Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം വീട്ടിലെത്താൻ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളിൽ നിന്ന് പണം വാങ്ങുന്നത് എന്തുമാത്രം ക്രൂരതയാണെന്ന് സുബ്രഹ്മണ്യം സ്വാമി; ഇതരസംസ്ഥാന തൊഴിലാളികളെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള ചെലവ് വഹിക്കാൻ റെയിൽവെ തയാറല്ലെങ്കിൽ പ്രധാനമന്ത്രി തയാറാകണമായിരുന്നു എന്നും ബിജെപി നേതാവ്

സ്വന്തം വീട്ടിലെത്താൻ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളിൽ നിന്ന് പണം വാങ്ങുന്നത് എന്തുമാത്രം ക്രൂരതയാണെന്ന് സുബ്രഹ്മണ്യം സ്വാമി; ഇതരസംസ്ഥാന തൊഴിലാളികളെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള ചെലവ് വഹിക്കാൻ റെയിൽവെ തയാറല്ലെങ്കിൽ പ്രധാനമന്ത്രി തയാറാകണമായിരുന്നു എന്നും ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികളെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ട്രെയിൻ ചാർജ്ജ് തൊഴിലാളികളിൽ നിന്നും ഈടാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ട്വിറ്ററിലൂടെയാണ് രാജ്യസഭാ​ഗം കൂടിയായ ബിജെപിനേതാവ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. സ്വന്തം വീട്ടിലെത്താൻ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളിൽ നിന്ന് പണം വാങ്ങുന്നത് ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'സ്വന്തം വീട്ടിലെത്താൻ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളിൽ നിന്ന് പണം വാങ്ങുന്നത് എന്തുമാത്രം ക്രൂരതയാണ്!''വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ എയർ ഇന്ത്യയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത്. തൊഴിലാളികളെ സ്വന്തം നാട്ടിൽ എത്തിക്കുന്ന ചെലവ് വഹിക്കാൻ റെയിൽവെ തയാറല്ലെങ്കിൽ പ്രധാനമന്ത്രി തയാറാകണമായിരുന്നു' എന്നും സ്വാമി ട്വിറ്ററിലെ കുറിപ്പിൽ പറഞ്ഞു.

റെയിൽ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസുമായി ബന്ധപ്പെട്ടതിന് ശേഷം വിഷയത്തിൽ റെയിൽവെ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയതായി പിന്നീട് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി. ടിക്കറ്റിന്റെ 85 ശതമാനം കേന്ദ്രസർക്കാരും 15 ശതമാനം സംസ്ഥാന സർക്കാരും വഹിച്ചാൽ തൊഴിലാളികൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു എന്നാണ് റെയിൽവെയുടെ വിശദീകരണം. അതേസമയം, കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി അന്തർ സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് തുക പാർട്ടി വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ പക്കൽ നിന്ന് പണം ഈടാക്കുകയും അതേസമയം 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ചെയ്യുന്ന റെയിൽവെയെ പരിഹസിച്ചുകൊണ്ട് നേരത്തേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സ്റ്റേഷനിലും ടിക്കറ്റുകൾ വിൽക്കുന്നില്ലെന്ന് റെയിൽവെ വക്താവ് അറിയിച്ചു. ടിക്കറ്റ് നിരക്കിൽ 85 ശതമാനം സബ്സിഡി റെയിൽവെ അനുവദിച്ചിട്ടുണ്ട്. ബാക്കി 15 ശതമാനം സംസ്ഥാന സർക്കാറുകൾക്ക് വഹിക്കാവുന്നതാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഈ മാതൃക പിന്തുടരണമെന്നും വക്താവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP