'കേരളത്തിന്റെ സർവ വിഭവങ്ങളുടെയും അധിപൻ കേരള സർക്കാറാണ്; ആ സർക്കാർ ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നത്ര നാണം കെട്ട സ്റ്റേറ്റ്മെന്റ് അടുത്തകാലത്തൊന്നും കേട്ടിട്ടുണ്ടാവില്ല; അതിന് ഒറ്റക്കാരണമേ ഉള്ളൂ ഭാവനാശൂന്യത; നമ്മുടെ മേൽക്കുരയിൽ വീഴുന്ന മഴവെള്ളംപോലും മൊത്തം സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമായ വിഭവമാണ്; വൈറലായി സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുന്ന കാലമാണിത്.
കോവിഡ് മൂലമുണ്ടായ നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിന് ശമ്പളവും പെൻഷനും പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പക്ഷേ അപ്പോഴും സോഷ്യൽ മീഡിയിൽ അടക്കം നിരന്തരം ഉയരുന്ന ചോദ്യമാണ്, കേരളം അതിന്റെ സാധ്യതകളെ ശരിക്കും പ്രയോജനപ്പെടുത്തിയിട്ട് ഉണ്ടോ എന്ന ചോദ്യം. അപ്പോഴാണ് ലോക യാത്രികനായ സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു വീഡിയോ വൈറൽ ആവുന്നത്. നമ്മുടെ പുരപ്പുറത്ത് വീഴുന്ന മഴവെള്ളം മാത്രം പ്രയോജനപ്പെടുത്തിയാൽ കേരളത്തിലേക്ക് കോടികളുടെ പണം കൊണ്ടുവരാമെന്ന് അദ്ദേഹം സമർഥിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർഥ കാരണം ഭാവനാശൂന്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഫാരി ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയിൽ സന്തോഷ് ജോർജ് കുളങ്ങര നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
സന്തോഷ് ജോർജ് കുളങ്ങരയുടെ സംഭാഷണം ഇങ്ങനെയാണ്:
' കേരളത്തിന്റെ സർവ വിഭവങ്ങളുടെയും അധിപൻ ആരാണ്. കേരള സർക്കാറാണ്. ആ സർക്കാർ ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നത്ര നാണം കെട്ട, സ്റ്റേറ്റ്മെന്റ് അടുത്തകാലത്തൊന്നും നാം കേട്ടിട്ടുണ്ടാവില്ല. അതിന് ഒറ്റക്കാരണമേ ഉള്ളൂ. ഭാവനാശൂന്യത. നമ്മുടെ വീടിന്റെ മേൽക്കുരയിൽ വന്ന് വീണ്, മഴക്കാലത്ത് ഭൂമിയിലേക്ക് പതിച്ച്, തോടുകളിലൂടെയും നദികളിലൂടെയും ഒഴുകി, അറബിക്കടലിൽ ഉപ്പുവെള്ളത്തിൽ ലയിച്ച് തീരുന്ന മഴവെള്ളംപോലും കേരളത്തിന്റെ മൊത്തം സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ഒരു വിഭവമാണ് എന്ന് കണ്ടെത്തുന്നതിനുള്ള കണ്ണുണ്ടായാൽ കേരളത്തിന്റെ പ്രശ്നം തീരും.
ഒരു ഉദാഹരണം പറയാം. ഞാൻ ഒരിക്കൽ ലാസ് വേഗസ് എന്ന നഗരത്തിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ എന്റർടൈന്മെന്റ് സിറ്റിയാണ് അത്. അവിടെ നാലഞ്ചുദിവസം താമസിച്ചുകൊണ്ടാണ് ഞാൻ അരിസോണ സ്റ്റേറ്റിലും നെവാദ സ്റ്റേറ്റിലുമായി ദീർഘമായ യാത്രകൾ നടത്തിയത്. ആ യാത്രകൾ എല്ലാം കഴിഞ്ഞ് ഞാൻ വൈകുന്നേരം ഇവിടുത്തെ ഹോട്ടൽ മുറിയിൽ വരും. ഈ ലാസ്വേഗസിൽവരാൻ കാരണം അമേരിക്കയിൽ ഏറ്റവും വിലകുറഞ്ഞ് ഫൈവ് സ്റ്റാർ മുറികൾ കിട്ടുന്നത് ഇവിടെ ആയതിനാലാണ്. 2000-2500 രുപക്ക് നമുക്ക് ഫൈവ് സ്റ്റാർ മുറി കിട്ടും. അമേരിക്കയിൽ വേറെ ഒരു പട്ടണത്തിനും ആ നിരക്കിൽ മുറി കിട്ടില്ല. പതിനയ്യായിരം രൂപയെങ്കിലുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. അതുകൊണ്ടാണ് ഇവിടെ താമസിച്ച് മറ്റ് സ്ഥലത്തേക്ക് പോകാറ്.
അങ്ങനെ ഹോട്ടലിൽ വരുമ്പോൾ എല്ലാ ദിവസവും ഈ രണ്ടുകുപ്പി വെള്ളം അവർ അവിടെ കൊണ്ടുവെക്കും. രാത്രി അത് കുടിച്ചു തീർക്കും. പിറ്റേദിവസം അവർ വീണ്ടും പകൽ വെള്ളം കൊണ്ടുവെക്കും. ഈ വെള്ളക്കുപ്പി എന്നെ വല്ലാതെ ആകർഷിച്ചു. കാരണം അതിൽ ഒരു ചിത്രമുണ്ട്.മനോഹരമായ ഒരു ഭൂപ്രകൃതിയുടെ ചിത്രം. അതിൽ ഫിജി എന്നാണ് എഴുതിയിരിക്കുന്നത്. ഫിജി നമ്മുടെ അറിവിൽ ഒരു ദ്വീപ് രാഷ്ട്രമാണ്. ഞാൻ അതിന്റെ മറുവശത്ത് ഉള്ള വിശദീകരങ്ങൾ വായിച്ചു. ഈ കുപ്പിവെള്ളം ഫിജി ദ്വീപിൽ ബോട്ടിൽ ചെയ്തിട്ട്, അവിടെ നിന്ന് ഇങ്ങോട്ട് ഇംപോർട്ട് ചെയ്തിരിക്കുന്ന വെള്ളക്കുപ്പിയാണ്. ഞാൻ
കണക്കുകൂട്ടിനോക്കിയപ്പോൾ, എന്ന ഈ നഗരത്തിൽനിന്ന് ഫിജിയിലേക്ക്, എറ്റവും ചുരുക്കിയത് ആറായിരമോ എഴായിരമോ കിലോമീറ്റർ ദുരമുണ്ട്. അത്രയും ദൂരത്തുനിന്ന് വെള്ളം എത്തിച്ച് വിൽക്കയാണ്.അപ്പോൾ എന്റെയുള്ളിൽ പെട്ടൊന്നൊരു ഒരു ആശയം രൂപപ്പെട്ടു.
സമാനമായ മരുഭൂ പ്രദേശങ്ങൾ ഉള്ള മിഡിൽ ഇസ്റ്റിലേയും ഗൾഫ് രാജ്യങ്ങളിലെയും ഓരോപട്ടണത്തിലേക്കും കേരളത്തിലെ മഴവള്ളം എത്തിച്ച് കൊടുക്കാൻ കഴിയില്ലേ. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റമ്പർ മാസങ്ങളിൽ കേരളത്തിൽ നല്ല മഴ കിട്ടാറുണ്ട്. നമ്മുടെ വീടിന്റെ മേൽക്കുരകളിൽ ഈ മാസങ്ങളിൽ ഏറ്റവും ചരുങ്ങിയത് ആയിരം ലിറ്റർ എങ്കിലും വെള്ളം വന്നു വീഴുന്നുണ്ട്. ഓരോ വീട്ടിലും ശേഖരിക്കുന്ന ഈ വെള്ളം പൈപ്പുവഴിയോ ടാങ്കുവഴിയോ ശേഖരിച്ച് ഒരു പത്തോ ഇരുനൂറോ വീടുകൾ ചേരുന്ന ഒരു കേന്ദ്രത്തിലേക്ക് എത്തിക്കണം. അവിടെ ഒരു ചെറിയ ഫിൽട്ടറിങ്ങ് പ്ലാന്റും ,ഒരു ചെറിയ പാക്കേജിങ്ങ് യൂണിറ്റും ഉണ്ടാവണം. കുടുംബശ്രീകൾ വഴിയൊക്കെ അത് സാധിക്കും. പിന്നീട് ഇത് ഒരു പഞ്ചായത്തിന്റെ പൊതുവായ കേന്ദ്രത്തിലേക്ക് എത്തണം. അവിടെ നമ്മുടെ നെടുമ്പാശ്ശേരി വിമാനത്താവളമൊക്കെ പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പിലുള്ള, വലിയൊരു വ്യവസായ കേന്ദ്രം ഉണ്ടാവുകയും അവർ അവിടെനിന്ന് ഈ വെള്ളം മിഡിൽ ഈസ്ററ് മാർക്കറ്റിലേക്കേും
ഉത്തരേന്ത്യൻ മാർക്കറ്റിലേക്കും ഒക്കെ കൊണ്ടുപോയി വിതരണം ഒരു കമ്പനിയായി പ്രവർത്തിക്കുന്നത് ഓർത്തുനോക്കുക.
ഓരോവീടിന്റെയും മേൽക്കുരയിൽ വീഴുന്ന വെള്ളം മാലിന്യമില്ലാതെയാണ് സംഭരിക്കപ്പെടുന്നത് എന്ന് ഉറപ്പുരുത്തുകമാത്രമാണ് വീട്ടുകാരുടെ പണി. അതിന് ലിറ്ററിന് 25 പൈസ കൊടുത്താൽ പോലും മഴക്കാലത്ത് ഒരു ദിവസം 250 രുപവെറുതെ കിട്ടും.. ഇത് നമ്മൾ ചെറിയ ടിന്നുകളിൽ അല്ല പാക്ക് ചെയ്യേണ്ടത്. ഹോം ടിന്നുകളാണ് വേണ്ടത്. അതായത് മിഡിൽ ഈസ്റ്റിലെ ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യത്തിനുള്ള വെള്ളം കൊടുക്കാൻ കഴിയണം. സൗദിയിൽ പെട്രോളിനേക്കാൾ കൂടിയ വിലയാണ് കുടിവെള്ളത്തിന്. അപ്പോൾ ഈ കുടിവെള്ളം കൊടുത്ത് നമുക്ക് വാങ്ങാൻ കഴിയുന്ന പ്രെട്രോളും തുല്യമായിരിക്കില്ലേ. ഇനി തുല്യം വേണ്ട. പകുതി വിലക്ക് കിട്ടിയാൽപോലും ലാഭമല്ലേ.
മാത്രമല്ല കേരളത്തിൽ മഴപെയ്യുന്ന ഈ നാലുമാസങ്ങളിൽ തീയിൽ ഉരുകുകയാണ് മിഡിൽ
ഈസിറ്റ്. സമ്മറിന്റെ മൂർധന്യമാണ് അവിടെ. ഉത്തരേന്ത്യയിലും സമാനമായ അവസ്ഥയാണ്. അതായത് തൊട്ടടുത്തുതന്നെ വെള്ളത്തിന് ദാഹിക്കുന്ന ഒരു മധ്യപൗരസ്ത്യദേശം ഉള്ളപ്പോൾ നാം വെള്ളം പാഴാക്കുകയാണ്.കോടിക്കണക്കിന് ലിറ്റർ വെള്ളം തോടുകളിലൂടെ ഒഴുകി നദികളിൽ എത്തി കടലിൽ പതിച്ച് പാഴാകുന്നു.
ഇവിടെ നാം ഒരു പരിസ്ഥിതി ചൂഷണവും ചെയ്യുന്നില്ല. ഭൂർഗഭ ജലം ഊറ്റുന്നില്ല, കിണറുകൾ വറ്റിക്കുന്നില്ല. നമ്മുടെ വീടിന്റെ മേൽക്കുരയിൽ വന്നു പതിക്കുന്ന വെള്ളംമാത്രം നാം ശേഖരിക്കുന്നു. അതിന്റെ ഷെയർ ഹോൾഡേഴ്സായി ഒരോ വീട്ടുകാരനും മാറുന്നു. ഓരോ വീട്ടുകാരനും അവന്റെ മേൽക്കൂരയുടെ വലിപ്പം അനുസരിച്ച് പണം ലഭിക്കുന്നു. 25 പൈസ വേണ്ട പത്തുപൈസ വീതം ഓരോ മഴക്കാലത്തും ലിറ്ററിന് കിട്ടുകയാണെങ്കിൽ നമ്മുടെ ഓരോഗ്രാമത്തിലും പുതുതായി എത്തുന്ന പണം എത്രയായിരിക്കും. കേരളം എന്ന സസ്യശ്യാമള കോമളമായ ഒരു ബ്രാൻഡിൽ ഈ വെള്ളം മാർക്കറ്റിലേക്ക് ഇറക്കാൻ കഴിയണം. തീർച്ചയായും വരണ്ടുണങ്ങിയ നാട്ടിൽ ഗംഭീര സ്വീകരണം ലഭിക്കും. ഇനി ഒന്നും വേണ്ട, കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ മാത്രം മതി.ഗൃഹാതുരതയോടെ അവർ
കുടിക്കും. സ്വന്തം വീടിന്റെ മേൽക്കുരയിൽ വന്നു വീഴുന്ന വെള്ളമെന്ന ആവേശത്തോടെ അവർ കുടിക്കും.
മഴക്കാലത്ത് നമ്മുടെ വീടിന്റെ മുകളിൽ വന്ന് ഒഴുകിപ്പോകുന്ന വെള്ളത്തിന് ഇത്രയും സാധ്യതകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ പറയുന്ന കേരളത്തിന്റെ ഓരോയിടവും സമ്പത്തിന്റെ അസുലഭ ഖനികളാണ്.'- സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്