Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ 50ൽ അധികം പേർ പങ്കെടുത്താൽ 10,000 രൂപ പിഴ; പൊതുസ്ഥലത്ത് തുപ്പുന്നവരും 200 രൂപ നൽകണം; ലോക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനൊരുങ്ങി രാജസ്ഥാൻ

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ 50ൽ അധികം പേർ പങ്കെടുത്താൽ 10,000 രൂപ പിഴ; പൊതുസ്ഥലത്ത് തുപ്പുന്നവരും 200 രൂപ നൽകണം; ലോക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനൊരുങ്ങി രാജസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: കൊവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വരം കടുപ്പിച്ച് രാജസ്ഥാൻ സർക്കാർ. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കടുത്ത പിഴ ഈടാക്കാനാണ് രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. സാമൂഹിക അകലം പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുക രാജസ്ഥാൻ പകർച്ചവ്യാധി ഓർഡിനൻസ് 2020ലെ നിർദ്ദേശങ്ങളനുസരിച്ചാകും.

ഓർഡിനൻസ് പ്രകാരം സാമൂഹിക അകലം ലംഘിക്കുന്നവർക്ക് 100 രൂപയാണ് പിഴ. പൊതുസ്ഥലത്ത് പരസ്പരം കുറഞ്ഞത് ആറടി അകലമെങ്കിലും പാലിക്കണമെന്നാണ് നിർദ്ദേശമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേയമയം, വിവാഹം പോലുള്ള പരിപാടികളിൽ 50ൽ അധികം പേർ പങ്കെടുത്താൽ 10,000 രൂപയാണ് പിഴയായി ഈടാക്കുക.

സബ്ഡിവിഷണൽ മജിസ്ട്രേറ്റിനെ അറിയിക്കാതെ വിവാഹമോ മറ്റ് പരിപാടികളോ നടത്തിയാലും ഇത്തരം ആഘോഷങ്ങളിൽ സാമൂഹിക അകലം പാലിക്കാതിരുന്നാലും 5,000 രൂപ പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്. പാൻ, ഗുട്ക, പുകയില ഉത്‍പ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തിയാൽ 1000 രൂപ പിഴ ഈടാക്കും. കൂടാതെ കടകളിൽ മാസ്ക് ധരിക്കാതെ എന്ത് വിൽപ്പന നടത്തിയാലും 500 രൂപ പിഴ ഈടാക്കും. പൊതു സ്ഥലത്ത് തുപ്പുക, പൊതു സ്ഥലത്തും ജോലിസ്ഥലത്തും മാസ്ക് ധരിക്കാതിരിക്കുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ. പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 500 രൂപയാകും പിഴയായി ഈടാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP