Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പാളിച്ച; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള മലയാളി കുടുംബങ്ങളുടെ മടങ്ങിവരവ് വൈകി; വഴിയിൽ കുടുങ്ങിയത് രോഗികളും ഗർഭിണികളും അടങ്ങിയ ഒട്ടനവധി മലയാളി കുടുംബങ്ങൾ; എല്ലാവരും നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളി കുടുംബങ്ങൾ; അഞ്ച് ചെക്ക് പോസ്റ്റ് വഴിയുള്ളവർക്കും പാസ് ലഭിച്ചപ്പോൾ പാസില്ലാത്തത് ആര്യങ്കാവ് വഴിയുള്ളവർക്ക് മാത്രം; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള നോർക്ക പാസ് നാളെ രാവിലെ മുതലെന്ന് പുനലൂർ ആർഡിഒ മറുനാടനോട്

സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പാളിച്ച; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള മലയാളി കുടുംബങ്ങളുടെ മടങ്ങിവരവ് വൈകി; വഴിയിൽ കുടുങ്ങിയത് രോഗികളും ഗർഭിണികളും അടങ്ങിയ ഒട്ടനവധി മലയാളി കുടുംബങ്ങൾ; എല്ലാവരും നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളി കുടുംബങ്ങൾ; അഞ്ച് ചെക്ക് പോസ്റ്റ് വഴിയുള്ളവർക്കും പാസ് ലഭിച്ചപ്പോൾ പാസില്ലാത്തത് ആര്യങ്കാവ് വഴിയുള്ളവർക്ക് മാത്രം; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള നോർക്ക പാസ് നാളെ രാവിലെ മുതലെന്ന് പുനലൂർ ആർഡിഒ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ കാരണം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള പാസ് നാളെ രാവിലെ മുതൽ അനുവദിക്കും. റവന്യൂ വകുപ്പ് വേണ്ടത്ര സജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി പാസ് നോർക്ക അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നു ആര്യങ്കാവ് വഴി കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയവർ പെരുവഴിയിലായി. ആശങ്കയും വർധിച്ചു. പ്രധാനമായും ആറു ചെക്ക് പോസ്റ്റുകൾ വഴിയാണ് പാസ് അനുവദിക്കുന്നത്. പാറശാല, കുമളി, വാളയാർ, മുത്തങ്ങ, കാസർകോട്, ആര്യങ്കാവ് വഴിയാണ് പാസുകൾ അനുവദിക്കുന്നത്. ഇതിൽ മറ്റു അഞ്ചു ചെക്ക് പോസ്റ്റുകളിലും ഇന്നു തന്നെ പാസ് അനുവദിച്ചിരുന്നു. ആര്യങ്കാവ് രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായ മറുപടി നോർക്കയിൽ നിന്നും റവന്യൂ അധികൃതരിൽ നിന്നും ലഭിച്ചിരുന്നില്ല.

ഗർഭിണികളും കുട്ടികളും അടക്കമുള്ള ഒട്ടനവധി മലയാളി കുടുംബങ്ങൾ ആര്യങ്കാവ് വഴി കേരളത്തിലേക്ക് മടങ്ങാൻ നോർക്കയുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്തിരുന്നു. മറ്റുള്ള ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് ലഭിക്കുകയും ആര്യങ്കാവ് വഴിയുള്ളവർക്ക് പാസ് ലഭിക്കുകയും ചെയ്യാത്തതോടെ ആശങ്ക കൂടി. പാസ് ലഭിച്ചിട്ടില്ലെങ്കിൽ ഇവർ വന്നാലും ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കുടുങ്ങും. അതുമാത്രമല്ല, നാളത്തെ സമയം വച്ചാണ് അപേക്ഷ നൽകിയിട്ടുള്ളത്. നാളെ വൈകീട്ട് എത്തണമെങ്കിൽ ഇന്നു തന്നെ തിരിക്കണം. പല ഗ്രൂപ്പിലും പ്രായമായവരും കുട്ടികളും ഗർഭിണികളുമുണ്ട്. നേരത്തെ പാസ് അനുവദിച്ചാൽ മാത്രമേ ഈ സമയത്തിനു അനുസരിച്ച് അവർക്ക് യാത്ര തിരിക്കാൻ കഴിയൂ. പൊടുന്നനെ പാസ് അനുവദിച്ചാൽ അവർക്ക് ഏത്താനും കഴിയില്ല. ഇതോടെയാണ് അനിശ്ചിതത്വവും ആശങ്കയും കൂടിയത്.

ആര്യങ്കാവ് വഴി രജിസ്റ്റർ ചെയ്തവർ പാസ് ലഭിക്കാത്തതോടെ ഈ ആവശ്യം ഉന്നയിച്ച് മറുനാടനെ ബന്ധപ്പെട്ടിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ സജ്ജീകരണങ്ങൾ ആയിട്ടില്ലെന്നാണ് തിരുവനന്തപുരം കളക്ടർ ഗോപാലകൃഷ്ണൻ മറുനാടനോട് പറഞ്ഞത്. തുടർന്നു കൊല്ലം പുനലൂർ ആർഡിഒയുമായി ബന്ധപ്പെട്ടപ്പോഴാണ് നാളെ രാവിലെ മുതൽ പാസ് ഇഷ്യു ചെയ്തു തുടങ്ങുമെന്ന് പുനലൂർ ആർഡിഒ ശശികുമാർ മറുനാടനെ അറിയിച്ചത്. നാളെ രാവിലെ മുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതരും മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്. എല്ലാ ചെക്ക് പോസ്റ്റുകളിലും സജ്ജീകരണങ്ങൾ ആയപ്പോൾ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ സന്നാഹങ്ങൾ ഏർപ്പെടുത്താൻ വൈകിയിരുന്നു. അതിർത്തിയിൽ പരിശോധന ആവശ്യമായതിനാൽ നോർക്ക ആര്യങ്കാവ് വഴി പാസ് നൽകിയില്ല.

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരാണ് ആര്യങ്കാവ് വഴി കേരളത്തിൽ എത്താൻ രജിസ്റ്റർ ചെയ്തത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ എത്തിപ്പെടാൻ ആര്യങ്കാവ് ചെക്ക് പോസ്റ്റാണ് ഏറ്റവും സഹായകരം. അതിനാലാണ് ആര്യങ്കാവ് വഴി കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. തമിഴ്‌നാടും കർണാടകയിലും ചികിത്സാ ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കാനും പോയവരാണ് ലോക്ക് ഡൗണിൽ കുടുങ്ങിയത്. സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ അവർക്കുള്ള അസുലഭമായ അവസരമാണ് നോർക്ക വെബ് സൈറ്റ് വഴി നിലവിൽ വന്നത്. ഇത്രയും കാത്ത് നിന്നിട്ടും എത്താൻ കഴിയാത്തതിന്റെ വിഷമമാണ് ആര്യങ്കാവ് വഴി ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് അനുഭവിക്കേണ്ടി വന്നത്. ഇതോടെയാണ് ഇവർ മാധ്യമങ്ങളുമായി ബന്ധപ്പെട്ടത്. മറ്റു അഞ്ചു ചെക്ക് പോസ്റ്റുകളിൽ രജിസ്റ്റർ ചെയ്തവർക്കും നോർക്ക പാസ് അനുവദിച്ചു. ആര്യങ്കാവ് വഴി രജിസ്റ്റർ ചെയ്തവർക്ക് ലഭിച്ചില്ല. ഇതോടെയാണ് ഇവരിൽ ആശങ്ക വർദ്ധിച്ചത്. ഇവരിൽ സ്ത്രീകളും കുട്ടികളും ഗർഭിണികളുമുണ്ട്. കാത്തിരിപ്പ് എത്ര നീളും എന്നറിയാത്തതിനാൽ ആശങ്ക കൂടി. നോർക്ക കൃത്യമായ മറുപടിയും നൽകിയില്ല. റവന്യൂ അധികൃതരും മറുപടി നൽകിയില്ല. നാളെ നോർക്ക പാസ് അനുവദിക്കും എന്നറിഞ്ഞതോടെയാണ് പലർക്കും ആശ്വാസമായത്. മറുനാടനെ ബന്ധപ്പെട്ട ആൽവിൻ പറഞ്ഞത് ഇങ്ങനെ:

ചികിത്സയ്ക്ക് എത്തി കുടുങ്ങി: ആൽവിൻ

ഒരു മാസം മുൻപാണ് ബംഗളൂരുവിൽ എത്തിയത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വന്നത്. പെങ്ങളുടെ കുട്ടി കൂടി ഒപ്പമുണ്ട്. കുട്ടിക്ക് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. അവരും ചികിത്സയ്ക്കാണ് വന്നത്. ഇവിടെ എത്തി മടങ്ങാൽ ശ്രമിച്ചിട്ടും അതിനു കഴിഞ്ഞില്ല. ലോക്ക് ഡൗൺ ആയിരുന്നു. തുടർന്നു അവിടെ തങ്ങി. അപ്പോഴാണ് നോർക്കയിൽ രജിസ്റ്റർ ചെയ്യണം എന്ന് അറിയുന്നത്. അതുപ്രകാരം നോർക്കയിൽ രജിസ്റ്റർ ചെയ്തു. അഞ്ചൽ സ്വദേശികൾ ആയതിനാൽ ആര്യങ്കാവ് വഴിയാണ് ചെക്ക് പോസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുള്ള ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് ലഭിച്ചു. ഞങ്ങൾ ഒട്ടുവളരെ പേർക്ക് എല്ലാം ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർ ആർക്കും പാസ് ലഭിച്ചിട്ടില്ല. നാളെ വൈകീട്ടു സമയം നൽകിയാണ് രജിസ്റ്റർ ചെയ്തത്. നോർക്കയിൽ പറഞ്ഞപ്പോൾ കൃത്യമായ മറുപടിയില്ല. റവന്യൂവിൽ നിന്നും മറുപടിയില്ല. ഇതോടെയാണ് ഞങ്ങൾ ആശങ്കയിലായത്. എല്ലാവരും മടങ്ങിയാലും ഞങ്ങൾ ഇനിയും കാത്തിരിക്കണം എന്ന് വന്നതോടെയാണ് മറുനാടനിൽ വിളിച്ചത്-ആൽവിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP