Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യം; വിടവാങ്ങിയത് കോഴിക്കോട്ടുകാരുടെ സ്വന്തം 'ദീപേച്ചി'; ദീപയുടെ ഓർമ്മകൾ പങ്കുവെച്ച് ദുബായ് മലയാളികൾ

പ്രവാസ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യം; വിടവാങ്ങിയത് കോഴിക്കോട്ടുകാരുടെ സ്വന്തം 'ദീപേച്ചി'; ദീപയുടെ ഓർമ്മകൾ പങ്കുവെച്ച് ദുബായ് മലയാളികൾ

സ്വന്തം ലേഖകൻ

ദുബായ്: കഴിഞ്ഞ ദിവസം ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ച ദീപ നായർ കോഴിക്കോട്ടുകാരുടെ ഏറെ പ്രിയങ്കരിയായ 'ദീപേച്ചി' ആയിരുന്നു. ദീർഘ കാലമായി ദുബായിൽ കുടുംബ സമേതം പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന അവർ പ്രവാസ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു.

മികച്ച കലാ സംഘാടകയും, കലാസ്വാദകയും കൂടിയായിരുന്ന ദീപ കോളേജ് പൂർവ വിദ്യാര്തകളുടെ കൂട്ടായ്മയായ അക്കാഫ്, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അലുംനി, കോഴിക്കോട് പ്രവാസി കൂട്ടായ്മ എന്നിവയിൽ സജീവ പ്രവർത്തകയായിരുന്ന അവർ കോഴിക്കോട് പ്രവാസി വനിതാ വിങ് കൺവീനർ കൂടിയായിരുന്നു. ദുബായിൽ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യാപൃതയായി.

മികച്ച ഇവന്റ് സ്ഥാപനത്തിന്റെ ഉടമ കൂടിയായിരുന്ന അവർ മലബാറിലെ സംഗീത സമ്രാട്ട് യശഃശരീരനായ എം എസ ബാബുരാജിന്റെ സ്മരണാർത്ഥം വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് പ്രവാസി അസോയേഷൻ ദുബായിൽ സംഘടിപ്പിച്ച 'നമ്മുടെ സ്വന്തം ബാബുക്ക' എന്ന പരിപാടിയുടെ മുഖ്യ സംഘടകയായിരുന്നു.നൂറു വർഷം പൂർത്തിയാക്കിയ മലയാള സിനിമയുടെ ചരിത്ര വിളംബമായി ഒട്ടേറെ സിനിമ താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ദുബായിൽ അരങ്ങേറിയ 'കാണാനൊരു സിനിമ' പരിപാടി സംഘടിപ്പിച്ചതും ദീപയുടെ നേതൃത്വത്തിലായിരുന്നു. യുഎഎയിൽ സംഘടിപ്പിക്കപ്പെട്ട അനേകം കുക്കറി ഷോകൾക്കും, ഓണാഘോഷ പരിപാടികൾക്കും അവർ മുൻപന്തിയിലുണ്ടായിരുന്നു.

കുട്ടികൾക്കായി ഒട്ടേറെ കലാ-വിജ്ഞാന വേദികൾക്കു അവർ നേതൃത്വം നൽകി.തന്റെ മക്കളായ ത്രിനിത, ശ്രേഷ്ഠ എന്നിവരെ അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം തന്നെ മെച്ചപ്പെട്ട രീതിയിൽ നൃത്താഭ്യാസം ചെയ്യിച്ചു അവരുടെ നേതൃത്വത്തിൽ മികച്ച ക്ളാസിക്കൽ, വെസ്റ്റേൺ നൃത്ത സംഘത്തിനും രൂപം നൽകി. ഇപ്പോൾ യു എ എയിലെ ശ്രദ്ധേയമായ നൃത്തസംഘത്തിനാണ് ത്രിനിതയും, ശ്രേഷ്ഠയും നേതൃത്വം നൽകുന്നത്. ഭർത്താവ് സൂരജ് അവരുടെ കലാ പ്രവർത്തനങ്ങൾക്ക് ഏറെ പ്രോത്സാഹനം നൽകി.

കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ കലാ പരിപാടികൾക്കും, പൊതു ചടങ്ങുകൾക്കും വിലക്ക് വന്നത് ദീപയെ ഏറെ ധർമസംഘടത്തിലാക്കിയിരുന്നു.തങ്ങൾ നേതൃത്വം നൽകുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഇതു സാരമായി ബാധിക്കുകയും ചെയ്തു. ഇതിനിടെയാണ് ആകസ്മികമായി ഹൃദയാഘാതം മൂലം ഇവരുടെ അന്ത്യവും സംഭവിച്ചത്. ഇതു ഭർത്താവും രണ്ടു പെണ്കുട്ടികളുമടങ്ങുന്ന അവരുടെ കുടുംബത്തിന് ഏറെ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്.

ദീപ നായരുടെ നിര്യാണത്തിൽ, കോഴിക്കോട് ജില്ലാ പ്രവാസി ഭാരവാഹികളായ രാജൻ കൊളാവിപാലം, അഡ്വ.മുഹമ്മദ് സാജിദ്, ജമീൽ ലത്തീഫ്, അക്കാഫ് പ്രതിനിധികളായ പോൾ ടി ജോസഫ്, അഡ്വ.ഹാഷിക്, ഗുരുവായൂരപ്പൻ കോളേജ് അലുംനി പ്രതിനിധികളായ മോഹൻ വെങ്കിട്ട്, ജിജു എന്നിവർ അനുശോചിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP