Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക്; പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിച്ചു തുടങ്ങി: റെഡ്‌സോൺ ഉള്ളത് ത്രിപുരയിലെ ഒരു ജില്ലയിൽ മാത്രം

എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക്; പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിച്ചു തുടങ്ങി: റെഡ്‌സോൺ ഉള്ളത് ത്രിപുരയിലെ ഒരു ജില്ലയിൽ മാത്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് കേസുകൾ വളരെ കുറവ് മാത്രം റിപ്പോർട്ട് ചെയ്ത എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടക്കം തുറക്കുകയും പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. ത്രിപുരയിലെ ധലായ് ജില്ല മാത്രമാണ് റെഡ്‌സോണിൽ ഉള്‌ലത്. എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ മറ്റൊന്നിിൽപ്പോലും റെഡ് സോണുകളില്ല.

24 ബിഎസ്എഫ് ജവാന്മാരും അവരുടെ കുടുംബത്തിൽപ്പെട്ട മൂന്നു പേർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ത്രിപുരയിലെ അംബാസ ജില്ലയെ റെഡ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് രോഗം ഭേദമായതോടെ ഇതും റെഡ്‌സോണിൽ നിന്നും നീക്കം ചെയ്തു. മേഘാലയയിലെ ഒന്നും അസമിലെ നാലും ജില്ലകൾ ഓറഞ്ച് സോണിലാണ്. മറ്റെല്ലാ ജില്ലകളും ഗ്രീൻ സോണിലും.

സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ തിങ്കൾ, ചൊവ്വ ദിവങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ത്രിപുര ഒഴികെയുള്ള എല്ലാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിച്ചു തുടങ്ങി. 25 ശതമാനം മുതൽ 50 ശതമാനം വരെ യാത്രക്കാരുമായാണ് പൊതുഗതാഗതം അനുവദിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം വ്യാഴാഴ്ചയോടെ പൊതുഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

അസമിലെയും മേഘാലയയിലെയും മദ്യക്കടകളും മൊത്തക്കച്ചവട ഗോഡൗണുകളും ഏപ്രിൽ 13 ന് പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കേന്ദ്രത്തിന്റെ അനുമതിയോടെ അസമിലെ തേയില തോട്ടങ്ങൾ അടക്കമുള്ളവയുടെ പ്രവർത്തനം ഏപ്രിൽ മധ്യത്തിൽതന്നെ തുടങ്ങിയിരുന്നു. മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന ശാലകൾ തിങ്കളാഴ്ചയോടെ പ്രവർത്തനം തുടങ്ങി. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും മിക്ക വടക്കു കിഴക്കൻ സംസ്ഥാനങ്ങളും തുടങ്ങിക്കഴിഞ്ഞു.

അസമിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ഗ്രീൻ സോണുകളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച 42 പേരിൽ 31 പേരും ആശുപത്രിവിട്ടു. ഒരാൾ മരിച്ചു. അസമിലെ 33 ശതമാനം കടകൾക്കും മറ്റ് വ്യാപാര സ്ഥാപനങ്ങൾകക്കും രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. മണിപ്പൂരിലെ ഗ്രീൻ സോണുകളിലെല്ലാം കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ചന്തകൾക്കും രാവിലെ ആറു മുതൽ പത്ത് മണിക്കൂർ പ്രവർത്തിക്കാം. അരുണാചൽ പ്രദേശിലെ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളോടെ തുറക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP