Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗണിനിടെ കാൽലക്ഷം രൂപയുടെ സൈക്കിൾ കാണാനില്ലെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ; മൂന്നു മണിക്കൂറിനുള്ളിൽ കയ്യോടെ സൈക്കിൾ കണ്ടെത്തി പൊലീസും

ലോക് ഡൗണിനിടെ കാൽലക്ഷം രൂപയുടെ സൈക്കിൾ കാണാനില്ലെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ; മൂന്നു മണിക്കൂറിനുള്ളിൽ കയ്യോടെ സൈക്കിൾ കണ്ടെത്തി പൊലീസും

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക് ഡൗണിനിടയിൽ കൽലക്ഷംരൂപയുടെ സൈക്കിൾ കാണാനില്ലെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ. മൂന്നു മണിക്കൂറിനുള്ള കയ്യോടെ സൈക്കിൾ കണ്ടെത്തി നൽകി പൊലീസും. മലപ്പുറം കൊളത്തൂരിലാണ് സംഭവം.കൊളത്തൂർ നാഷണൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കടന്നപ്പറ്റ രോഹിതാണു 25000 രൂപ വിലയുള്ള തന്റെ സൈക്കിൾ കാണാനില്ലെന്ന പരാതിയുമായി കൊളത്തൂർ സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാത്രി മുതലാണു സൈക്കിൾ കാണാതായത്. ബി ട്വിൻ സൈക്കിൾ അന്വേഷിച്ച് കണ്ടെത്തി തരണമെന്ന് രോഹിതിന്റെ അഭ്യർത്ഥന പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.

സിഐ ഷമീറിന്റെ നിർദ്ദേശ പ്രകാരം എസ് ഐ റെജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിയുടെ വീടിനു സമീപത്തും പരിസര പ്രദേശത്തും അന്വേഷണമാരംഭിച്ചു. മൂന്നു മണിക്കൂർ സമയത്തെ തിരച്ചലിനു ശേഷം കൊളത്തൂർ ഇർഷാദിയ സ്‌കൂൾ പരിസരത്ത് നിന്നും സൈക്കിൾ കണ്ടെത്തി. അന്വേഷണത്തിൽ ഹോം ഗാർഡ് ജാഫർ പങ്കാളിയായി. കോവിഡ് കാലത്തെ തിരക്കുകൾക്കിടയിലും പൊലീസ് സൈക്കിൾ കണ്ടെത്തിയതിൽ വളരെ സന്തോഷത്തോടെയാണു സൈക്കിൾ സ്വീകരിക്കുന്നതിനായി രോഹിത് പൊലീസ് സ്റ്റേഷനിലെത്തിയത്.

അതേ സമയം തവനൂർ തൃപാലൂരിൽ 15 ലിറ്റർ വാഷുമായി യുവാവ് പൊന്നാനി എക്സൈസിന്റെ പിടിയിലായി. പൊയിലി വളപ്പിൽ കൃഷ്ണൻന്റെ മകൻ സുധീഷ് (34) ആണ് പൊന്നാനി എക്സൈസിന്റെ പിടിയിലായത്. ഇയാളെ പൊന്നാനി കോടതി റിമാന്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ മാരായ രാജേഷ് കുമാർ , അജോ ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ മാരായ പി.പി പ്രമോദ്, എസ് ശ്രീജിത്ത്, വി.പി പ്രമോദ് ടി. ഗിരീഷ്, എം. ഷാനി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്

പൊലീസിന് വിവരം കൈമാറിയതതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് രണ്ട് പേർക്കെതിരെ കേസ്. രതീഷിന്റെ പരാതിയിൽ വെള്ളറമ്പ് സ്വദേശികളായ ബിജിൽ, വന ശ്രീദാസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോവിഡ് നിരോധന കാലത്ത് ബകറ്റ് ചിക്കൻ പൊലീസ് പിടികൂടിയത് പരാതിക്കാരൻ വിവരം നൽകിയതിനെ തുടർന്നാണെന്നാരോപിച്ചാണ് ഭീഷണിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP