Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബുദാബി, റിയാദ്, ദോഹ എന്നിവടങ്ങളിൽ നിന്ന് ആദ്യ ദിനം കൊച്ചിയിലേക്ക് വിമാനങ്ങൾ; ദുബായി നിന്നുള്ള ഫ്‌ളൈറ്റ് കോഴിക്കോട്ടേക്ക്; നാവിക സേനയുടെ കപ്പലും ആദ്യം എത്തുന്നത് കേരളത്തിന്റെ തീരത്ത്; വ്യാഴാഴ്ച കേരളത്തിൽ എത്തുക 800 പ്രവാസികൾ; ഒരാഴ്ച കൊണ്ട് 2500 ഓളം പേർ മടങ്ങിയെത്തും; ക്വാറന്റൈൻ വീട്ടിലാക്കാൻ നിർദ്ദേശവുമായി കേരളം; അമേരിക്കയിലേക്കും ബ്രിട്ടണിലേക്കും അടക്കം വിമാനങ്ങൾ അയക്കും; ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് കോവിഡുകാലത്ത് ഇന്ത്യ

അബുദാബി, റിയാദ്, ദോഹ എന്നിവടങ്ങളിൽ നിന്ന് ആദ്യ ദിനം കൊച്ചിയിലേക്ക് വിമാനങ്ങൾ; ദുബായി നിന്നുള്ള ഫ്‌ളൈറ്റ് കോഴിക്കോട്ടേക്ക്; നാവിക സേനയുടെ കപ്പലും ആദ്യം എത്തുന്നത് കേരളത്തിന്റെ തീരത്ത്; വ്യാഴാഴ്ച കേരളത്തിൽ എത്തുക 800 പ്രവാസികൾ; ഒരാഴ്ച കൊണ്ട് 2500 ഓളം പേർ മടങ്ങിയെത്തും; ക്വാറന്റൈൻ വീട്ടിലാക്കാൻ നിർദ്ദേശവുമായി കേരളം; അമേരിക്കയിലേക്കും ബ്രിട്ടണിലേക്കും അടക്കം വിമാനങ്ങൾ അയക്കും; ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് കോവിഡുകാലത്ത് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: കോവിഡ് ഒഴിപ്പിക്കലിൽ ആദ്യ ദിവസം കേരളത്തിൽ എത്തുക 800 പ്രവാസികൾ. ഒരാഴ്ച കൊണ്ട് 2500 ഓളം പേരെത്തും. ആദ്യഘട്ടത്തിൽ അമേരിക്കയിലേക്കും വിമാനങ്ങളുണ്ട്. കേരളത്തിലേക്ക് ആദ്യ ദിവസം നാല് വിമാനങ്ങളാണുള്ളത്. ആദ്യ സംഘത്തിൽ മടങ്ങുന്നവരുടെ പട്ടിക യുഎയിലെ ഇന്ത്യൻ എംബസി തയ്യാറാക്കി. അബുദാബി - കൊച്ചി, ദുബായ് - കോഴിക്കോട്, റിയാദ്-കൊച്ചി, ദോഹ-കൊച്ചി എന്നിങ്ങനെയാണ് ആദ്യവിമാനങ്ങൾ കേരളത്തിലേക്ക് സർവ്വീസ് നടത്തുക. വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവ്വീസ് ഉണ്ടാകും. എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി പേരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴാം തീയതിയാണ് ആദ്യ വിമാനം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുക,

വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകൾ പുറപ്പെട്ടത്. ഐഎൻഎസ് ശ്രാദുൽ ദുബായിലേക്കു തിരിച്ചു. ജലാശ്വ, മഗർ കപ്പലുകൾ മാലദ്വീപിലേക്കും. തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പലിൽ എത്തിച്ചേരുക. മാലിയിൽ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യൻ പ്രവാസികളെ തിരിച്ചെത്തിക്കാൻ 14 യുദ്ധക്കപ്പലുകളാണു നാവികസേന തയാറാക്കി നിർത്തിയത്. ഇതിൽ നാലെണ്ണമാണ് ഇന്നലെ പുറപ്പെട്ടത്. എത്ര പേരെ തിരികെയെത്തിക്കണമെന്നു നിശ്ചയിച്ച ശേഷം കൂടുതൽ കപ്പലുകൾ അയയ്ക്കും.

എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് മടക്കിയെത്തിക്കുന്നവരുടെ ആദ്യ പട്ടിക. പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. ഇവരോട് എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ഇവരോട് നിർദ്ദേശിക്കും. പണം പ്രവാസികൾ തന്നെ നൽകണം. കോവിഡ് ലക്ഷണം ഇല്ലാത്തവരെ മാത്രമേ കൊണ്ട് വരുകയുള്ളു.

ഇന്ത്യയിൽ എത്തിയാൽ ഉടൻ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണം. തുടർന്ന് 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ആശുപത്രിയിലോ, പ്രത്യേകമായി സജ്ജീകരിക്കുന്ന സ്ഥലനങ്ങളിലോ ആണ് ക്വാറന്റൈനിൽ കഴിയേണ്ടത്. ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവും പ്രവാസി തന്നെ വഹിക്കണം. 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് തെളിഞ്ഞാൽ വീട്ടിലേക്ക് പോകാം. ഇതിൽ കേരളത്തിന് ചില അഭിപ്രായങ്ങളുണ്ട്. മലയാളികളെ രോഗികൾ അല്ലെങ്കിൽ വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ അനുവദിക്കണമെന്ന നിർ്‌ദേശം കേന്ദ്രത്തിന് മുന്നിൽ കേരളം വയ്ക്കും.

ഇന്ത്യയിലെ മെഡിക്കൽ പരിശോധന, ക്വാറന്റൈൻ എന്നിവ സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്വകാര്യ വിമാന കമ്പനികളും പ്രവാസികളെ കൊണ്ട് വരുന്നതിന് ഗൾഫ് മേഖലയിൽ നിന്ന് സർവീസ് നടത്തും. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വെബ്‌സൈറ്റ്, ട്രാവൽസ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അധികൃതർ അറിയിച്ചു. അതേസമയം അബുദാബി - കൊച്ചി റൂട്ടിലേക്ക് ഒരു ടിക്കറ്റിന് 13,000 രൂപയാണ് ഏകദേശ നിരക്ക്. യാത്ര ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കോവിഡ് 19 പരിശോധന നടത്തേണ്ടതുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

അയൽ രാജ്യങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ കപ്പലുകൾ അയച്ച നാവികസേന, ഇതാദ്യമായാണ് കോവിഡ് രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കാൻ മുന്നിട്ടിറങ്ങുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു യുദ്ധക്കപ്പലുകൾ അയയ്ക്കാൻ സന്നദ്ധമാണെന്നു കേന്ദ്ര സർക്കാരിനെ സേന നേരത്തേ അറിയിച്ചിരുന്നു. ദൗത്യത്തിനു പുറപ്പെടാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്രം നൽകുകയായിരുന്നു.

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. കേരളം ഇതിന് എല്ലാ രീതിയിലും സജ്ജമാണ്. പ്രവാസികൾക്ക് തിരികെയെത്താനുള്ള മുൻ?ഗണനാക്രമം എംബസിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്താനുള്ള പ്രവാസികളുടെ രജിസ്‌ട്രേഷൻ നോർക്ക വഴിയാക്കിയത് കൃത്യമായ കണക്കു കിട്ടാൻ വേണ്ടിയാണ്. ഇവരുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കേണ്ടി വരും.

ഇതിന് കേന്ദ്രസർക്കാരിന്റേത് ഉൾപ്പടെയുള്ള സഹായം തേടും. യാത്രാചെലവിന്റെ പേരിലുയരുന്ന വിവാദങ്ങൾ ആവശ്യമില്ലാത്തതാണെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP