Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ സുന്ദരിയെ കണ്ടാൽ ആരും ഒന്നു നോക്കി പോകും; പ്രായം കേട്ടാലോ കണ്ണു തള്ളും: സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി 45കാരിയും മൂന്ന് മക്കളുടെ അമ്മയുമായ ബ്രിട്ടീഷ് സുന്ദരി

ഈ സുന്ദരിയെ കണ്ടാൽ ആരും ഒന്നു നോക്കി പോകും; പ്രായം കേട്ടാലോ കണ്ണു തള്ളും: സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി 45കാരിയും മൂന്ന് മക്കളുടെ അമ്മയുമായ ബ്രിട്ടീഷ് സുന്ദരി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. ഈ ബ്രിട്ടീഷ് സുന്ദരിയെ കണ്ടാൽ ആരും ആ സന്തൂറിന്റെ പരസ്യം ഒന്നു മനസ്സിലെങ്കിലും പറഞ്ഞ് പോകും. വയസ്സ് 45 ആയെങ്കിലും മൂന്ന് മക്കളുടെ അമ്മയാണെങ്കിലും ഇപ്പോൾ കണ്ടാലും മധുര പതിനേഴാണെന്നേ ആർക്കും തോന്നൂ. തന്നെ നോക്കി അത്ഭുതപ്പെടുന്നവർക്കായി സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുകയാണ് അബിഗെയിൽ ഒ നെയിൽ എന്ന ഈ സുന്ദരിയായ വീട്ടമ്മ.

ആഴ്ചയിൽ പലതവണ തന്റെ ശരീരം ഉപ്പു കൊണ്ട് സ്‌ക്രബ് ചെയ്യുമെന്ന് അബിഗെയിൽ പറയുന്നു. ഉപ്പ് ശരീരത്തെ മിന്നി തിളങ്ങാൻ സഹായിക്കുമെന്നാണ് ബ്രിട്ടണിലെ ന്യൂ സൗത്ത് വെയിൽസ് സ്വദേശിയായ ഈ സുന്ദരി പറയുന്നത്. മിനറൽസ് ധാരളമായതിനാലാണ് ബോഡി സ്‌ക്രബ്ബിന് സാൾട്ട് ഉപയോഗിക്കുന്നതെന്നും ഇവർ പറയുന്നു. 50 ശതമാനം സെലറ്റിക് സാൾട്ട് ആണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇതിനൊപ്പം 50 ശതമാനം എപ്‌സം അല്ലെങ്കിൽ മഗ്നീഷ്യം സാൾട്ട് ചേർത്ത് ശരീരം മുഴുവൻ സ്‌ക്രബ് ചെയ്യുകയാണ് പതിവ്. ഇതിലേക്ക് എണ്ണയും മഞ്ഞളും വാനില, ക്ലേ, കൊക്കോ എന്നിവയും ചേർക്കാറുണ്ട്. സ്‌കിൻ സെറമായി കറ്റാർ വാഴയും ആന്റി ഏജിങ് ഫേസ് മാസ്‌ക്കായി പച്ച കൊക്കോയുമാണ് ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP