Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സംഘത്തിന് അകമ്പടി നൽകിയ വാഹനത്തിലെ ബിഎസ്എഫ് ഡ്രൈവർക്ക് കോവിഡ്; പശ്ചിമ ബം​ഗാളിൽ 50 ജവാന്മാരെ ക്വാറന്റൈനിലാക്കി

കേന്ദ്ര സംഘത്തിന് അകമ്പടി നൽകിയ വാഹനത്തിലെ ബിഎസ്എഫ് ഡ്രൈവർക്ക് കോവിഡ്; പശ്ചിമ ബം​ഗാളിൽ 50 ജവാന്മാരെ ക്വാറന്റൈനിലാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേന്ദ്ര സംഘത്തിന് (ICMT) അകമ്പടി നൽകിയ വാഹനത്തിലെ ബിഎസ്എഫ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊൽക്കത്തയിൽ ഇയാളുമായി ഇടപഴകിയ 50 ജവാന്മാരെ ക്വാറന്റൈനിലാക്കി. ഡ്രൈവറുമായി അടുത്ത് ഇടപഴകിയിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി കേന്ദ്രസംഘത്തിലെ അംഗങ്ങളോട് സ്വയംനിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദ്ദേശിച്ചതായാണ് വിവരം.

കോവിഡ് പോസിറ്റീവായ ഡ്രൈവർക്കൊപ്പം നാല് ജവാന്മാരാണ് അകമ്പടി വാഹനത്തിൽ യാത്ര ചെയ്തിരുന്നതെന്നും ഇയാളുമായി ഇടപഴകിയ 50 ജവാന്മാരെ ക്വാറന്റൈനിലാക്കിയതായും ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി. ഇതിൽ 15 പേർ സാൾട്ട് ലെയ്ക്കിലെ ബിഎസ്എഫ് ആശുപത്രിയിലും 30 പേർ ബിഎസ്എഫ് ബെറ്റാലിയനിലുമാണ് ക്വാറന്റൈനിലുള്ളത്.

പശ്ചിമ ബംഗാളിൽ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ പ്രത്യേക കേന്ദ്രസംഘം രണ്ടാഴ്ചത്തെ പരിശോധനകൾ പൂർത്തിയാക്കി തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. സംസ്ഥാന സർക്കാർ പുറത്തുവിട്ട കോവിഡ് വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ച ശേഷമാണ് കേന്ദ്ര സംഘം മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP