Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവശനിലയിലായ രോഗിയെ എടുക്കാൻ അതിവേഗതയിൽ പോയ ആംബുലൻസ്; എതിരെ വന്ന കാർ വില്ലനായപ്പോൾ ഇടിച്ചു കയറ്റിയത് റോഡരികിലെ വീട്ടിലേക്ക്; വീട്ടിലുള്ളവർ അടുക്കളയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി; അന്തിക്കാട്ട് മരിച്ചത് ഒരു മാസം മുമ്പ് പിഎച്ച് സിയിൽ ജോലിക്കെത്തിയ മിടുമിടുക്കി; 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോലി ഏറ്റെടുത്തത് രണ്ടാഴ്ച മുമ്പ്; അവധി മാറ്റി നൽകി തിങ്കളാഴ്ച ഡോണ ജോലിക്കെത്തിയത് മരണ യാത്രയ്ക്ക്; ദുഃഖം കടിച്ചമർത്താനാവാതെ പെരിങ്ങോട്ടുകര ഗ്രാമം

അവശനിലയിലായ രോഗിയെ എടുക്കാൻ അതിവേഗതയിൽ പോയ ആംബുലൻസ്; എതിരെ വന്ന കാർ വില്ലനായപ്പോൾ ഇടിച്ചു കയറ്റിയത് റോഡരികിലെ വീട്ടിലേക്ക്; വീട്ടിലുള്ളവർ അടുക്കളയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി; അന്തിക്കാട്ട് മരിച്ചത് ഒരു മാസം മുമ്പ് പിഎച്ച് സിയിൽ ജോലിക്കെത്തിയ മിടുമിടുക്കി; 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോലി ഏറ്റെടുത്തത് രണ്ടാഴ്ച മുമ്പ്; അവധി മാറ്റി നൽകി തിങ്കളാഴ്ച ഡോണ ജോലിക്കെത്തിയത് മരണ യാത്രയ്ക്ക്; ദുഃഖം കടിച്ചമർത്താനാവാതെ പെരിങ്ങോട്ടുകര ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

അന്തിക്കാട്: കൊറോണക്കാലത്ത് കേരളത്തെ നടുക്കി വീണ്ടും അപകട മരണം. ആൽ സെന്ററിൽ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സിഎച്‌സി) 108 ആംബുലൻസും കാറും കൂട്ടിയിടിച്ചു നഴ്‌സാണ് മരിച്ചു. തലകീഴായി മറിഞ്ഞ ആംബുലൻസിലുണ്ടായിരുന്ന നഴ്‌സ് പെരിങ്ങോട്ടുകര താണിക്കൽ ചെമ്മണത്ത് വർഗീസിന്റെ മകൾ ഡോണയാണ് (23) മരിച്ചത്.

ഇന്നലെ രാത്രി ഏഴുമണിയോടെ കാഞ്ഞാണിയിൽ നിന്ന് ഒരു രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പോകുമ്പോഴായിരുന്നു അപകടം. ആംബുലൻസിന്റെ വാതിൽ വെട്ടിപൊപൊളിച്ചാണ് ഡ്രൈവറെയും നഴ്‌സിനെയും പൊലീസും നാട്ടുകാരും ചേർന്നു പുറത്തെടുത്തത്. കുണ്ടോളി ബിന്ദു നന്ദകുമാറിന്റെ മതിലും വീടുമാണ് ആംബുലൻസ് ഇടിച്ചു തകർന്നത്.

ആംബുലൻസ് ഇടിച്ചുകയറി സമീപത്തെ വീടിന്റെ മതിൽ തകർന്നു. ഗേറ്റിന്റെ കോൺക്രീറ്റ് തൂണുകൾ വീടിന്റെ നടുത്തളത്തിലേക്കു തെറിച്ചു വീണു. ആംബുലൻസ് ഡ്രൈവർ കണ്ണൻ (29) തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഡോണയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോസിയാണ് ഡോണയുടെ അമ്മ. സഹോദരങ്ങൾ: വിറ്റോ, ഡാലി

എതിരേ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു.മതിൽ പൂർണമായി തകർന്നു.വാരിയെല്ലിന് ഗുരുതര പരുക്കേറ്റ ഡോണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അജയ കുമാർ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. അവശനിലയിലായ രോഗിയെ എടുക്കാനായി പോകുമ്പോഴായിരുന്നു അപകടം

കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടു മതിലിലും വീടിെന്റ ചുമരിലും ഇടിച്ച് മറിയുകയായിരുന്നു. വീട്ടുകാർ പിറക് വശത്ത് അടുക്കളയിൽ ആയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇടിച്ച് മറിഞ്ഞ് തകർന്ന ആംബുലൻസിനുള്ളിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്.

ഒരു മാസം മുമ്പാണ് ഡോണ അന്തിക്കാട് പി.എച്.സിയിൽ ജോലിയിലെത്തിയത്. തിങ്കളാഴ്ച അവധിയിലായിരുന്നെങ്കിലും മറ്റൊരു നേഴ്‌സിന് അവധി മാറ്റി നൽകി പകരക്കാരിയായി കയറിയതായിരുന്നു. അപകടത്തിൽപ്പെട്ടവരെ പെരിങ്ങോട്ടുകര സർവതോഭദ്രം ആംബുലൻസിലാണ് തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ ഡോണ മരിച്ചു.

ഡോണ വർഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. രണ്ട് ആഴ്ചയായി അന്തിക്കാട് ആശുപത്രിയിലെ 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ വർഗീസ്. ഡോണയുടെ മരണത്തിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP