Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഈ വർഷം ചിത്രാപൗർണമി ഉത്സവം ഉണ്ടാകില്ല; തീരുമാനം ഉണ്ടായത് ഇടുക്കി-തേന കളക്ടർമാരുടെ ചർച്ചയിൽ; കോവിഡുകാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്തെന്ന് വിശദീകരണം

മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഈ വർഷം ചിത്രാപൗർണമി ഉത്സവം ഉണ്ടാകില്ല; തീരുമാനം ഉണ്ടായത് ഇടുക്കി-തേന കളക്ടർമാരുടെ ചർച്ചയിൽ; കോവിഡുകാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്തെന്ന് വിശദീകരണം

സ്വന്തം ലേഖകൻ

കൽപ്പറ്റ: കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഈ വർഷം ചിത്രാപൗർണമി ഉത്സവം ഉണ്ടാകില്ല. മെയ് ഏഴിനാണ് ഈ വർഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്.

ഇതു സംബന്ധിച്ച് ഇടുക്കി കളക്ടർ എച്ച്. ദിനേശൻ തേനി കളക്ടർ എം പല്ലവി ബൽദേവുമായി നടത്തിയ ചർച്ചയിലാണ് ഉത്സവം പൂർണമായി വേണ്ടെന്നു വയ്ക്കാൻ തീരുമാനമായത്. കേരളത്തിൽ നിന്നു തമിഴ്‌നാട്ടിൽ നിന്നുമായി ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഒരു ദിവസത്തെ ചിത്രപൗർണമി ഉത്സവം കൊവിഡിന്റെ സാഹചര്യത്തിൽ നടത്താൻ കഴിയില്ല.

എല്ലാ വർഷവും രണ്ടു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പുകളുടെ ചുമതലയിൽ ദിവസങ്ങൾ നീളുന്ന വലിയ തയ്യാറെടുപ്പുകൾക്കു ശേഷമാണ് ചിത്രാപൗർണമി നാളിൽ ഉത്സവം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP