Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോൾ പ്ലാസയുടെ ബാരിയറും തകർത്ത് സ്പിരിറ്റുമായെത്തിയ വാഹനം; ജീവൻ പണയംവെച്ചും പിടികൂടാനുറച്ച് എക്സൈസും പൊലീസും; ലോക് ഡൗണിനിടയിലും സ്പിരിറ്റ് കടത്ത് സംഘങ്ങൾ സജീവം

ടോൾ പ്ലാസയുടെ ബാരിയറും തകർത്ത് സ്പിരിറ്റുമായെത്തിയ വാഹനം; ജീവൻ പണയംവെച്ചും പിടികൂടാനുറച്ച് എക്സൈസും പൊലീസും; ലോക് ഡൗണിനിടയിലും സ്പിരിറ്റ് കടത്ത് സംഘങ്ങൾ സജീവം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്‍പിരിറ്റുമായെത്തിയ വാഹനം എക്സൈസ്- പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു. പാലിയേക്കര ടോൾപ്ലാസയിലെ ബാരിയർ തകർത്ത വാഹനം മൂന്നിടത്ത് പൊലീസ് സംഘത്തെയെും വെട്ടിച്ചാണ് കടന്നുകളഞ്ഞത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. എറണാകുളം തൃശ്ശൂർ അതിർത്തിയിൽ വെച്ച് സ്‍പിരിറ്റ് കൈമാറ്റം നടക്കുമെന്ന വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്വകാര്യ ഹോട്ടലിലെ പാർക്കിങ് ഏരിയയ്ക്ക് സമീപം സ്‍പിരിറ്റുമായെത്തിയ സംഘം രക്ഷപ്പെട്ടു. പാലിയേക്കര ടോൾപ്ലാസയിൽ വച്ച് വാഹനത്തെ തടയാൻ ശ്രമച്ചെങ്കിലും ബാരിയർ ഇടിച്ചുതകർത്ത് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് എക്സൈസ് പൊലസിന്റെ സഹായം തേടി. ദേശീയപാതയിൽ പലയിടത്തും പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ല. തുടർന്ന് തൃശ്ശൂരിൽ കുതിരാൻ കുമ്പള ഭാഗത്ത് വെച്ച് പൊലീസ് വാഹനം തടയാൻ ശ്രമിച്ചെങ്കിലും അതുംനടന്നില്ല.മംഗലം ഡാമിലേക്കുള്ള ഭാഗത്തേക്ക് രക്ഷപ്പെട്ട വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ചാലക്കുടിയിലെ ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി എക്സൈസ് റേഞ്ച് സംഘത്തിനു വിവരം ലഭിച്ചു. 15 മിനിറ്റിനുള്ളിൽ എക്സൈസ് സംഘം സ്ഥലത്തെത്തിയെങ്കിലും വാൻ കുതിച്ചു പാഞ്ഞു. പാലിയേക്കര ടോൾ പ്ലാസയിലൂടെ വാൻ പാഞ്ഞെത്തുന്നതു കണ്ട് ജീവനക്കാർ ഓടിമാറിയതുകൊണ്ടു ജീവൻ രക്ഷപ്പെട്ടു. ടോൾ ഗേറ്റ് തകർത്ത് മുന്നോട്ടു നീങ്ങിയശേഷം തൃശൂരിൽ നിന്ന് ഇടറോഡിലേക്കു വാൻ തിരിഞ്ഞു. വീണ്ടും ഹൈവേയിൽ കയറിയശേഷം പാലക്കാട് ദിശയിലേക്കു പാഞ്ഞു. മംഗലം ഡാമിലേക്കുള്ള റോഡിൽ 8 കിലോമീറ്റർ സഞ്ചരിച്ചശേഷമാണ് വാൻ കാണാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP