാറിയതോടെയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 500 പേർക്ക് വൈറസ് വ്യാപനം നടന്നത് കോയമ്പേട് മാർക്കറ്റിൽ എത്തിയവർ മുഖേനയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാർക്കറ്റിൽ നിന്നും രോഗം പടരുന്നത് പിടിച്ചു നിർക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മറ്റു ജില്ലയിൽ നടപ്പിലാക്കിയതുപോലെ കോയമ്പേട് മാർക്കറ്റ് താൽക്കാലികമായി മാറ്റി സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ എതിർപ്പുമൂലം അധികാരികൾ പിന്മാറുകയായിരുന്നു. 250 ഏക്കർ പരപ്പിൽ ചെറുതും വലുതുമായ 3000 കടകൾ പ്രവർത്തിക്കുന്ന ചെന്നൈയിലെ വലിയ ചന്തയാണ് കോയമ്പേട് മാർക്കറ്റ്. മാർക്കറ്റ് മാറ്റി സ്ഥാപിച്ചാലും നഗരത്തിലെ ജനങ്ങൾക്ക് പച്ചക്കറികൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികാരികൾ അറിയിച്ചു.

ചെന്നൈക്ക് ചുറ്റുമുള്ള മറ്റു ജില്ലകളിലും രോഗവ്യാപനം നടന്നതിന് കോയമ്പേട് മാർക്കറ്റാണ് ഉറവിടമെന്ന് അയൽ ജില്ലാ അധികൃതർ അറിയിച്ചു. ഇന്നലെ മാത്രം ചെന്നൈ നഗരത്തിൽ 266 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന കോയമ്പേട് ക്ലസ്റ്റർ, അരിയാലൂർ, പെരമ്പലൂർ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കോയമ്പേട് മാർക്കറ്റിൽ നിന്നു പച്ചക്കറിയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മടങ്ങിയ 600ലേറെ പേരെ കണ്ടെത്താൻ തീവ്ര ശ്രമം തുടങ്ങി.

മുൻകരുതൽ നടപടിയെന്ന നിലയിൽ തഞ്ചാവൂർ, തിരുവാരൂർ, കടലൂർ, അരിയാലൂർ, പെരമ്പാലൂർ ജില്ലകളിൽ ഇന്നലെ സമ്പൂർണ ലോക്ഡൗൺ ആയിരുന്നു കോയമ്പേട് മാർക്കറ്റിൽ നിന്നു പച്ചക്കറിയെടുത്തു വിൽക്കുന്ന ചില്ലറ വ്യാപാരിയിൽ നിന്നു ചെന്നൈയിലാണു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് ക്ലസ്റ്ററിൽ ഏറ്റവും കൂടുതൽ പേർ ബാധിച്ചതും ചെന്നൈയിലാണ്. മാർക്കറ്റിൽ നിന്നു സാധനങ്ങളുമായി മടങ്ങിയവർക്കാണു മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

295 ഏക്കർ പരന്നു കിടക്കുന്ന കോയമ്പേട്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റാണ് കോയമ്പേട്. കേരളം,ആന്ധ്ര,തെലങ്കാന,കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നും ലോറികൾ ഏപ്പോഴും വന്നുപോകുന്ന ഇടം. പഴം, പച്ചക്കറി, പൂവ് എന്നിവയാണ് ഈ മാർക്കറ്റിന്റെ പ്രധാന താളം . 1996-ൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത മാർക്കറ്റുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നത് ലക്ഷങ്ങളാണ്. കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ തുടങ്ങിയ ജില്ലകളിലേക്കുള്ള പഴവും പച്ചക്കറിയും പൂവുമെല്ലാമാണ് കോയമ്പേടിൽ വിൽപ്പനക്കായി എത്തുക. കൃഷിയിടത്തിൽനിന്ന് വലിയ ലോറികളിലേക്ക് കയറ്റുന്ന സാധനങ്ങൾ കോയമ്പേടിലെ അയ്യായിരത്തോളം കടകളിലേക്കാണ് എത്തുന്നത്.

പതിനായിരം തൊഴിലാളികളുണ്ട് മാർക്കറ്റിൽ. അമ്പതിനായിരത്തോളം പേർ ദിനംപ്രതി ഈകടകളിൽ കയിറി ഇറങ്ങുമെന്നാണ് കണക്കുകൾ. ഒരു ദിവസം 900 വാഹനങ്ങൾ ലോഡിറക്കാനായി മാത്രം വരുന്നെന്നാണ് കണക്ക്. നീലഗിരിയിൽനിന്ന് കാരറ്റും ബീറ്റ്‌റൂട്ടും കാപ്സിക്കവും ഉരുളക്കിഴങ്ങ് കയറ്റിയ ലോറികൾ കർണാടകയിൽനിന്നും യുപിയിൽ നിന്നുമെത്തും. ഉള്ളി മഹാരാഷ്ട്രയിൽനിന്നും ഇഞ്ചി കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുമെത്തും. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണ്ണികൾ എത്തിച്ചേരുന്ന കേന്ദ്രമായി മാർക്കറ്റ് മാറുകയും ചെയ്യും.

മാർക്കറ്റുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ പലരും ഇവിടെ തന്നെയാണ് കഴിഞ്ഞു കൂടുന്നത്. അതുകൊണ്ടു തന്നെ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി കോയമ്പേട് മാറുമ്പോൾ അത് വലിയ പ്രത്യാഘാതങ്ങൾക്കാണ് ഇടയാക്കുന്നത്. കോവിഡ് മഹാമാരിയെ തളയ്ക്കാനായി മാർച്ച് അവസാനം മുതൽ രാജ്യം അടച്ചു പൂട്ടിയെങ്കിലും കോയമ്പേട് മാർക്കറ്റിനെ അത് ബാധിച്ചിരുന്നില്ല. ഇതാണ് ഇപ്പോൾ രോഗവ്യാപനത്തിന് വഴിവെച്ചതും. സാമൂഹികമായ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പതിനായിരങ്ങൾ മാർക്കറ്റിൽ ദിവസവും കയറി ഇറങ്ങി. മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുകയും ചെയ്തതോടെ കോവിഡ് ഹോട്ട്‌സോട്ടായി തന്നെ മാർക്കറ്റ് മാറുകയായിരുന്നു.

മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങി മടങ്ങിവർ തന്നെ പലയിടങ്ങളിലേക്കായി മടങ്ങിയപ്പോൾ കൂടെ കൊണ്ടുപോയത് കോവിഡ് രോഗവുമായിരുന്നു. ഇത് ചെന്നൈ നഗരവും കടന്ന് വയനാട്ടിൽ പോലുമെത്തുന്ന അവസ്ഥ വന്നു. പച്ചക്കറി വിൽപ്പനക്കാർ സഹകരിക്കാത്തതാണ് രോഗം ഈ വിധത്തിൽ പടരുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ്ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റവരും രോഗവാഹകർ ആയോതടെ തെരുവുകളിലേക്ക് വൈറസ് പടർന്നു പിടിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോയമ്പേട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ മൂന്നു പൊലീസുകാർ, ശുചീകരണത്തൊഴിലാളികൾ, അഗ്‌നിശമനാസേന ജീവനക്കാർ തുടങ്ങിയവരിലേക്ക് രോഗ പടരുന്ന അവസ്ഥ വന്നു. കണക്കുകൾ പ്രകാരം 500ലേറെ പേർക്കാണ് കോവിഡ് കോയമ്പേടു നിന്നും പടർന്നത്.

കോയമ്പേടു മാർക്കറ്റിൽ നിന്നും പച്ചക്കറി വാങ്ങി തമിഴ്‌നാട്ടിലെ അമ്പത്തൂരിൽ വിൽപന നടത്തിയ കച്ചവടക്കാരനിൽ നിന്നും പ്രദേശത്തെ 13 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. മാർക്കറ്റ് അടച്ചതിന്റെ ഫലമായി നാട്ടിലേക്ക് പോയ 7,000ത്തിലധികം വരുന്ന കച്ചവടക്കാർ നിലവിൽ നിരീക്ഷണത്തിലാണ്. ഏകദേശം 10,000ത്തോളം തൊഴിലാളികൾ ഇവിടെ ജോലിചെയ്തു വരുന്നു. താൽക്കാലികമായി അടച്ച മാർക്കറ്റിലെ പച്ചക്കറികളുടെ വിൽപന തിരുവള്ളൂർ ജില്ലയിലെ തിരുമലിസൈയിലേക്കും പഴവർഗ വിൽപന, മാധവപുരം ബസ് ടെർമിനലിലേക്കും മാറ്റി.

ഏപ്രിൽ 27നാണ് മാർക്കറ്റിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ടു ചെയ്തത്. രണ്ടു പച്ചക്കറി തൊഴിലാളികൾക്കാണ് കൊവിഡ് പൊസിറ്റീവ് ആയത്. തുടർന്നാണ് കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ കച്ചവടം മാറ്റാൻ തൊഴിലാളികൾ തയാറായിരുന്നില്ല. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് മാർക്കറ്റ് അടച്ചിടാനും കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാനും വിൽപനക്കാർ തയാറായത്. ഇന്നലെ 527 പേർക്കു കൂടി രോഗം ബാധിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതർ 3,550 ആയി. 31 പേർ മരിച്ചിട്ടുമുണ്ട്. ഇതിൽ 1,724 രോഗികളും മരിച്ച 18 പേരും ചെന്നൈയിലുള്ളവരാണ്. കോയമ്പേട് രോഗ വ്യാപന കേന്ദ്രമാകും വരെ തമിഴ്‌നാട്ടിൽ കോവിഡ് അത്യാവശ്യം നിയന്ത്രണ വിധേയമായിരുന്നുയ എന്നാൽ, ഇപ്പോൾ കോയമ്പേട് വുഹാനിലെ മാർക്കറ്റിന് സമാനമായി മാറിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP