Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിലിനുള്ളിൽ വെച്ച് സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്തുകൊലക്കേസ് പ്രതി; ശിവഭ​ഗവാന് ബലി നൽകാനെന്ന് വിശദീകരണം

ജയിലിനുള്ളിൽ വെച്ച് സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്തുകൊലക്കേസ് പ്രതി; ശിവഭ​ഗവാന് ബലി നൽകാനെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചെടുത്തു. ഗ്വാളിയോർ സെൻട്രൽ ജയിലിലെ തടവുകാരനായ ഉംറി സ്വദേശി വിഷ്ണു സിങ്ങാണ് സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്തത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവഭ​ഗവാന് ബലി നൽകാനാണ് താൻ ലിം​ഗം അറുത്തെടുത്തത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ബിന്ദ് ജില്ലയിലെ ഉംറി സ്വദേശിയായ വിഷ്ണു സിങ് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടാണ് ഗ്വാളിയോർ സെൻട്രൽ ജയിലിൽ എത്തുന്നത്. 2018 മുതൽ ഇയാൾ ഇവിടെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ചൊവ്വാഴ്ച രാവിലെയാണ് ജയിലിനുള്ളിൽ രക്തംവാർന്ന നിലയിൽ വിഷ്ണുസിങ്ങിനെ കണ്ടത്. ഉടൻതന്നെ ജയിൽ ഉദ്യോഗസ്ഥർ ഇയാളെ സമീപത്തെ സിവിൽ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. കൈവശമുണ്ടായിരുന്ന സ്പൂൺ മൂർച്ചകൂട്ടിയാണ് ഇയാൾ ജനനേന്ദ്രിയം മുറിച്ചതെന്ന് ജയിൽ സൂപ്രണ്ട് മനോജ് സാഹു മാധ്യമങ്ങളോട് പറഞ്ഞു.

ജനനേന്ദ്രിയം ബലിനൽകണമെന്ന് ശിവ ഭഗവാൻ സ്വപ്‌നത്തിൽ ആവശ്യപ്പെട്ടെന്നും അതിനാലാണ് ജനനേന്ദ്രിയം അറുത്തുമാറ്റിയതെന്നുമാണ് വിഷ്ണു ജയിൽ അധികൃതരോട് പറഞ്ഞത്. അതേസമയം, ഇയാളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തിൽ മറ്റ് തടവുകാർക്ക് പങ്കുണ്ടോ എന്നതിൽ സംശയമുണ്ടെന്നും തടവുകാർ തമ്മിലുള്ള പ്രശ്‌നങ്ങളാണോ കാരണമെന്നും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP