Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അല്ല ഷിജു ഒന്നാലോചിച്ചേ...പഞ്ചായത്ത് വണ്ടീം കൊണ്ട്‌പോകാൻ എന്തൊരു ധൈര്യമാണേ?എന്തും ആകാമെന്ന അഹങ്കാരമല്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ല; അല്ല അങ്ങനെ പോകാവോ..പഞ്ചായത്തിന്റെ വണ്ടിയാകുമ്പോ സെക്രട്ടറിയുടെ അനുവാദം ചോദിക്കണ്ടേ? ഈസ്റ്ററിന് രണ്ടുദിവസം മുമ്പ് ലോക് ഡൗണിൽ സിപിഎം ഭരിക്കുന്ന ഇരവിപേരൂർ പഞ്ചായത്തിന്റെ ജീപ്പിൽ വാറ്റുചാരായ നിർമ്മാണ സാധനങ്ങൾ കടത്തിയത് തന്നെ; ഡിവൈഎഫ്‌ഐ നേതാവിന്റെ സംഭാഷണം പുറത്ത്

'അല്ല ഷിജു ഒന്നാലോചിച്ചേ...പഞ്ചായത്ത് വണ്ടീം കൊണ്ട്‌പോകാൻ എന്തൊരു ധൈര്യമാണേ?എന്തും ആകാമെന്ന അഹങ്കാരമല്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ല; അല്ല അങ്ങനെ പോകാവോ..പഞ്ചായത്തിന്റെ വണ്ടിയാകുമ്പോ സെക്രട്ടറിയുടെ അനുവാദം ചോദിക്കണ്ടേ? ഈസ്റ്ററിന് രണ്ടുദിവസം മുമ്പ് ലോക് ഡൗണിൽ സിപിഎം ഭരിക്കുന്ന ഇരവിപേരൂർ പഞ്ചായത്തിന്റെ ജീപ്പിൽ വാറ്റുചാരായ നിർമ്മാണ സാധനങ്ങൾ കടത്തിയത് തന്നെ; ഡിവൈഎഫ്‌ഐ നേതാവിന്റെ സംഭാഷണം പുറത്ത്

എസ്. രാജീവ്‌

തിരുവല്ല : ഇരവിപേരൂരിലെ സി പി എം നേതാക്കൾക്കെതിരെ ഉയർന്ന വാറ്റ് ചാരായ നിർമ്മാണം ഉൾപ്പടെയുള്ള മറുനാടൻ വാർത്തകളിൽ എള്ളോളമില്ല പൊളിവചനമെന്ന് തെളിയിച്ച് ഡി വൈ എഫ് ഐ നേതാവിന്റെ ടെലിഫോൺ സംഭാഷണം പുറത്ത്. ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായം നിർമ്മിക്കുന്നതിനുള്ള സാധനം കടത്തിയതായ സംഭവം സ്ഥിരീകരിക്കുന്ന തരത്തിൽ നിലവിൽ ഡി വൈ എഫ് ഐ ഇരവിപേരൂർ മേഖലാ പ്രസിഡന്റും ഗ്രാമ പഞ്ചായത്തിലെ മുൻ ഡ്രൈവറുമായിരുന്ന ഷിജു ഫ്രാൻസിസും വനിതാ ഗ്രാമപഞ്ചായത്തംഗവും തമ്മിലുള്ള ടെലിഫോൺ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളിലൂടെയടക്കം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചാരായം വാറ്റാനായുള്ള സാധന സാമഗ്രികൾ കൊണ്ടുപോയ പഞ്ചായത്ത് വക ജീപ്പ് ഓടിച്ചിരുന്നത് ഡ്രൈവർ നന്ദുവാണെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ രാജീവ്, ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി കുറ്റ്യാടി എന്ന് വിളിക്കുന്ന അനിൽകുമാർ , മൂന്നാം വാർഡ് മെമ്പർ സാബു ചക്കുംമൂട്ടിൽ എന്നിവർ ജീപ്പിലുണ്ടായിരുന്നതായും ഫോൺ സംഭാഷണത്തിനിടെ ഷിജു തന്നെ വെളിപ്പെടുത്തുന്നുണ്ട്. ലോക്ക് ഡൗൺ സമയത്ത് സർക്കാർ വക വണ്ടിയിൽ ചാരായം വാറ്റാനുള്ള സാധനങ്ങൾ കൊണ്ടുപോയത് എന്തൊരു മര്യാദകേടാണെന്നും ചിലർക്കൊക്കെ എന്തുമാകാമെന്നതിന്റെ ഉദാഹരണമാണിതെന്നും ഷിജു എടുത്തു പറയുന്നുണ്ട്.

പഞ്ചായത്ത് ജീപ്പിൽ വാറ്റുചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തിയ കാര്യം ഡ്രൈവർ നന്ദു സെക്രട്ടറിയോട് സമ്മതിച്ചതായും സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. സെക്രട്ടറിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും ചാരയ വാറ്റിനുള്ള സാധനങ്ങൾ ചക്കും മൂടന്റെ വണ്ടിയിൽ എന്തേ പോകാതിരുന്നതെന്നും ഷിജുവിന്റെ സംഭാഷണത്തിലുണ്ട്. കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ ചാരായ നിർമ്മാണത്തിനുള്ള സാധന സാമഗ്രികൾ കടത്തുന്നതിനിടെ പെരുമ്പെട്ടി പൊലീസ് പിടികൂടിയതും പിടിയിലായത് സി പി എം വമ്പന്മാരാണെന്നറിഞ്ഞതോടെ നിരുപാധികം ക്ഷമ ചോദിച്ച് വിട്ടയച്ചതുമായ സംഭവം മറുനാടനാണ് പുറത്തു കൊണ്ടുവന്നത്.

മറുനാടൻ വാർത്തയുടെ ചുവടുപിടിച്ച് ചില പത്രമാധ്യമങ്ങൾ കൂടി സംഭവം ഏറ്റുപിടിച്ചതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്ത് ഓഫീസിലടക്കമെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറി ഡ്രൈവർ നന്ദുവിനോട് വിശദീകരണം തേടിയത്. പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സമൂഹ കിച്ചണ് തീപിടിച്ചതിന് പിന്നിൽ വാറ്റ് ചാരായ നിർമ്മാണമാണെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്നിരുന്നു. ഈ സംഭവമടക്കം പൊതു ജന മധ്യത്തിൽ വൻ ചർച്ചയായി മാറിയതോടെ ഗ്രാമപഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി കൂടി കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു.

പാർട്ടിയുടെ മുഖം രക്ഷിക്കാനായി ആരോപണ വിധേയർക്കെതിരെ മേൽ കമ്മിറ്റിയോട് നടപടി ശുപാർശ ചെയ്യാനായി വിളിച്ചു ചേർത്ത സി പി എം ഏരിയാ കമ്മിറ്റി യോഗവും ഇതിനിടെ അടിച്ചു പിരിഞ്ഞിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ മുഖം രക്ഷിക്കുന്നതിനായും തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്നും സ്ഥാപിച്ചെടുക്കുന്നതിനായി പഞ്ചായത്തിനെയും കമ്മ്യൂണിറ്റി കിച്ചണെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായും സംഭവം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ശരിവെച്ചുള്ള ഡി വൈ എഫ് ഐ നേതാവിന്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണമെന്ന ബ്രഹ്മാസ്ത്രം വരെ പരാജയപ്പെട്ടതിന്റെ മോഹഭംഗത്തിലാണ് സി പി എം നേതൃത്വമെന്നാണ് ലഭിക്കുന്ന വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP