Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരുണേട്ടാ സന്തോഷായില്ലേ എന്ന ആ മാസ് ഡയലോഗിന് എട്ടു വയസ്സ്; ദുബായ്ക്കാരന്റെ ഭാര്യയായി ഡയമണ്ട് നെക്ക്‌ലസിലൂടെ സിനിമാ ലോകത്തേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അനുശ്രീ: മലയാള സിനിമയിലെ എട്ടാം വർഷത്തിൽ ലാൽ ജോസിന് നന്ദി പറഞ്ഞ് അനുശ്രീ

അരുണേട്ടാ സന്തോഷായില്ലേ എന്ന ആ മാസ് ഡയലോഗിന് എട്ടു വയസ്സ്; ദുബായ്ക്കാരന്റെ ഭാര്യയായി ഡയമണ്ട് നെക്ക്‌ലസിലൂടെ സിനിമാ ലോകത്തേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അനുശ്രീ: മലയാള സിനിമയിലെ എട്ടാം വർഷത്തിൽ ലാൽ ജോസിന് നന്ദി പറഞ്ഞ് അനുശ്രീ

സ്വന്തം ലേഖകൻ

ഏറെ കാലത്തിന് ശേഷം മലയാളികൾക്ക് ലഭിച്ച മലയാളിത്തം നിറഞ്ഞ നടിയാണ് അനുശ്രീ. അഭിനയത്തിലെ വേറിട്ട ശൈലി കൊണ്ടും അനുശ്രീ പ്രേക്ഷകരെ കയ്യിലെടുത്തു. ലാൽജോസിന്റെ ഡയമണ്ട് നെക്ക്ലെസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാളസിനിമാലോകത്തേക്ക് കാലെടുത്തു വെച്ചത്. ആദ്യ സിനിമയിൽ തന്നെ അനുശ്രീ ഹിറ്റ് ആകുകയും ചെയ്തു.

ദുബായ്ക്കാരന്റെ ഭാര്യയായെത്തിയ നാടൻ പെൺകുട്ടിയും അവളുടെ അരുണേട്ടാ സന്തോഷായില്ലേ എന്ന ഡയലോഗും വളരെ പെട്ടെന്നാണ് പ്രേക്ഷകമനസ്സിൽ ഇടം പിടിച്ചത്. ഡയമണ്ട് നെക്ക്ലേസ് റിലീസായി എട്ടു വർഷം പൂർത്തിയാകുന്ന ദിവസം ചിത്രത്തെക്കുറിച്ചും സിനിമയിലെ തന്റെ രംഗപ്രവേശത്തെക്കുറിച്ചും ഓർമ്മിക്കുകയാണ് അനുശ്രീ.

തന്നെ ഡയമണ്ട് നെക്ക്ലേസിലൂടെ മലയാളികൾക്കുമുന്നിൽ അവതരിപ്പിച്ചതിന് ലാൽജോസിനോട് നന്ദി പറഞ്ഞുകൊണ്ടാണ് അനുശ്രീയുടെ പോസ്റ്റ്. ലാൽ സാർ ഇങ്ങനെ ഒരു അവസരം തന്നില്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലായിരുന്നെന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അനുശ്രീ പറയുന്നു.

2012 മെയ് നാലിനായിരുന്നു ഡയമണ്ട് നെക്ക്ലേസ് റിലീസ് ആയത്. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റേതായിരുന്നു തിരക്കഥ. ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. സമീർ താഹിർ ആയിരുന്നു ഛായാഗ്രഹണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP