Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലക്ടറുടെ ഉത്തരവിന് പുല്ലുവില! കരിങ്കലിനും അനുബന്ധ ഉൽപ്പനങ്ങൾക്കും അമിതവില ഈടാക്കി ക്വാറികൾ; 20 രൂപ ഉണ്ടായിരുന്ന ഒരടി കരിങ്കല്ലിന് ഒറ്റയടിക്ക് വർദ്ധിപ്പിച്ചു 25 രൂപയാക്കി; കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനിടെ ക്വാറിക്ക് മുമ്പിൽ വാഹന ഡ്രൈവർമാരുടെയും നിർമ്മാണ തൊഴിലാളികളുടെയും പ്രതിഷേധം; സംഘർഷാവസ്ഥ കണക്കിലെടുത്തു ക്വാറികൾക്ക് പൊലീസ് കാവൽ

കലക്ടറുടെ ഉത്തരവിന് പുല്ലുവില! കരിങ്കലിനും അനുബന്ധ ഉൽപ്പനങ്ങൾക്കും അമിതവില ഈടാക്കി ക്വാറികൾ; 20 രൂപ ഉണ്ടായിരുന്ന ഒരടി കരിങ്കല്ലിന് ഒറ്റയടിക്ക് വർദ്ധിപ്പിച്ചു 25 രൂപയാക്കി; കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനിടെ ക്വാറിക്ക് മുമ്പിൽ വാഹന ഡ്രൈവർമാരുടെയും നിർമ്മാണ തൊഴിലാളികളുടെയും പ്രതിഷേധം; സംഘർഷാവസ്ഥ കണക്കിലെടുത്തു ക്വാറികൾക്ക് പൊലീസ് കാവൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കളക്ടറുടെ ഉത്തരവ് ലംഘിച്ച് പാറയ്ക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കിയ ക്വാറികൾക്കുമുന്നിൽ വാഹന ഡ്രൈവർമാരുടെയും നിർമ്മാണ തൊഴിലാളികളുടേയും പ്രതിഷേധം. സംഘർഷ അവസ്ഥ കണക്കിലെടുത്ത് ക്വാറികൾക്ക് പൊലീസ് കാവൽ. വിലവർദ്ധവിൽ തീരുമാനമാവാതെ മടങ്ങില്ലന്ന് പ്രതിഷേധക്കാർ. താലൂക്കിലെ പിടവൂരും കൂവള്ളൂരും ലോഡെടുക്കാനെത്തിയ ലോറി ഡ്രൈവർമാർ ഇവിടുത്തെ ക്വാറികൾ ഉപരോധിച്ചിരിക്കുകയാണ്.സമീപ ജില്ലകളിൽ നിന്നും ഇവിടേയ്ക്ക് ലോഡെടുക്കാൻ വാഹനങ്ങൾ എത്തിയിട്ടുണ്ട്.രണ്ടിടങ്ങളിലുമായി 200 -ളം വാഹനങ്ങൾ പാതയോരങ്ങളിൽ പാർക്കുചെയ്തിരിക്കുകയാണ്.

ജില്ലയിൽ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന ലോക് ഡൗണിൽ നിർമ്മാണമേഖലക്ക് ഇളവു നൽകുകയും നിർമ്മാണ തൊഴിലുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രഷറർ ക്വാറി മാഫിയ കരിങ്കല്ല്, എംസാന്റ്, മെറ്റൽ തുടങ്ങിയവക്ക് ക്രഷർ മാഫിയ ഇരട്ടിവിലയോടടുത്ത് തുക ഈടാക്കി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ക്വാറിയിൽ ലോഡ് കയറ്റാനായി രാവിലെ കോതമംഗലം പിടവൂരിലെ ക്വാറിയിൽ എത്തിയ ടിപ്പർ തൊഴിലാളികളും നിർമ്മാണമേഖലയിൽ പണിയെടുക്കുന്നവരും പറമടക്കുന്നിൽ ഉപരോധസമരം സംഘടിപ്പിച്ച് പ്രതിഷേധിക്കുകയായിരുന്നു.

പൊടുന്നനെ വില വർധിപ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.20 രൂപയുണ്ടായിരുന്ന ഒരടി കരിങ്കല്ലിന് 25 രൂപയാക്കി വൻ വർദ്ദനവ് നടത്തിത് ചോദ്യം ചെയ്താണ് നൂറോളം വരുന്ന തൊഴിലാളികൾ പ്രതിഷേധിച്ചത്. കരിങ്കല്ലിന് വില വർദ്ധിപ്പിക്കുന്നതോടെ ക്രഷർ ഉൽപ്പന്നങ്ങൾക്ക് 10 രൂപ മുതൽ 15 രൂപ വരെ വർദ്ദനവ് ഉണ്ടാകും. ഇത്തരം കരിഞ്ചന്ത നിർമ്മാണമേഖലയെയും നിർമ്മാണ തൊഴിലാളികളുടെ ജീവിത മാർഗ്ഗവും തകർക്കപ്പെടുത്തും. ടിപ്പർ തൊഴിലാളികൾക്ക് ഓട്ടം നിലക്കും.

തൊഴിലാളികൾ പറമടക്ക് മുന്നിലെ റോഡിൽ വാഹനങ്ങൾ നിരത്തിയിട്ടാണ് പ്രതിഷേധിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ചർച്ച നടത്തിയെങ്കിലും വില കുറക്കാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ലോക് ഡൗണിന് ഇളവ് നൽകി നിർമ്മാണ മേഖലയ്ക്ക് പ്രവർത്തനാനുമതി നൽകുകയും കെട്ടിട നിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഈ സാഹചര്യം മുതലാക്കി കരിങ്കൽ ക്വാറി, ക്രഷർ മാഫിയകരിഞ്ചന്ത സൃഷ്ടിച്ച് വലിയ തുക ഈടാക്കുകയായിരുന്നു ഇതിനെതിരെ എച്ച്.എം.എസ്.ഉൾപ്പെടെ നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ എറണാകുളം ജില്ലാ കലക്ടർക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തിൽ അമിത വില ഈടാക്കുന്ന ക്വാറി, ക്രഷർ ഉടമകർക്കെതിരെ ക്രിമിനൽ നടപടിയുംനടത്തിപ്പ് ലൈസൻസ് റദ്ദാക്കുകയും ചെയ്യാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നിർദ്ദേശം നൽകി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് നിലനിർക്കെ ക്വാറി നടത്തിപ്പുകാർ അമിതവില ഈടാക്കുകയാണെന്നാണ് ലോറി ഡ്രൈവർമാരുടെ ആരോപണം.ഇത് നിർമ്മാണ മേഖലയിൽ വൻ പ്രതി സന്ധി സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

കളക്ടറുടെ ഉത്തരവ് ലംഘിച്ച ക്വാറിയുടെ ലൈസൻസ് റദ്ദാക്കി, ഉടമക്കെതിരെ ക്രിമിനൽ കേസെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപിയും ജനതാകൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച് .എം.. എസ്) ജില്ലാ പ്രസിഡന്റ് റഷീദ് ശ്രീമൂലനഗരവും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP