Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെൻഡർ വിളിച്ചത് ലോക് ഡൗൺ തുടങ്ങിയ ദിവസം; ഫിനാൻഷ്യൽ ടെൻഡർ അടക്കം അംഗീകരിച്ചതും അടച്ചിടൽ കാലത്ത്; ഇത് പദ്ധതി പ്രദേശം പോലും കാണാതെ ജർമ്മനിക്കാർ കരാറിൽ ഏർപ്പെടുന്ന അത്യപൂർവ്വ വികസന മാതൃക; ദിനംപ്രതി 300 ടൺ മാലന്യം സംസ്‌കരിക്കുമ്പോൾ വൈദ്യുതി ഉൽപാദനം എത്രയെന്ന് വിശദീകരിക്കാത്തതും വിവാദമാകും; സ്പ്രിങ്ലർ കാലത്ത് ജർമൻ കമ്പനി അലെൻഗോയുമായി പിണറായി സർക്കാർ പങ്കിടുന്നത് വിഴിഞ്ഞത്തെ മാലിന്യ സംസ്‌കരണ സ്വപ്‌നം; 650 കോടിയുടെ കരാറും വിവാദത്തിലേക്ക്

ടെൻഡർ വിളിച്ചത് ലോക് ഡൗൺ തുടങ്ങിയ ദിവസം; ഫിനാൻഷ്യൽ ടെൻഡർ അടക്കം അംഗീകരിച്ചതും അടച്ചിടൽ കാലത്ത്; ഇത് പദ്ധതി പ്രദേശം പോലും കാണാതെ ജർമ്മനിക്കാർ കരാറിൽ ഏർപ്പെടുന്ന അത്യപൂർവ്വ വികസന മാതൃക; ദിനംപ്രതി 300 ടൺ മാലന്യം സംസ്‌കരിക്കുമ്പോൾ വൈദ്യുതി ഉൽപാദനം എത്രയെന്ന് വിശദീകരിക്കാത്തതും വിവാദമാകും; സ്പ്രിങ്ലർ കാലത്ത് ജർമൻ കമ്പനി അലെൻഗോയുമായി പിണറായി സർക്കാർ പങ്കിടുന്നത് വിഴിഞ്ഞത്തെ മാലിന്യ സംസ്‌കരണ സ്വപ്‌നം; 650 കോടിയുടെ കരാറും വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ കാലത്തെ വിഴിഞ്ഞത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള കരാറും വിവാദത്തിലേക്ക്. സ്പ്രംഗ്ലറിൽ ആരോപണങ്ങൾ അതിശക്തമായി ഉയരുന്ന ഘട്ടത്തിലാണ് 800 കോടിയുടെ പദ്ധതിക്ക് സർക്കാർ കരാർ നടപടികൾ പൂർത്തിയാക്കുന്നത്. ലോക് ഡൗൺ കാലത്ത് എന്തിനാണ് ടെൻഡർ വിളിച്ചത് എന്നതടക്കമുള്ള ചോദ്യങ്ങൾ ഈ സമയത്ത് പ്രസക്തവുമാകും. മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതിയാണ് വിഴിഞ്ഞത്ത് നടപ്പാക്കുന്നത്. ഇടത് ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകൾ എതിർപ്പുന്നയിച്ച മോഡലാണ് മാലിന്യത്തിൽ നിന്നുള്ള ഊർജ്ജോൽപാദനം.

ജർമൻ കമ്പനിയായ അലെൻഗോയ്ക്കാണ് കരാർ നൽകുന്നത്. ഫിനാൻഷ്യൽ ടെൻഡർ ഉൾപ്പെടെ അംഗീകരിച്ചു കഴിഞ്ഞു. വിഴിഞ്ഞത്തെ സർക്കാർ കൈമാറുന്ന 15 ഏക്കറിലാണ് പ്ലാന്റ് വരിക. ലോക് ഡൗൺ തുടങ്ങിയ മാർച്ച് 24നാണ് ടെൻഡർ വിളിച്ചത്. കഴിഞ്ഞ 2നായിരുന്നു ടെൻഡർ നിശ്ചയിക്കുന്നതിനുള്ള തീയതി. 650 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. എന്നാൽ രൂപയുടെ മൂല്യം ഇടിവിലൂടെ പദ്ധതി തുക 800 കോടിക്ക് അടുത്തായി കഴിഞ്ഞു. 25 വർഷത്തേക്ക് 100 രൂപ പാട്ടത്തിനാണ് ഭൂമി സർക്കാർ കൈമാറുന്നത്. ലോക് ഡൗൺ കാലത്തെ ഈ ടെൻഡറിൽ പല പ്രമുഖർക്കും പങ്കെടുക്കാനും കഴിഞ്ഞില്ലെന്ന ആരോപണം ശക്തമാണ്. ജർമ്മൻ കമ്പനിക്ക് ടെൻഡർ കിട്ടുകയെന്ന ലക്ഷ്യം ലോക് ഡൗണിനിടെയുള്ള പുട്ടുകച്ചവടത്തിനുണ്ടെന്നാണ് സൂചന.

അലെൻഗോ മുമ്പോട്ട് വച്ച സാങ്കേതിക വിദ്യ അംഗീകരിച്ചു, സ്വിസ് ചാലഞ്ച് മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. സ്വിസ് ചലഞ്ച് രീതി കരാർ നൽകുന്ന ഒരു പുതിയ പ്രക്രിയയാണ്. യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും ഒരു വികസന നിർദ്ദേശം സർക്കാരിന് സമർപ്പിക്കാം. അങ്ങനെ സമർപ്പിച്ച നിർദ്ദേശമാണ് വിഴിഞ്ഞത്തും അംഗീകരിക്കപ്പെടുന്നത്. ലോക് ഡൗൺ കാലത്തെ ടെൻഡറിൽ പല പ്രമുഖർക്കും പങ്കെടുക്കാനായില്ലെന്ന സംശയം സജീവമാണ്. എന്തിനാണ് ലോക് ഡൗൺ കാലത്ത് തിരക്ക് പിടിച്ച് ഈ പദ്ധതി നടപ്പാക്കുന്നതെന്ന ചർച്ചകളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. ഡിസൈൻ ബിൽഡ് ആൻഡ് ട്രാൻസഫർ മാതൃകയിലാണ് കരാർ. 300 ടൺ മാലിന്യം പ്രതിദിനം സംസ്‌കരിക്കും. 25 വർഷമാണ് കരാർ കാലാവധി.

ഈ പദ്ധതിയിൽ സർക്കാരിന് മുടക്ക് മുതൽ ഒന്നും ഇല്ലെന്നാണ് വയ്‌പ്പ്. എന്നാൽ കമ്പനിക്ക് അങ്ങോട്ട് പണം നൽകേണ്ടതുമുണ്ട്. മാലിന്യത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത നിരക്കിൽ സർക്കാർ തന്നെ വാങ്ങണം. മാലിന്യ ശേഖരണത്തിന് ടിപ്പിങ് ചാർജ്ജും അങ്ങോട്ട് കൊടുക്കണം. അതായത് വൈദ്യുതി നിർമ്മാണത്തിന് കമ്പനിക്ക് വേണ്ട അസംസ്‌കൃത വസ്തു അവർ ശേഖരിക്കുന്നതിനുള്ള തുക പോലും സർക്കാർ നൽകണമെന്നതാണ് വസ്തുത. 25 കൊല്ലം കഴിയുമ്പോൾ പ്ലാന്റ് സംസ്ഥാനത്തിന് കിട്ടും. അപ്പോഴേക്കും ഈ ടെക് നോളജി തന്നെ പഴഞ്ചൻ ആകാനാണ് സാധ്യത. യന്ത്ര സമാഗ്രികളും പഴകിയ അവസ്ഥയിലാകും.

അതായത് പിന്നെ പണം മുടക്കിയാൽ മാത്രമേ സർക്കാരിന് ഈ പദ്ധതിയുമായി മുമ്പോട്ട് പോകാൻ കഴിയൂവെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ഈ കരാർ കൊണ്ടുള്ള നേട്ടം കമ്പനിക്ക് മാത്രമായി ചുരുങ്ങും. ഇതിനേക്കാൾ മറ്റൊരു പോരായ്മയും അലെൻഗോയുമായുള്ള കാരാറിൽ ഉണ്ടാകാനിടയുണ്ട്. 300 ടൺ മാലിന്യം പ്രതിദിനം നൽകിയാൽ എത്രമാത്രം വൈദ്യുതി ഉൽപാദിപ്പിക്കുമെന്നത് വ്യക്തമല്ല. സ്വിസ് ചലഞ്ചുകളിൽ ഉൽപാദനവും അതിപ്രധാനമാണ്. പറയന്നത്ര വൈദ്യുതി ഉൽപാദിപ്പിച്ചില്ലെങ്കിൽ കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. ഇതിനുള്ള വ്യവസ്ഥയാണ് മനപ്പൂർവ്വം വിട്ടുകളയുന്നതെന്നതാണ് ഉയരുന്ന ആരോപണം.

തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നത് മാത്രമാണ് ഏക ആശ്വാസം. അതിന് വേണ്ടി കൊറോണയിലെ ലോക് ഡൗൺ കാലത്ത് എന്തിന് ടെൻഡർ വിളിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ടെൻഡറിൽ പങ്കെടുത്തത് ജർമൻ കമ്പനിയാണ്. പദ്ധതി നടപ്പാക്കാനുള്ള സ്ഥലവും മറ്റും ജർമ്മനിയെ വിദഗ്ദ്ധർ എങ്ങനെ തിരുവനന്തപുരത്ത് എത്തി ലോക് ഡൗൺ കാലത്ത് കണ്ടുവെന്നതും അതിശയമാണ്. 300 ടൺ മാലിന്യം തിരുവനന്തപുരത്ത് നിന്ന് മാത്രം കിട്ടുക പ്രായോഗികമല്ല. അതായത് മറ്റ് ജില്ലകളിൽ നിന്ന് കൂടി മാലിന്യം ഈ പദ്ധതിക്ക് എത്തിച്ച് നൽകേണ്ടി വരും. ഇതിന്റെ പ്രായോഗികതകളും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.

ടെൻഡർ പുറപ്പെടുവിക്കുമ്പോൾ മാത്രമാകും എല്ലാവരും പദ്ധതിയെ കുറിച്ച് അറിയുക. പദ്ധതിക്ക് സർക്കാർ നീക്കി വച്ച സ്ഥലം അനുയോജ്യമാണോ എന്ന് അറിയേണ്ടത് ടെൻഡറിൽ പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. എന്നാൽ വിമാന യാത്രാ വിലക്കിന്റെ കാലത്ത് അതിനുള്ള സാധ്യത തീരെ കുറവാണ്. അതുകൊണ്ട് തന്നെ സ്ഥലം പോലും കാണാതെ കമ്പനി ടെൻഡറിൽ പങ്കെടുത്തുവെന്ന അനുമാനത്തിലാണ് ഏവരും എത്തുന്നത്. എന്നാൽ തയ്യാറാക്കിയ മുൻകൂർ തിരക്കഥയാണ് ടെൻഡറിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന വാദവും സജീവമാണ്. മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ പലർക്കും സ്വന്തമായുണ്ട്. അതുകൊണ്ട് തന്നെ ഇതിന് ഈ ജർമൻ കമ്പനിയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയുമില്ല.

ലോക് ഡൗൺ കാലത്തിന് അപ്പുറം ടെൻഡർ വിളിച്ചിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ട വ്യവസ്ഥകളുമായി പല അന്താരാഷ്ട്ര കമ്പനികളും എത്തുമായിരുന്നു. ഇതിനുള്ള സൗകര്യമാണ് ഇവിടെ അട്ടിമറിക്കപ്പെട്ടത്, ഖരമാലിന്യം സംസ്‌കരിച്ച് പ്ലാന്റുകൾ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകൾക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത് വന്നിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് പരിഷത്തിന്റെ 56ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെടുകയും ചെയ്തു. ഇത്തരമൊരു പ്ലാന്റാണ് വിഴിഞ്ഞത്തും വരുന്നത്.

പൊതുജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യസംസ്‌കരണം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം ചെയ്യുന്നതിന് കേന്ദ്രീകൃത പ്ലാന്റുകൾ കൃത്യമായ വ്യവസ്ഥകളോടെ സ്ഥാപിക്കണമെന്നും സർക്കാറിനോട് അവർ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP