Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ കേരളത്തിലേക്ക് മടങ്ങി എത്തിയത് 4310 പേർ; ഇനി മടങ്ങിയെത്തുന്നവർക്ക് യാത്രാനുമതി പാസുകൾ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രം

ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ കേരളത്തിലേക്ക് മടങ്ങി എത്തിയത് 4310 പേർ; ഇനി മടങ്ങിയെത്തുന്നവർക്ക് യാത്രാനുമതി പാസുകൾ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ കേരളത്തിലേക്ക് മടങ്ങി എത്തിയത് 4310 പേർ. ഇന്നലെ വൈകിട്ട് 7.30വരെയാണ് മലയാളികൾ കേരളത്തിലേക്ക് വിവിധ ചെക്ക് പോസ്റ്റുകൾ വഴി അന്യ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ മടങ്ങി എത്തിയത്. ഒരോ ചെക് പോസ്റ്റ് വഴി എത്തിയവരുടെ എണ്ണം ഇങ്ങനെ: ഇഞ്ചിവിള: 191 ആര്യങ്കാവ്: 182, കുമളി: 249, വാളയാർ : 2377, മുത്തങ്ങ: 378, മഞ്ചേശ്വരം: 733.

തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു യാത്ര തിരിച്ച മലയാളികളെ ഇന്നലെ അതിർത്തിയിൽ കളിയിക്കാവിളയിൽ തമിഴ്‌നാട് തടഞ്ഞു. തമിഴ്‌നാടിന്റെ ഇ പാസില്ലാത്തതു മൂലമാണിത്. കൈവശം നോർക്കയുടെ പാസ് ഉണ്ടായിരുന്നുവെങ്കിലും തമിഴ്‌നാടിന്റെ ഇ പാസ് കൂടി വേണമെന്നു തമിഴ്‌നാട് പൊലീസ് നിർബന്ധം പിടിച്ചു. തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി ജില്ലാ കലക്ടർമാർ ചർച്ച നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു വാഹനങ്ങൾ കടത്തിവിട്ടത്.

കൊല്ലം ജില്ലയുടെ അതിർത്തിയായ ആര്യങ്കാവ് ചെക് പോസ്റ്റ് വഴി മലയാളികളുടെ വരവ് തുടങ്ങി. പാലക്കാട്ട് വാളയാർ അതിർത്തി വഴി വന്നവർക്കു പുറമേ, തിരിച്ച് 29 പേർ ഇതര സംസ്ഥാനങ്ങളിലേക്കും മടങ്ങി. തിരക്ക് ഏറിയതിനാൽ 24 മണിക്കൂറും പരിശോധന നടത്തി വാഹനങ്ങൾ കടത്തി വിടാൻ ജില്ലാ കലക്ടർ ഡി. ബാലമുരളി നിർദ്ദേശം നൽകി. രാത്രി യാത്രയ്ക്കു നിയന്ത്രണമുണ്ടെങ്കിലും നാട്ടിലേക്കു മടങ്ങുന്നവർക്ക് ഇളവ് അനുവദിച്ചു.

അതേസമയം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു യാത്രാനുമതി പാസുകൾ ഇനി കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിർത്തി ചെക്‌പോസ്റ്റുകൾ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നോർക്കയിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ല. നോർക്കയിൽ മടക്കയാത്രാ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19jagratha.kerala.nic.in എന്ന പോർട്ടലിൽ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

  •  നോർക്ക രജിസ്റ്റ്രേഷൻ പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവർക്ക് എമർജൻസി ട്രാവൽ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട കലക്ടർമാരാണ് പാസ് അനുവദിക്കുക.
  •  മൊബൈൽ നമ്പർ, വാഹന നമ്പർ, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്‌പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്നവർ ഗ്രൂപ്പ്് തയാറാക്കി വിവരങ്ങൾ നൽകണം.
  • വിവിധ ജില്ലകളിൽ എത്തേണ്ടവർ ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതല ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പർ നൽകണം.
  •  കലക്ടർമാർ അപേക്ഷാ പരിശോധന പൂർത്തിയാക്കി അപേക്ഷകന്റെ മൊബൈൽ ഫോൺ, ഇമെയിൽ എന്നിവ വഴിയാണ് പാസുകൾ ലഭ്യമാക്കുക. യാത്രാനുമതി ലഭിച്ചവർക്ക് നിശ്ചിതദിവസം യാത്ര തിരിക്കാൻ സാധിച്ചില്ലെങ്കിൽ അതിനടുത്ത ദിവസങ്ങളിൽ വരാം.
  • മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാൻ പോകുന്നവർക്ക് യാത്രയ്ക്കും തിരിച്ചുവരാനുമുള്ള പാസുകൾ യാത്രക്കാരന്റെ ജില്ലയിലെ കലക്ടറാണ് നൽകേണ്ടത്. പോകാനുള്ള സ്ഥലത്തെ കലക്ടർമാരുടെ അനുമതിയും വേണം.

യാത്ര ഇങ്ങനെ :

  •  5 സീറ്റുള്ള വാഹനത്തിൽ 4 പേർ, 7 സീറ്റുള്ള വാഹനത്തിൽ 5 പേർ, വാനിൽ 10 പേർ ,ബസിൽ 25 പേർ എന്നിങ്ങനെയാണ് അനുമതി നൽകുക.
  • ചെക് പോസ്റ്റ് വരെ വാടകവാഹനത്തിൽ വരുന്നവർ കേരളത്തിൽ യാത്ര ചെയ്യുന്നതിനുള്ള വാഹന ക്രമീകരണം സ്വയം ഏർപ്പെടുത്തണം.
  • അതിർത്തി ചെക് പോസ്റ്റിലേക്ക് ആളുകളെ കയറ്റാൻ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എമർജൻസി പാസ് വാങ്ങണം. ചെക്‌പോസ്റ്റിലേക്കു പോകുമ്പോൾ ഈ വണ്ടിയിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ.
  • യാത്രയ്ക്കു ശേഷം ഡ്രൈവർ ഹോം ക്വാറന്റീനിൽ പോകണം.
  • മറ്റു സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള മടക്കയാത്രാ പാസ് ഇവിടുത്തെ കലക്ടർമാരിൽ നിന്നു വാങ്ങണം.

മറ്റു സംസ്ഥാനങ്ങൾ

ഇതരസംസ്ഥാനങ്ങളിലെ പാസിനായി അപേക്ഷിക്കേണ്ട ലിങ്കുകൾ

  •  കർണാടക-www.sevasindhu.karnataka.gov.in/sevasindhu/English
  • തമിഴ്‌നാട് www.tnepass.tnega.org
  • ആന്ധ്രാപ്രദേശ്  www.spandana.ap.gov.in
  •  തെലങ്കാന [email protected] (ഇതു മെയിൽ ഐഡിയാണ്)
  •  ഗോവ www.goaonline.gov.in
  •  ഹെൽപ്ലൈൻ

യാത്രയ്ക്കിടെ ബുദ്ധിമുട്ടുണ്ടായാൽ അതതു ചെക് പോസ്റ്റുമായോ സെക്രട്ടേറിയറ്റിലെ

വാർ റൂമുമായോ (04712781100, 2781101) ബന്ധപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP