Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയ്ക്ക് ശേഷം ലോകത്തെ വിഴുങ്ങാൻ കൊലയാളി തേനീച്ചകൾ എത്തുമോ? അമേരിക്കയിൽ എത്തിയ തേനീച്ചകളിൽ ഒന്ന് ഒരു മിനറ്റ് കൊണ്ട് ഒരു എലിയെ കടിച്ചു കൊല്ലുന്ന വീഡിയോ ലോകത്തെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?

കൊറോണയ്ക്ക് ശേഷം ലോകത്തെ വിഴുങ്ങാൻ കൊലയാളി തേനീച്ചകൾ എത്തുമോ? അമേരിക്കയിൽ എത്തിയ തേനീച്ചകളിൽ ഒന്ന് ഒരു മിനറ്റ് കൊണ്ട് ഒരു എലിയെ കടിച്ചു കൊല്ലുന്ന വീഡിയോ ലോകത്തെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?

സ്വന്തം ലേഖകൻ

കൊറോണയ്ക്ക് ശേഷം ലോകത്തെ വിഴുങ്ങാൻ കൊലയാളി തേനീച്ചകൾ എത്തുമോ? അമേരിക്കയിൽ നിന്നുള്ള ഒരു വീഡിയോ ലോകത്തെ തന്നെ ഭയപ്പെടുത്തുകയാണ്. കൊലയാളി തേനീച്ച ഒരു മിനറ്റിൽ താഴെ സമയം കൊണ്ട് ഒരു എലിയെ കുത്തിക്കൊലപ്പെടുത്തുന്ന വീഡിയോ ആണ് അമേരിക്കയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. എലിയെ മാത്രമല്ല മറ്റ് മൃഗങ്ങളേയും മനുുഷ്യരെ പോലും കൊല്ലാൻ മാത്രം വിഷമുള്ളതാണ് ഈ തേനീച്ചകൾ.

ഏഷ്യയിൽ നിന്നുള്ള ഈ തേനീച്ചകൾ ഓരോ വർഷവും ഈസ്റ്റ് ഏഷ്യയിൽ 50 ആളുകളെയാണ് കുത്തി കൊല്ലുന്നത്. തേനീച്ച എലിയെ കൊല്ലുന്നതിന്റെ ഫോൺ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകത്തെ ഭയപ്പെടുത്തുന്നത്. തറയിൽ കിടന്ന് എലിയും തേനീച്ചയും തമ്മിൽ കടി കൂടുന്നത് കാണാം. എലിയുടെ പിന്നിൽ പിടികൂടിയ തേനീച്ച ഒടുവിൽ എലിയെ കടിച്ചു കൊല്ലുകയും ചെയ്തു. ഒരു മിനറ്റിൽ താഴെ സമയത്തിനുള്ളിലാണ് കൊലപാതകവും ഇരുവരും തമ്മിലുള്ള കടിപിടിയും എല്ലാം നടന്നത്. എലിയെ കൊന്ന ശേഷം തേനീച്ച പറന്ന് പോവുകയും ചെയ്തു.

എന്നാൽ ഈസ്റ്റ് ഏഷ്യയിൽ നിന്നും ഈ കൊലയാളി തേനിച്ചകൾ എങ്ങിനയാണ് അമേരിക്കയിൽ എത്തിയതെന്ന് വ്യക്തമല്ല. ഇത് തന്നെയാണ് ലോകത്തെ ഭയപ്പെടുത്തുന്നതും. സാധാരണ തേനീച്ചകളേക്കാളും രണ്ടിരട്ടി വലിപ്പമുണ്ട് ഈ തേനീച്ചകൾക്ക്. ഈ തേനീച്ചയുടെ കൊമ്പിൽ കൊടിയ വിഷമാണ് ഉള്ളത്. ന്യൂറോടോക്‌സിൻ എന്ന വിഷം കാർഡിയാക് അറസ്റ്റിനും അനഫിലിറ്റിക് ഷോക്കിനും കാരണമാകുകയും പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP