Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എക്സ്-ട്രോണിക് സിവിടിയും ടർബോ എഞ്ചിനുമായി പുതിയ നിസ്സാൻ കിക്ക്സ് 2020

സ്വന്തം ലേഖകൻ

കൊച്ചി: പുതിയ നിസ്സാൻ കിക്ക്സ് 2020 ഉടൻ ഇന്ത്യയിൽ വിപണിയിലെത്തും.ഈ ശ്രേണിയിലെ തന്നെ ഏറ്റവും ശക്തമായ എഞ്ചിനായ നിസ്സാൻ ടർബോയാണ് വാഹനത്തിന്റേത്. ഏറെ പ്രശംസ നേടിയ നിസ്സാന്റെ എക്സ്-ട്രോണിക് സിവിടി ട്രാന്മിഷനോടെയാണ് വാഹനമെത്തുന്നത്.

'ജാപ്പനീസ് എഞ്ചിനീയറിംഗും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ നിസ്സാൻ കിക്ക്സ് 2020 നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്യബോധമുള്ളതും ബുദ്ധിപരവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന നിസ്സാൻ കിക്ക്സിന് ഉയർന്ന ബിൽറ്റ് ഇൻ ക്വാളിറ്റിയാണുള്ളത്. ബെസ്റ്റ് ഇൻ-ക്ലാസ് ടർബോ എഞ്ചിൻ, ബെസ്റ്റ് ഇൻ-ക്ലാസ് എക്സ്-ട്രോണിക് സിവിടി ട്രാൻസ്മിഷൻ എന്നിവയാണ് പുതിയ നിസ്സാൻ കിക്ക്സിന് കരുത്ത് പകരുന്നത്. മികച്ച ഇന്ധനക്ഷമതയും ത്വരണവും വാഹനം വാഗ്ദാനം ചെയ്യുന്നു.' നിസാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

നാല് സിലിണ്ടറുള്ള എച്.ആർ 13 ഡി.ഡി.ടി 1.3 ലിറ്റർ ടർബോ ചാർജിഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. 156 പി.എസ് കരുത്തും 254 എൻ.എം ടോർക്കുമുണ്ട്. നിസ്സാൻ ജി.ടി-ആർ എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്നതരം സിലിണ്ടർ കോട്ടിങ് ടെക്നോളജിയാണ് എച്.ആർ 13 ഡി.ഡി.ടി എഞ്ചിനിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് എഞ്ചിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉയർന്ന ഇന്ധനക്ഷമത, മികച്ച പ്രകടനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.പുതിയ നിസ്സാൻ എക്സ്-ട്രോണിക് സിവിടിയുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാൻ കിക്കസ് സിവിടിക്ക് ഈ ക്ലാസിലെ തന്നെ മികച്ച ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുണ്ട്.

എട്ട് ഘട്ടമുള്ള എം മോഡ് ട്രാൻസ്മിഷനാണ് എക്സ്-ട്രോണിക് സിവിടി ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നത്. ഇത് എം ടി ട്രാൻസ്മിഷൻ പോലുള്ള അനുഭവം നൽകുന്നു. പുതിയ നിസ്സാൻ എക്സ്-ട്രോണിക് സിവിടി 40% കുറവ് ഫ്രിക്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന ഇന്ധന ക്ഷമതയ്ക്കും മികച്ച ത്വരിത പ്രതികരണത്തിനും ഇത് കാരണമാകുന്നു.ഇന്റലിജന്റ് ടെക്നോളജിയുടെയും ക്ലാസ്-ലീഡിങ് പ്രീമിയം-നെസിന്റെയും അസാധാരണമായ സംയോജന വാഹന പാക്കേജായിരിക്കും പുതിയ നിസ്സാൻ കിക്ക്സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP