Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മ വീട്ടു ജോലിക്ക് പോയ തക്കം നോക്കി പത്തു വയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു; മദ്യം കലർത്തിയ ജ്യൂസ് നൽകിയ ശേഷം പീഡിപ്പിക്കാൻ ശ്രമം: കുതറിയോടിയ പെൺകുട്ടി നാട്ടുകാരോട് കാര്യം പറഞ്ഞതോടെ പൊലീസിൽ അറിയിച്ചു: തിരുവനന്തപുരത്ത് പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 47കാരൻ അറസ്റ്റിൽ

അമ്മ വീട്ടു ജോലിക്ക് പോയ തക്കം നോക്കി പത്തു വയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു; മദ്യം കലർത്തിയ ജ്യൂസ് നൽകിയ ശേഷം പീഡിപ്പിക്കാൻ ശ്രമം: കുതറിയോടിയ പെൺകുട്ടി നാട്ടുകാരോട് കാര്യം പറഞ്ഞതോടെ പൊലീസിൽ അറിയിച്ചു: തിരുവനന്തപുരത്ത് പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 47കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കടയ്ക്കാവൂർ: തിരുവനന്തപുരം കടയ്ക്കാവൂരിൽ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മദ്യം കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കീഴാറ്റിങ്ങൽ സ്വദേശി സന്തോഷി(47)നെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ വീട്ടു ജോലിക്ക് പോയ തക്കം നോക്കി പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷമാണ് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.

കുട്ടിയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന പ്രതി ജ്യൂസിൽ വാറ്റുചാരായം കലക്കിനൽകുകയുമായിരുന്നു. മദ്യലഹരിയിൽ ക്ഷീണിതയായ കുട്ടിയെ സന്തോഷ് പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പീഡന ശ്രമം ചെറുത്ത പെൺകുട്ടി പുറത്തിറങ്ങി ഓടി. ആദ്യം കണ്ട പ്രദേശവാസിയോട് പെൺകുട്ടി കാര്യം പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസിനോടൊപ്പം അവിടെയെത്തിയ പൊലീസ് സംഘം, പെൺകുട്ടിയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഇയാളെ അറസ്റ്റ് ചെയ്തു.

പൊലീസ് കേസ് രജിസ്റ്റർചെയ്ത് പ്രതിയെ പിടികൂടി. പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ സിഐ. ശിവകുമാർ, എസ്‌ഐ. വിനോദ്, ഗ്രേഡ് എസ്‌ഐ. മുകുന്ദൻ, സീനിയർ സി.പി.ഒ. സന്തോഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP