Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോട് ഇന്നും എക്സൈസിന്റെ വ്യാജമദ്യവേട്ട; പിടികൂടി നശിപ്പിച്ചത് 250 ലിറ്റർ വാഷ്; ലോക്ഡൗൺ കാലത്തു മാത്രം രജിസ്റ്റർ ചെയ്തത് 35 കേസുകൾ; പിടികൂടാനായത് 4 പ്രതികളെ മാത്രം; പരിശോധന വിവരങ്ങൾ ചോരുന്നതായും ആരോപണം

കോഴിക്കോട് ഇന്നും എക്സൈസിന്റെ വ്യാജമദ്യവേട്ട; പിടികൂടി നശിപ്പിച്ചത് 250 ലിറ്റർ വാഷ്; ലോക്ഡൗൺ കാലത്തു മാത്രം രജിസ്റ്റർ ചെയ്തത് 35 കേസുകൾ; പിടികൂടാനായത് 4 പ്രതികളെ മാത്രം; പരിശോധന വിവരങ്ങൾ ചോരുന്നതായും ആരോപണം

ജാസിം മൊയ്ദീൻ

 കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നും എക്സൈസ് വകുപ്പിന്റെ വ്യാജമദ്യവേട്ട. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് സമീപത്ത് നിന്നും 250 ലിറ്റർ വാഷ് കണ്ടെടുത്തു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.ആർ അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമ്മാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.

രാജ്യത്താകെ ലോക്ഡൗൺ നീട്ടുകയും സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും വ്യാജമദ്യവേട്ട ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്. കഴിഞ്ഞ ദിവസം ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന റെയ്ഡുകളിൽ 360 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വ്യജവാറ്റിനുള്ള ശ്രമങ്ങൾക്ക് എക്സൈസ് തടയിട്ടത്. കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിനു പരിധിയിൽ രണ്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്.

വിയ്യൂർ, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നടന്ന റെയ്ഡുകളിൽ 200 ലിറ്റർ വീതം കൊള്ളുന്ന ഒരു ബാരലും 80 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലിലുമായി സൂക്ഷിച്ചിരുന്ന വ്യാജമദ്യ നിർമ്മാണത്തിനായുള്ള വാഷും അനുബന്ധ സാമഗ്രികളുമാണ് എക്‌സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പരിശോധ നടക്കുമെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതിയെക്കുറിച്ച് ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സംഘം അറിയിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ജില്ലയിലാകെ ഈ ലോക്ഡൗൺ കാലയളവിൽ 35 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. ഇതുവരെ 6000 ലിറ്ററിലധികം വാഷും അനുബന്ധ സാമഗ്രികളും സംഘം പുടിച്ചെടുത്ത് നശിപ്പിച്ചു. വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ റെയ്ഡുകൾക്കാണ് എക്‌സൈസ് വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അതേ സമയം ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഇതുവരെയും നാല് പ്രതികളെ മാത്രമാണ് പിടികൂടാനായിട്ടുള്ളത്. പലപ്പോഴും പരിശോധനക്കായി എക്സൈസ് സംഘം എത്തുമ്പോൾ പ്രതികൾ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പരിശോധനക്കായി എക്സൈസ് സംഘം ഓഫീസിൽ നിന്നിറങ്ങുമ്പോൾ തന്നെ വാറ്റ് കേന്ദ്രങ്ങളിൽ വിവരം ലഭിക്കുന്നുണ്ട്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നൽകുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലയിടത്തും സംഘം പരിശോധന നടത്തിയത്. സംഘത്തിൽ തന്നെയുള്ളവർ പരിശോധ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകുന്നതായി ആക്ഷേപമുണ്ട്. ഇതിനാലാണ് പ്രതിൾക്ക് കൃത്യ സമയത്ത് രക്ഷപ്പെടാനാകുന്നതെന്നും എക്സൈസ് സംഘത്തിന് രഹസ്യമായി വിവരം നൽകുന്നവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP