Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കൻഡ് നേരം ശ്വാസം പിടിച്ചു നിൽക്കാൻ കഴിയുന്നവർക്ക് കൊറോണ ബാധയില്ല; കടുകെണ്ണ മൂക്കിലൊഴിച്ചാൽ കൊറോണ വൈറസ് നശിക്കപ്പെടും: വിഡ്ഡിത്തരങ്ങൾ വിളമ്പി ബാബാ രാംദേവ്

ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കൻഡ് നേരം ശ്വാസം പിടിച്ചു നിൽക്കാൻ കഴിയുന്നവർക്ക് കൊറോണ ബാധയില്ല; കടുകെണ്ണ മൂക്കിലൊഴിച്ചാൽ കൊറോണ വൈറസ് നശിക്കപ്പെടും: വിഡ്ഡിത്തരങ്ങൾ വിളമ്പി ബാബാ രാംദേവ്

സ്വന്തം ലേഖകൻ

കോവിഡ് രോഗികൾക്ക് സ്വയം ചികിത്സാ രീതികൾ പറഞ്ഞ് നൽകി ബാബാ രാംദേവ്. കോവിഡ്-19 രോഗബാധയുണ്ടോ എന്നറിയാൻ ഒരാൾ 30 സെക്കൻഡ് നേരം ശ്വാസം പിടിച്ചിരുന്നാൽ മതിയെന്നും മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി കൊറോണ വൈറസ് നശിപ്പിക്കപ്പെുടുമെന്നുമാണ് ബാബാ രാംദേവ് പറയുന്നത്. ഏപ്രിൽ 25 ന് ആജ് തക് ചാനലുമായി നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലാണ് ബാബാ രാംദേവ് ഈ അവകാശ വാദങ്ങൾ ഉന്നയിച്ചത്.

ഒരാൾക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കൻഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനിൽക്കാൻ സാധിച്ചാൽ അയാൾക്ക് കോവിഡ്-19 ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാൻ സാധിക്കുമെന്നാണ് ബാബാ രാംദേവ് വീഡിയോയിൽ പറയുന്നത്.

വീഡിയോയുടെ ആറാം മിനിറ്റിൽ കടുകെണ്ണ മൂക്കിലൊഴിക്കുന്നതിലുടെ കൊറോണ വൈറസിവനെ വയറിലേക്ക് തള്ളിയിറക്കാനാവുമെന്നും വയറിനുള്ളിലെ ആസിഡിൽ വെച്ച് അവ നശിപ്പിക്കപ്പെടുമെന്നും ബാബാ രാംദേവ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP